'ഷോ വേഗം പൂർത്തിയാക്കണം, ബുംറ ബാക് സ്റ്റേജിൽ വന്ന് നിൽപ്പുണ്ട്'; കോൾഡ് പ്ലേ വേദിയിൽ 'ബുംറ' തരംഗം | Cold Play Mentions Jasprit Bumrah During Mumbai Concert Video Gaining Attention Malayalam news - Malayalam Tv9

Coldplay Concert: ‘ഷോ വേഗം പൂർത്തിയാക്കണം, ബുംറ ബാക് സ്റ്റേജിൽ വന്ന് നിൽപ്പുണ്ട്’; കോൾഡ് പ്ലേ വേദിയിൽ ‘ബുംറ’ തരംഗം

Published: 

19 Jan 2025 16:57 PM

Cold Play Mentions Jasprit Bumrah During Mumbai Concert: ബ്രിട്ടീഷ് ബാൻഡായ കോൾഡ് പ്ലേയുടെ മുംബൈയിലെ സംഗീത പരിപാടിയിൽ തരംഗമായി ഇന്ത്യൻ ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറ. അപ്രതീക്ഷിതമായി ബുമ്രയുടെ പേര് കേട്ടതോടെ ആവേശത്തിലായി ആരാധകർ.

1 / 5പ്രശസ്ത ബ്രിട്ടീഷ് ബാൻഡായ കോൾഡ് പ്ലേയുടെ ഇന്ത്യൻ കൺസർട്ടാണ് ഇപ്പോൾ സംസാരവിഷയം. മുംബൈയിൽ വെച്ച് നടക്കുന്ന നാല് ദിവസത്തെ സംഗീത പരിപാടിയിൽ പങ്കെടുക്കാൻ എത്തുന്നത് ആയിരക്കണക്കിനാളുകളാണ്. ഇപ്പോഴിതാ, പരിപാടിയിൽ വെച്ച് കോൾഡ് പ്ലേ താരം ക്രിസ് മാർട്ടിൻ ജസ്പ്രീത് ബുമ്രയുടെ പേര് പരാമർശിച്ചതാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.  (Image Credits: Instagram)

പ്രശസ്ത ബ്രിട്ടീഷ് ബാൻഡായ കോൾഡ് പ്ലേയുടെ ഇന്ത്യൻ കൺസർട്ടാണ് ഇപ്പോൾ സംസാരവിഷയം. മുംബൈയിൽ വെച്ച് നടക്കുന്ന നാല് ദിവസത്തെ സംഗീത പരിപാടിയിൽ പങ്കെടുക്കാൻ എത്തുന്നത് ആയിരക്കണക്കിനാളുകളാണ്. ഇപ്പോഴിതാ, പരിപാടിയിൽ വെച്ച് കോൾഡ് പ്ലേ താരം ക്രിസ് മാർട്ടിൻ ജസ്പ്രീത് ബുമ്രയുടെ പേര് പരാമർശിച്ചതാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. (Image Credits: Instagram)

2 / 5

ശനിയാഴ്ച (ജനുവരി 18) നടന്ന സംഗീത പരിപാടിയിൽ വെച്ചാണ് ക്രിസ് മാർട്ടിൻ ഇന്ത്യൻ ക്രിക്കറ്റ് താരം ജസ്പ്രീത് ബുമ്രയുടെ പേരെടുത്ത് പറഞ്ഞത്. ഇതോടെ ആരാധകർ ആവേശത്തിലായി, കാണികൾ ആർപ്പുവിളിക്കാൻ ആരംഭിച്ചു. ഇതിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. (Image Credits: Instagram)

3 / 5

പരിപാടിക്കിടെ "ഒന്ന് നിൽക്കൂ, ഞങ്ങൾക്ക് ഷോ വേഗം തീർക്കണം. കാരണം ജസ്പ്രിത് ബുംമ്ര സ്റ്റേജിന് പിന്നിൽ വന്ന് നിൽപ്പുണ്ട്. എന്റെ നേർക്ക് പന്തെറിയണമെന്നാണ് അദ്ദേഹം പറയുന്നത്" എന്ന് ക്രിസ് മാർട്ടിൻ മൈക്കിലൂടെ പറഞ്ഞു. അപ്രതീക്ഷിതമായി ബുമ്രയുടെ പേര് കേട്ടതോടെ ആരാധകർ ആവേശത്തിലായി. (Image Credits: Instagram)

4 / 5

അതേസമയം, എട്ട് വർഷങ്ങൾക്ക് ശേഷമാണ് ലോക പ്രശസ്ത ബ്രിട്ടീഷ് ബാൻഡായ കോൾഡ് പ്ലേ ഇന്ത്യയിൽ എത്തുന്നത്. ജനുവരി 18, 19, 21 തീയതികളിൽ നവി മുംബൈയിലെ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ വെച്ചാണ് ബാൻഡിന്റെ സംഗീത പരിപാടി നടക്കുന്നത്. (Image Credits: Instagram)

5 / 5

ആദ്യം 18, 19 തീയതികളിൽ മാത്രമായിരുന്നു പരിപാടി സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നതെങ്കിലും, ടിക്കറ്റുകൾ മണിക്കൂറുകൾക്കകം വിറ്റുതീർന്നതും ആരാധകരുടെ ആവേശവും കണക്കിലെടുത്ത് ഒരു ദിവസത്തേക്ക് കൂടി നീട്ടുകയായിരുന്നു. കേരളത്തിൽ നിന്നുൾപ്പെടെ നിരവധി പേർ പരിപാടിയിൽ പങ്കെടുക്കാൻ മുംബൈയിൽ എത്തിക്കഴിഞ്ഞു. (Image Credits: Instagram)

Related Stories
Soubin Shahir: ‘ആ പടത്തിന്റെ ഷൂട്ടിങ്ങ് കഴിഞ്ഞിട്ട് വേണം ദുൽഖറിനൊപ്പമുള്ള സിനിമ ചെയ്യാൻ; ഈ വർഷം തന്നെയുണ്ടാകും’; സൗബിൻ ഷാഹിർ
Chinese Garlic : ചൈനീസ് വെളുത്തുള്ളിയെന്ന അപകടകാരി, എങ്ങനെ തിരിച്ചറിയാം?
Benny P Nayarambalam: ‘മമ്മൂട്ടിയുടെ അമ്മ വേഷം ചെയ്യണമെന്ന് ആ നടിയോട് പറഞ്ഞപ്പോള്‍ അവരുടെ കണ്ണ് നിറഞ്ഞു’
Saif Ali Khan Attack: ‘ആരാണെന്നു മനസിലായില്ല; കഴുത്തിൽ നിന്നും നടുവിൽനിന്നും ചോര ഒലിക്കുന്നുണ്ടായിരുന്നു’; സെയ്ഫിനെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവർ
Malayali Nannies : ബോളിവുഡ് താരകുടുംബങ്ങളിലുണ്ട് മലയാളി ‘നാനി’മാര്‍; താരപുത്രരുടെ വളര്‍ത്തമ്മമാര്‍
Abhishek Bachchan: ’25 വർഷത്തോളമായി ഞാൻ ഒരേ ചോദ്യം കേൾക്കുന്നു, ഭാര്യയുടെ നേട്ടത്തിൽ അഭിമാനമുണ്ട്’; അഭിഷേക് ബച്ചൻ
തണുപ്പു കാലത്ത് പാൽ വെറുതേ കുടിക്കല്ലേ
ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാര്‍
മുന്തിരി കഴിച്ചോളൂ; പലതുണ്ട് ഗുണങ്ങൾ
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു