5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Coldplay Concert: ‘ഷോ വേഗം പൂർത്തിയാക്കണം, ബുംറ ബാക് സ്റ്റേജിൽ വന്ന് നിൽപ്പുണ്ട്’; കോൾഡ് പ്ലേ വേദിയിൽ ‘ബുംറ’ തരംഗം

Cold Play Mentions Jasprit Bumrah During Mumbai Concert: ബ്രിട്ടീഷ് ബാൻഡായ കോൾഡ് പ്ലേയുടെ മുംബൈയിലെ സംഗീത പരിപാടിയിൽ തരംഗമായി ഇന്ത്യൻ ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറ. അപ്രതീക്ഷിതമായി ബുമ്രയുടെ പേര് കേട്ടതോടെ ആവേശത്തിലായി ആരാധകർ.

nandha-das
Nandha Das | Published: 19 Jan 2025 16:57 PM
പ്രശസ്ത ബ്രിട്ടീഷ് ബാൻഡായ കോൾഡ് പ്ലേയുടെ ഇന്ത്യൻ കൺസർട്ടാണ് ഇപ്പോൾ സംസാരവിഷയം. മുംബൈയിൽ വെച്ച് നടക്കുന്ന നാല് ദിവസത്തെ സംഗീത പരിപാടിയിൽ പങ്കെടുക്കാൻ എത്തുന്നത് ആയിരക്കണക്കിനാളുകളാണ്. ഇപ്പോഴിതാ, പരിപാടിയിൽ വെച്ച് കോൾഡ് പ്ലേ താരം ക്രിസ് മാർട്ടിൻ ജസ്പ്രീത് ബുമ്രയുടെ പേര് പരാമർശിച്ചതാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.  (Image Credits: Instagram)

1 / 5
ശനിയാഴ്ച (ജനുവരി 18) നടന്ന സംഗീത പരിപാടിയിൽ വെച്ചാണ് ക്രിസ് മാർട്ടിൻ ഇന്ത്യൻ ക്രിക്കറ്റ് താരം ജസ്പ്രീത് ബുമ്രയുടെ പേരെടുത്ത് പറഞ്ഞത്. ഇതോടെ ആരാധകർ ആവേശത്തിലായി, കാണികൾ ആർപ്പുവിളിക്കാൻ ആരംഭിച്ചു. ഇതിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. (Image Credits: Instagram)

2 / 5
പരിപാടിക്കിടെ "ഒന്ന് നിൽക്കൂ, ഞങ്ങൾക്ക് ഷോ വേഗം തീർക്കണം. കാരണം ജസ്പ്രിത് ബുംമ്ര സ്റ്റേജിന് പിന്നിൽ വന്ന് നിൽപ്പുണ്ട്. എന്റെ നേർക്ക് പന്തെറിയണമെന്നാണ് അദ്ദേഹം പറയുന്നത്" എന്ന് ക്രിസ് മാർട്ടിൻ മൈക്കിലൂടെ പറഞ്ഞു. അപ്രതീക്ഷിതമായി ബുമ്രയുടെ പേര് കേട്ടതോടെ ആരാധകർ ആവേശത്തിലായി. (Image Credits: Instagram)

3 / 5
അതേസമയം, എട്ട് വർഷങ്ങൾക്ക് ശേഷമാണ് ലോക പ്രശസ്ത ബ്രിട്ടീഷ് ബാൻഡായ കോൾഡ് പ്ലേ ഇന്ത്യയിൽ എത്തുന്നത്. ജനുവരി 18, 19, 21 തീയതികളിൽ നവി മുംബൈയിലെ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ വെച്ചാണ് ബാൻഡിന്റെ സംഗീത പരിപാടി നടക്കുന്നത്. (Image Credits: Instagram)

4 / 5
ആദ്യം 18, 19 തീയതികളിൽ മാത്രമായിരുന്നു പരിപാടി സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നതെങ്കിലും, ടിക്കറ്റുകൾ മണിക്കൂറുകൾക്കകം വിറ്റുതീർന്നതും ആരാധകരുടെ ആവേശവും കണക്കിലെടുത്ത് ഒരു ദിവസത്തേക്ക് കൂടി നീട്ടുകയായിരുന്നു. കേരളത്തിൽ നിന്നുൾപ്പെടെ നിരവധി പേർ പരിപാടിയിൽ പങ്കെടുക്കാൻ മുംബൈയിൽ എത്തിക്കഴിഞ്ഞു. (Image Credits: Instagram)

5 / 5