Coir Technology Course: കയർ ടെക്നോളജിയിൽ ഭാവിയുണ്ട്! പഠിക്കാം സ്റ്റെെപൻഡോടെ+ | Coir training courses with stipend in Alappuzha, Applications till Januvary 10 Malayalam news - Malayalam Tv9

Coir Technology Course: കയർ ടെക്നോളജിയിൽ ഭാവിയുണ്ട്! പഠിക്കാം സ്റ്റെെപൻഡോടെ

Updated On: 

23 Dec 2024 09:51 AM

Coir training courses with stipend: കേന്ദ്ര സർക്കാരിന് കീഴിലുള്ള കയർ ബോർഡിന് കീഴിൽ നാല് സ്ഥാപനങ്ങളിലാണ് ടെക്നോളജി പ്രോ​ഗ്രാം ഉള്ളത്. കേരളത്തിൽ ആലപ്പുഴയിൽ മാത്രമാണ് ഡിപ്ലോമ കോഴ്സ് ഇൻ അഡ്വാൻസ്ഡ് കയർ ടെക്നോളജി ഉള്ളത്.

1 / 5കേന്ദ്രസർക്കാരിന്റെ പങ്കാളിത്തമുള്ള കയർ ടെക്നോളജി പ്രോ​ഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. കയർ ബോർഡിന്റെ നേതൃത്വത്തിലുള്ള ആലപ്പുഴ, തഞ്ചാവൂർ, ഭുവനേശ്വർ, രാജമണ്ഡ്രി (ആന്ധ്രാപ്രദേശ്) എന്നീ നാല് കേന്ദ്രങ്ങളിൽ നടത്തുന്ന ഡിപ്ലോമ കോഴ്സ് ഇൻ അഡ്വാൻസ്ഡ് കയർ ടെക്നോളജി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.  (Image Credits: Freepik)

കേന്ദ്രസർക്കാരിന്റെ പങ്കാളിത്തമുള്ള കയർ ടെക്നോളജി പ്രോ​ഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. കയർ ബോർഡിന്റെ നേതൃത്വത്തിലുള്ള ആലപ്പുഴ, തഞ്ചാവൂർ, ഭുവനേശ്വർ, രാജമണ്ഡ്രി (ആന്ധ്രാപ്രദേശ്) എന്നീ നാല് കേന്ദ്രങ്ങളിൽ നടത്തുന്ന ഡിപ്ലോമ കോഴ്സ് ഇൻ അഡ്വാൻസ്ഡ് കയർ ടെക്നോളജി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. (Image Credits: Freepik)

2 / 5

ജനുവരി 10- നകം താത്പര്യമുള്ളവർ അപേക്ഷ സമർപ്പിക്കണം. ഒരു വർഷം ക്ലാസും മൂന്ന് മാസം ഇന്റേൺഷിപ്പും അടങ്ങുന്നതാണ് കോഴ്സ്. പ്ലസ്ടു തതുല്യ യോ​ഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. (Image Credits: Freepik)

3 / 5

പ്രവേശനം ലഭിക്കുന്നവർക്ക് പ്രതിമാസം 3000 രൂപ സ്റെെപ്പൻഡ് ലഭിക്കും. പ്രായം 18- 50 വയസ്. 1958-ലെ കയർ വ്യവസായ രജിസ്ട്രേഷൻ ആന്റ് ലെെസൻസിം​ഗ് നിയമപ്രകാരമുള്ള കയർ ഫാക്ടറി/ സഹകരണസംഘം സ്പോൺസർ ചെയ്യുന്നവർക്ക് മുൻ​ഗണനയുണ്ട്. (Image Credits: Freepik)

4 / 5

ഭുവനേശ്വരിലും തഞ്ചാവൂരിലും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സൗജന്യ ഹോസ്റ്റൽ സൗകര്യം ലഭിക്കും. ആലപ്പുഴയിൽ പെൺകുട്ടികൾക്ക് മാത്രമേ സൗജന്യ ഹോസ്റ്റൽ സൗകര്യം ലഭിക്കുക. (Image Credits: Freepik)

5 / 5

ഹോസ്റ്റൽ സൗകര്യമില്ലാത്ത രാജമണ്ഡ്രിയിൽ പ്രവേശനം നേടുന്ന എല്ലാവർക്കും ആലപ്പുഴയിൽ ആൺകുട്ടികൾക്കും 500 രൂപ നൽകും. www.coirboard.gov.in എന്ന വെബ്സെെറ്റിലൂടെ അപേക്ഷ നൽകാം. (Image Credits: Freepik)

Related Stories
Yukti Thareja: ‘മാർക്കോയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷം; ഉണ്ണി മുകുന്ദൻ, നിങ്ങൾ സ്ക്രീനിലും പുറത്തും ഒരു റോക്ക്സ്റ്റാർ ആണ്’; നടി യുക്തി തരേജ
BSNL E-SIM: ഓരോരോ പരിഷ്കാരങ്ങളെ…! വരുന്നു ബിഎസ്എൻഎൽ ഇ-സിം; എങ്ങനെ ഉപയോ​ഗിക്കാം? അറിയേണ്ടതെല്ലാം
Oneplus Open 2 : വൺപ്ലസിൻ്റെ രണ്ടാമത്തെ ഫോൾഡബിൾ; വൺപ്ലസ് ഓപ്പൺ 2 പുറത്തിറങ്ങാൻ വൈകും
Prithviraj Sukumaran: ബോളിവുഡ് താരങ്ങളുടെ പ്രിയപ്പെട്ട അംബാനി സ്കൂളിൽ പഠിക്കാൻ ലക്ഷങ്ങൾ ഫീസ്; അല്ലിക്കായി പൃഥ്വിയും സുപ്രിയയും ചെലവിട്ട തുക അറിയണോ?
Dulquer Salmaan: ‘ജീവിതകാലമത്രയും മിസ്റ്റർ & മിസിസ് ആയിരിക്കാം’: പതിമൂന്നാം വിവാഹ വാർഷിക ദിനത്തിൽ ദുൽഖർ സൽമാൻ
Christmas Tree : ക്രിസ്മസ് ട്രീ ആദ്യമായി ഇലക്ട്രിക് ലൈറ്റുകളാല്‍ അലങ്കരിച്ചിട്ട് 142 വര്‍ഷം, ചരിത്രം ഇങ്ങനെ
തലയിണകൾ എപ്പോഴൊക്കെ മാറ്റണം?
ദക്ഷിണാഫ്രിക്കയിൽ ഏകദിന പരമ്പര തൂത്തുവാരുന്ന ആദ്യ ടീമായി പാകിസ്താൻ
കൊറിയൻ ​ഗ്ലാസ് സ്കിന്നാണോ സ്വപ്നം? ഈ പാനീയങ്ങൾ ശീലമാക്കൂ
ഓർമ്മശക്തി വർധിപ്പിക്കാൻ ഇവ പതിവാക്കാം