5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Christmas 2024: ഈ ക്രിസ്തുമസിന് മാര്‍ബിള്‍ കേക്ക് ഉണ്ടാക്കിയാലോ? റെസിപ്പി വളരെ സിമ്പിളാണ്‌

How To Make Marble Cake: ക്രിസ്തുമസാണ് വീട്ടുമുറ്റത്തെത്തിയിരിക്കുന്നത്. കേക്കുകളില്ലാതെ എങ്ങനെയാണ് ക്രിസ്തുമസ് ആഘോഷിക്കുന്നത്. എല്ലാ ആഘോഷത്തിനും പൊതുവേ കടകളില്‍ നിന്ന് വാങ്ങിയല്ലേ കേക്ക് കഴിക്കുന്നത്. ഇത്തവണ വെറൈറ്റിക്ക് വീട്ടില്‍ തന്നെ കേക്ക് ഉണ്ടാക്കിയാലോ?

shiji-mk
SHIJI M K | Published: 28 Nov 2024 14:43 PM
കേക്ക് കഴിക്കാന്‍ ഇഷ്ടമാണെങ്കിലും സ്വന്തമായുണ്ടാക്കുക എന്ന് പറയുന്നത് പലര്‍ക്കും ഇഷ്ടമില്ലാത്ത കാര്യമാണ്. എന്നാല്‍ ഇത്തവണത്തെ ക്രിസ്തുമസ് പ്രമാണിച്ച് സ്വന്തമായൊരു കേക്കുണ്ടാക്കാം. അതും വളരെ എളുപ്പത്തില്‍. പഞ്ഞി പോലുള്ള മാര്‍ബിള്‍ കേക്കുണ്ടാക്കുന്ന റെസിപ്പിയാണ് ചുവടെ കൊടുത്തിരിക്കുന്നത്. (Image Credits: Freepik)

1 / 5
മാര്‍ബിള്‍ കേക്ക് ഉണ്ടാക്കുന്നതിനാവശ്യമായ ചേരുവകള്‍ എന്തെല്ലാമെന്ന് നോക്കാം. വെണ്ണ 125 ഗ്രാം, പഞ്ചസാര 1 കപ്പ്, മുട്ട 2 എണ്ണം, വാനില എസന്‍സ് ഒന്നര ടീസ്പൂണ്‍, മൈദ ഒന്നര കപ്പ്, ബേക്കിങ് പൗഡര്‍ ഒന്നര ടീസ്പൂണ്‍, ബേക്കിങ് സോഡ കാല്‍ ടീസ്പൂണ്‍, ഉപ്പ് കാല്‍ ടീസ്പൂണ്‍, കൊക്കോ പൗഡര്‍ 2 ടേബിള്‍ സ്പൂണ്‍, പാല്‍ മുക്കാല്‍ കപ്പ്. (Image Credits: Freepik)

2 / 5
തയാറാക്കുന്ന വിധം- ആദ്യം വെണ്ണ നന്നായി ഉടച്ചെടുക്കാം. ശേഷം അതിലേക്ക് അതിലേക്ക് രണ്ട് മുട്ട പൊട്ടിച്ചൊഴിക്കാം. ഇതിലേക്ക് ഒരു കപ്പ് പഞ്ചസാര ചേര്‍ത്ത് നന്നായി യോജിപ്പിച്ച് കൊടുക്കാം. ശേഷം മറ്റൊരു പാത്രമെടുത്ത് ഒന്നര കപ്പ് മൈദയെടുക്കാം. (Image Credits: Freepik)

3 / 5
അതിലേക്ക് ഒന്നര ടീസ്പൂണ്‍ ബേക്കിങ് പൗഡര്‍, കാല്‍ ടീസ്പൂണ്‍ ബേക്കിങ് സോഡ, ഒന്നര ടീസ്പൂണ്‍ വാനില എസന്‍സ്, കാല്‍ ടീസ്പൂണ്‍ ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കാം. വെണ്ണയും മുട്ടയും ചേര്‍ത്ത മിശ്രിതത്തിലേക്ക് പുതുതായി തയാറാക്കിയ മിശ്രിതം കുറേശെയായി ഒഴിച്ച് ഇളക്കി കൊടുക്കാം. (Image Credits: Freepik)

4 / 5
എന്നിട്ട് അതിലേക്ക് മുക്കാല്‍ കപ്പ് തിളപ്പിച്ചാറിയ പാലും രണ്ട് ടേബിള്‍ സ്പൂണ്‍ കൊക്കോ പൗഡറും ചേര്‍ത്തിളക്കി കൊടുക്കാം. എന്നിട്ട് ഈ മിശ്രിതം ഒരു പരന്ന പാത്രത്തില്‍ ബട്ടര്‍ പേപ്പര്‍ വെച്ച് അതിലേക്ക് ഒഴിച്ച് കൊടുക്കാം. കുക്കര്‍ അടുപ്പത്ത് വെച്ച് 5 മിനിറ്റ് പ്രീഹീറ്റ് ചെയ്ത ശേഷം ഇതിലേക്ക് കേക്ക് മാവ് ഒഴിച്ച പാത്രം ഇറക്കി വെച്ച് അടയ്ക്കാം. 30 മിനിറ്റിന് ശേഷമാണ് തുറക്കേണ്ടത്. ശേഷം പാകത്തിന് അനുസരിച്ചത് മുറിച്ചെടുത്ത് കഴിക്കാം. (Image Credits: Freepik)

5 / 5
Latest Stories