5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Cholera : സംസ്ഥാനം വീണ്ടും കോളറ ഭീതിയിലേക്കോ? അറിയാം ലക്ഷണങ്ങളും പ്രതിരോധവും

Kerala Cholera: തിരുവനന്തപുരത്ത് കോളറ ബാധിച്ചാണോ യുവതി മരിച്ചത് എന്ന സംശയം ഉയർന്നതോടെ സംസ്ഥാനം വീണ്ടും ഭീതിയിലേക്ക്. എസ്എടിയില്‍ ചികിത്സയിലുള്ള കുട്ടിക്ക് മെഡിക്കല്‍ കോളജ് ആശുപത്രി ലാബിലെ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

aswathy-balachandran
Aswathy Balachandran | Published: 09 Jul 2024 09:54 AM
നെയ്യാറ്റിന്‍കര ഭിന്നശേഷിക്കാരുടെ ഹോസ്റ്റലിലെ അന്തേവാസിയായ അനുവാണ് (26) കോളറ ലക്ഷണങ്ങൾ കാണിക്കുകയും തുടർന്ന് മരണത്തിനു കീഴടങ്ങുകയും ചെയ്തത്. അനുവിനൊപ്പം വയറിളക്കം ബാധിച്ച കുട്ടിക്ക് കോളറ സ്ഥിരീകരിച്ചിരുന്നു. ഹോസ്റ്റലിലെ ഒമ്പത് അന്തേവാസി വയറിളക്കം ബാധിച്ചതിനേത്തുടർന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്. മരിച്ച അനുവിന് കോളറ ബാധിച്ചിരുന്നോയെന്ന് കണ്ടെത്താന്‍ പരിശോധന നടത്തും. സംസ്ഥാനത്ത് കഴിഞ്ഞ 6 മാസത്തിനിടെ 9 പേര്‍ക്കാണ് കോളറ സ്ഥിരീകരിച്ചത് എന്നാണ് വിവരം. ഒടുവിലായി 2017ലാണ് സംസ്ഥാനത്ത് കോളറ ബാധിച്ച് മരണം സംഭവിക്കുന്നത്.

1 / 5
വെള്ളത്തിലൂടെ പകരുന്ന രോഗങ്ങളിലൊന്നാണ്‌ കോളറ. വിബ്രിയോ കോളറേ (Vibrio Cholerae) എന്ന ബാക്റ്റീരിയയാണ്‌ രോഗം പരത്തുന്നത്. വൃത്തിഹീനമായ ചുറ്റുപാടുകളിൽ നിന്നും ലഭിക്കുന്ന വെള്ളം, ആഹാരം എന്നിവയിലൂടെയാണ്‌ ഈ രോഗാണു ശരീരത്തിലെത്തുന്നത്. ശരീരത്തിൽ കടക്കുന്ന ഇവ "കോളറാ ടോക്സിൻ" എന്ന വിഷവസ്തു ഉത്പാദിപ്പിക്കുകയും ഇത് വയറിളക്കത്തിന്‌ കാരണമാകുകയും ചെയ്യും. മനുഷ്യരുടെ മലവിസർജ്ജനം വഴി പുറത്തെത്തുന്ന ഈ ബാക്റ്റീരിയകൾ കുടിവെള്ളത്തിൽ കലരുകയും അതിലൂടെ രോഗം പകരുകയും ചെയ്യുന്നു.

2 / 5
വയറിളക്കവും ഛർദ്ദിയുമാണ്‌ കോളറയുടെ പ്രധാന ലക്ഷണങ്ങൾ. മറ്റ് വയറിളക്കങ്ങളിൽ നിന്നും വ്യത്യസ്തമായി പെട്ടെന്നുണ്ടാകുന്ന രോഗ ലക്ഷണങ്ങളും പെട്ടെന്ന് പകരാനുള്ള കഴിവും കോളറയുടെ പ്രത്യേകതയാണ്‌. മറ്റ് വയറിളക്കങ്ങളിൽ പ്രകടമാകുന്ന പനി, വയറുവേദന, മലത്തിൽ ഉണ്ടാകുന്ന രക്തത്തിന്റെ അംശം എന്നിവ കോളറയിൽ കാണുന്നില്ല.

3 / 5
വളരെ നേർത്ത കഞ്ഞിവെള്ളം പോലെ ധാരാളം മലം പോകുന്നതാണ്‌ പ്രധാന ലക്ഷണം. അതുമൂലം ശരീരത്തിൽ നിന്നും ധാരാളം ജലം നഷ്ടപ്പെടുകയും രോഗി ക്ഷീണിക്കുകയും ചെയ്യും. രക്തസമ്മർദ്ദം കുറയുകയും തലകറക്കം, നാവിനും ചുണ്ടുകൾക്കും ഉണ്ടാകുന്ന വരൾച്ച, കണ്ണുകൾ താണുപോകുക, ബോധക്കേട് എന്നിവ കോളറയുടെ ഗുരുതരമായ രോഗലക്ഷണങ്ങളാണ്‌.

4 / 5
ശരീരത്തിൽ നിന്നും ജലാംശം പെട്ടെന്ന് കുറയുന്നതിനാൽ മൂത്രത്തിന്റെ അളവ് കുറയുകയും വൃക്കകളുടെ പ്രവർത്തനം നിലയ്ക്കുകയും ചെയ്യും. കൂടാതെ അടുത്ത പ്രധാന ലക്ഷണമായ ഛർദ്ദി ഉള്ളതുമൂലം രോഗിക്ക് വെള്ളം കുടിച്ച് ശരീരത്തിലെ ജലാംശം നിലനിർത്താൻ സാധിക്കാതെ വരികയും ചെയ്യുന്നു. സ്ക്രീനിംഗ്(screening ) ടെസ്റ്റും, രോഗം അതു തന്നെ എന്ന് ഉറപ്പിക്കാനുള്ള കൺഫർമെഷൻ ടെസ്റ്റും ആണ് രോ​ഗം ഉറപ്പിക്കാൻ ചെയ്യുക. റാപിഡ് ഡിപ്പ് സ്റ്റിക് ടെസ്റ്റ്‌ എന്ന ടെസ്റ്റ്‌ ആണ് കോളറയുടെ ദൃതരോഗനിർണയ ടെസ്റ്റ്‌. രോഗിയുടെ മലമാണ് ടെസ്റ്റ് ചെയ്യുക.

5 / 5