സ്റ്റൈലിഷ് ലുക്കിൽ ചിയാൻ വിക്രം; വൈറലായി ചിത്രങ്ങൾ | Chiyaan Vikram Latest Photos in a Stylish White Outfit Malayalam news - Malayalam Tv9

Chiyaan Vikram: സ്റ്റൈലിഷ് ലുക്കിൽ ചിയാൻ വിക്രം; വൈറലായി ചിത്രങ്ങൾ

Updated On: 

10 Aug 2024 17:41 PM

Chiyaan Vikram New Look: വൈറ്റ് ഔട്ഫിറ്റിൽ സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി നടൻ ചിയാൻ വിക്രം. സമൂഹ മാധ്യമങ്ങളിലാകെ ചിത്രം വൈറൽ ആണ്.

1 / 5തെന്നിന്ത്യൻ സിനിമ ലോകത്തെ സ്റ്റൈലിഷ് താരങ്ങളിൽ ഒരാളാണ് ചിയാൻ വിക്രം. വിക്രം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച 'സേതു' എന്ന സിനിമയിലെ നടന്റെ കഥാപാത്രത്തിന്റെ പേരാണ് ചിയാൻ. സിനിമയുടെ വിജയത്തോടുകൂടി വിക്രം 'ചിയാൻ വിക്രം' എന്ന് അറിയപ്പെടാൻ തുടങ്ങി.

തെന്നിന്ത്യൻ സിനിമ ലോകത്തെ സ്റ്റൈലിഷ് താരങ്ങളിൽ ഒരാളാണ് ചിയാൻ വിക്രം. വിക്രം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച 'സേതു' എന്ന സിനിമയിലെ നടന്റെ കഥാപാത്രത്തിന്റെ പേരാണ് ചിയാൻ. സിനിമയുടെ വിജയത്തോടുകൂടി വിക്രം 'ചിയാൻ വിക്രം' എന്ന് അറിയപ്പെടാൻ തുടങ്ങി.

2 / 5

പാ രഞ്ജിത് സംവിധാനം ചെയ്ത 'തങ്കലാൻ' എന്ന ചിത്രത്തിലൂടെ പ്രേക്ഷകരെ വീണ്ടും അമ്പരപ്പിക്കാൻ ഒരുങ്ങുകയാണ് വിക്രം. ഇതുവരെ ചെയ്ത റോളുകളിൽ നിന്നും വ്യത്യസ്തമായൊരു റോളിലാണ് താരം എത്തുന്നത് എന്നാണ് വിവരം.

3 / 5

സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് വിക്രം. സിനിമയുടെ പ്രൊമോഷൻ തിരക്കുകൾക്കിടയിലും തന്റെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവെക്കാൻ നടൻ മറന്നില്ല.

4 / 5

'ഇൻ എ വേൾഡ് ഓഫ് കളേഴ്സ്, ബി ദ ഷൈനിങ് വൈറ്റ്' എന്ന കുറിപ്പോടെ വൈറ്റ് ഔട്ഫിറ്റിൽ സ്റ്റൈലിഷ് ആയിട്ടുള്ള തന്റെ ഫോട്ടോസ് പങ്കുവെച്ചിരിക്കുകയാണ് വിക്രം. 'എയ്ജ് ഇൻ റിവേഴ്‌സ് ഗിയർ' എന്നാണ് മിക്ക ആരാധകരുടെയും കമന്റ്.

5 / 5

'തങ്കലാൻ' ഓഗസ്റ്റ് 15ന് തീയേറ്ററുകളിൽ എത്തും. 100 കോടി ബജറ്റിൽ ഇറങ്ങുന്ന സിനിമയെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ ഉറ്റുനോക്കുന്നത്. വിക്രമിനൊപ്പം മാളവിക മോഹൻ, പാർവതി തിരുവോത്ത് തുടങ്ങിയവരും കേന്ദ്രകഥാപാത്രങ്ങളിൽ എത്തുന്നു.

Related Stories
Stains ​In Clothes: തുണികളിലെ ചായ കറ ഇനി ഞൊടിയിടയിൽ നീക്കാം… ഇങ്ങനെ ചെയ്ത് നോക്കൂ
Nagarjuna Akkineni: കണ്ടാല്‍ പറയുമോ പ്രായം 65 കടന്നെന്ന്; ആരോഗ്യത്തിന്റെ രഹസ്യം വെളിപ്പെടുത്തി നാഗാര്‍ജുന
Diya Krishna: ‘എന്നെപ്പോലെ നീയും നൃത്തം ചെയ്യുന്നത് ഞാന്‍ കണ്ടു’; സ്‌കാനിങ് ചിത്രം പങ്കുവെച്ച് ദിയ കൃഷ്ണ
Yuzvendra Chahal And RJ Mahvash : യുസ്‌വേന്ദ്ര ചഹലുമൊപ്പമുള്ള ചിത്രത്തില്‍ അഭ്യൂഹം; പിആര്‍ ടീമിന്റെ വേല തന്നോട് വേണ്ടെന്ന് മറുപടി; ആരാണ് ആര്‍ജെ മഹ്‌വാഷ്‌ ?
Malavika Jayaram: ‘കുറച്ച് വൈകിപ്പോയി, എന്നാലും ഇത് പറയാതെ പറ്റില്ലല്ലോ’; മാളവിക ജയറാം
Samsung Galaxy S26 Ultra: ഗ്യാലക്സി എസ്26 അൾട്രയിലുണ്ടാവുക പുതിയ ഡിസ്പ്ലേ ടെക്നോളജി; ഞെട്ടിക്കാനൊരുങ്ങി സാംസങ്
ദിവസവും കഴിക്കാം നിലക്കടല... ആരോഗ്യ ഗുണങ്ങൾ ഏറെയാണ്
മുടിയില്‍ പുത്തന്‍ പരീക്ഷണവുമായി ദിയ കൃഷ്ണ
ഓട്ട്സ് പതിവാക്കിക്കോളൂ; ഗുണങ്ങൾ പലതാണ്
ഏറ്റവും കൂടുതല്‍ എച്ച്-1ബി വിസകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കമ്പനികള്‍