തെന്നിന്ത്യൻ സിനിമ ലോകത്തെ സ്റ്റൈലിഷ് താരങ്ങളിൽ ഒരാളാണ് ചിയാൻ വിക്രം. വിക്രം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച 'സേതു' എന്ന സിനിമയിലെ നടന്റെ കഥാപാത്രത്തിന്റെ പേരാണ് ചിയാൻ. സിനിമയുടെ വിജയത്തോടുകൂടി വിക്രം 'ചിയാൻ വിക്രം' എന്ന് അറിയപ്പെടാൻ തുടങ്ങി.
പാ രഞ്ജിത് സംവിധാനം ചെയ്ത 'തങ്കലാൻ' എന്ന ചിത്രത്തിലൂടെ പ്രേക്ഷകരെ വീണ്ടും അമ്പരപ്പിക്കാൻ ഒരുങ്ങുകയാണ് വിക്രം. ഇതുവരെ ചെയ്ത റോളുകളിൽ നിന്നും വ്യത്യസ്തമായൊരു റോളിലാണ് താരം എത്തുന്നത് എന്നാണ് വിവരം.
സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് വിക്രം. സിനിമയുടെ പ്രൊമോഷൻ തിരക്കുകൾക്കിടയിലും തന്റെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവെക്കാൻ നടൻ മറന്നില്ല.
'ഇൻ എ വേൾഡ് ഓഫ് കളേഴ്സ്, ബി ദ ഷൈനിങ് വൈറ്റ്' എന്ന കുറിപ്പോടെ വൈറ്റ് ഔട്ഫിറ്റിൽ സ്റ്റൈലിഷ് ആയിട്ടുള്ള തന്റെ ഫോട്ടോസ് പങ്കുവെച്ചിരിക്കുകയാണ് വിക്രം. 'എയ്ജ് ഇൻ റിവേഴ്‌സ് ഗിയർ' എന്നാണ് മിക്ക ആരാധകരുടെയും കമന്റ്.
'തങ്കലാൻ' ഓഗസ്റ്റ് 15ന് തീയേറ്ററുകളിൽ എത്തും. 100 കോടി ബജറ്റിൽ ഇറങ്ങുന്ന സിനിമയെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ ഉറ്റുനോക്കുന്നത്. വിക്രമിനൊപ്പം മാളവിക മോഹൻ, പാർവതി തിരുവോത്ത് തുടങ്ങിയവരും കേന്ദ്രകഥാപാത്രങ്ങളിൽ എത്തുന്നു.