സമ്പൽസമൃദ്ധിയുടേയും പങ്കുവെക്കലുകളുടേയും ഉത്സവകാലത്തിൻറെയും തുടക്കം കൂടിയായ ചിങ്ങമാസം വീണ്ടും വരവായി. പട്ടിണിയുടെയും ദാരിദ്ര്യത്തിൻ്റെയും കർക്കിടകത്തിലെ കറുത്ത കാർമേഘങ്ങളെ മാറ്റി നിർത്തി കിഴക്കുദിക്കുന്ന പൊന്നിൻ ചിങ്ങപ്പുലരിയോടെ, മലയാളിക്ക് ഗൃഹാതുരത്വത്തിൻറെ ആഘോഷകാലമാണ് നാളെ ആരംഭിക്കുന്നത്. കൂടാതെ കേരളീയർക്ക് ചിങ്ങം ഒന്ന് കർഷക ദിനം കൂടിയാണ്. വിളവെടുപ്പിൻറെ മാസമായ ചിങ്ങത്തിനായി കർഷകരും പ്രകൃതിയുടെ ഒരുമിച്ച് കാത്തിരിക്കുകയാണ്.