ചൈനീസ് വെളുത്തുള്ളിയെന്ന അപകടകാരി, എങ്ങനെ തിരിച്ചറിയാം? | Chinese garlic, why it is dangerous, how to identify it, Know more Malayalam news - Malayalam Tv9

Chinese Garlic : ചൈനീസ് വെളുത്തുള്ളിയെന്ന അപകടകാരി, എങ്ങനെ തിരിച്ചറിയാം?

Published: 

19 Jan 2025 16:39 PM

Chinese Garlic Side Effects : ചൈനീസ് വെളുത്തുള്ളിക്ക് ഇന്ത്യയില്‍ നിരോധനമുണ്ട്. എന്നാല്‍ അനധികൃതമായി ഇത് വില്‍ക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. രാസവസ്തുക്കള്‍ ചേര്‍ന്ന് ഉത്പാദിപ്പിക്കുന്ന ചൈനീസ് വെളുത്തുള്ളികള്‍ ആരോഗ്യത്തിന് നല്ലതല്ല. ഇത് ഒഴിവാക്കുന്നതാണ് നല്ലത്. സാധാരണ വെള്ളുത്തുള്ളികളും, ചൈനീസ് വെള്ളുത്തുള്ളികളും ഉപഭോക്താക്കള്‍ക്ക് തിരിച്ചറിയാനാകും. അത് എങ്ങനെയെന്ന് പരിശോധിക്കാം

1 / 5ചൈനീസ് വെളുത്തുള്ളികളെക്കുറിച്ച് നാം ധാരാളം കേട്ടിട്ടുണ്ട്. 2014ല്‍ ഇന്ത്യയില്‍ ചൈനീസ് വെളുത്തുള്ളികള്‍ നിരോധിച്ചിരുന്നു. എന്നാല്‍ രാജ്യത്ത് ചിലയിടങ്ങളിലെങ്കിലും നിരോധനം മറികടന്ന് അനധികൃതമായി ചൈനീസ് വെളുത്തുള്ളികള്‍ വില്‍ക്കുന്നതായി അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു (Image Credits : Freepik)

ചൈനീസ് വെളുത്തുള്ളികളെക്കുറിച്ച് നാം ധാരാളം കേട്ടിട്ടുണ്ട്. 2014ല്‍ ഇന്ത്യയില്‍ ചൈനീസ് വെളുത്തുള്ളികള്‍ നിരോധിച്ചിരുന്നു. എന്നാല്‍ രാജ്യത്ത് ചിലയിടങ്ങളിലെങ്കിലും നിരോധനം മറികടന്ന് അനധികൃതമായി ചൈനീസ് വെളുത്തുള്ളികള്‍ വില്‍ക്കുന്നതായി അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു (Image Credits : Freepik)

2 / 5

രാസവസ്തുക്കളുടെ സഹായത്തോടെ കൃത്രിമമായി ഉത്പാദിപ്പിക്കുന്ന ഇത്തരം വെളുത്തുള്ളികള്‍ ശരീരത്തിന് ഹാനികരമാണ്. ഇത് തിരിച്ചറിയാനാകാതെ ചിലപ്പോള്‍ ഉപഭോക്താക്കള്‍ വാങ്ങാന്‍ സാധ്യതയുണ്ട്. എന്നാല്‍ പ്രാദേശിക, ചൈനീസ് വെളുത്തുള്ളികള്‍ തിരിച്ചറിയാന്‍ ചില മാര്‍ഗങ്ങളുണ്ട് (Image Credits : Freepik)

3 / 5

പ്രാദേശിക വെളുത്തുള്ളിയെ അപേക്ഷിച്ച് ചൈനീസ് വെളുത്തുള്ളികള്‍ വലുതാണെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ ഇതിന് കട്ടിയും കൂടുതലാണ്. വെളുത്തതും മിനുസമാര്‍ന്നതുമാണ് ഇതിന്റെ പ്രതലം. കൂടുതല്‍ തിളക്കം തോന്നിക്കുകയും ചെയ്യും. രാസവസ്തുക്കള്‍ ഉപയോഗിച്ച് സിന്തറ്റിക് പ്രക്രിയയിലൂടെ ഉത്പാദിപ്പിക്കുന്നതിനാലാണിത് (Image Credits : Freepik)

4 / 5

തൊലി കളയാന്‍ എളുപ്പമാണെന്നതാണ് ചൈനീസ് വെളുത്തുള്ളിയുടെ മറ്റൊരു പ്രത്യേകത. എന്നാല്‍ പ്രാദേശിക വെളുത്തുള്ളിയുടെ തൊലി ഇത്രയും എളുപത്തില്‍ കളയാനാകില്ല (Image Credits : PTI)

5 / 5

പ്രാദേശിക വെളുത്തുള്ളിയുടെ അല്ലിക്ക് ചൈനീസ് വെളുത്തുള്ളിയെക്കാള്‍ മണം അനുഭവപ്പെടും. അള്‍സര്‍, അണുബാധ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ചൈനീസ് വെളുത്തുള്ളിയുടെ ഉപയോഗം കാരണമാകും. വൃക്കകളെയും ഇത് ദോഷകരമായി ബാധിച്ചേക്കാം (Image Credits : Freepik)

Related Stories
Soubin Shahir: ‘ആ പടത്തിന്റെ ഷൂട്ടിങ്ങ് കഴിഞ്ഞിട്ട് വേണം ദുൽഖറിനൊപ്പമുള്ള സിനിമ ചെയ്യാൻ; ഈ വർഷം തന്നെയുണ്ടാകും’; സൗബിൻ ഷാഹിർ
Coldplay Concert: ‘ഷോ വേഗം പൂർത്തിയാക്കണം, ബുംറ ബാക് സ്റ്റേജിൽ വന്ന് നിൽപ്പുണ്ട്’; കോൾഡ് പ്ലേ വേദിയിൽ ‘ബുംറ’ തരംഗം
Benny P Nayarambalam: ‘മമ്മൂട്ടിയുടെ അമ്മ വേഷം ചെയ്യണമെന്ന് ആ നടിയോട് പറഞ്ഞപ്പോള്‍ അവരുടെ കണ്ണ് നിറഞ്ഞു’
Saif Ali Khan Attack: ‘ആരാണെന്നു മനസിലായില്ല; കഴുത്തിൽ നിന്നും നടുവിൽനിന്നും ചോര ഒലിക്കുന്നുണ്ടായിരുന്നു’; സെയ്ഫിനെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവർ
Malayali Nannies : ബോളിവുഡ് താരകുടുംബങ്ങളിലുണ്ട് മലയാളി ‘നാനി’മാര്‍; താരപുത്രരുടെ വളര്‍ത്തമ്മമാര്‍
Abhishek Bachchan: ’25 വർഷത്തോളമായി ഞാൻ ഒരേ ചോദ്യം കേൾക്കുന്നു, ഭാര്യയുടെ നേട്ടത്തിൽ അഭിമാനമുണ്ട്’; അഭിഷേക് ബച്ചൻ
തണുപ്പു കാലത്ത് പാൽ വെറുതേ കുടിക്കല്ലേ
ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാര്‍
മുന്തിരി കഴിച്ചോളൂ; പലതുണ്ട് ഗുണങ്ങൾ
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു