5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Chicken Curry Recipe: ഗ്രേവി ആയാല്‍ ഇങ്ങനെ വേണം; ഒരു വെറൈറ്റി ചിക്കന്‍ കറി ഉണ്ടാക്കിയാലോ?

How To Make Chicken Curry: ചിക്കന്‍ ഇഷ്ടമില്ലാത്തവര്‍ ആരുണ്ട്. ചിക്കനെ എങ്ങനെ കിട്ടിയാലും കഴിക്കാമെന്ന് ചിന്തിക്കുന്നവരുമുണ്ട്. എന്നാല്‍ ഒരു വെറൈറ്റി ചിക്കന്‍ കറിയുടെ റെസിപ്പി പരിചയപ്പെട്ടാലോ?

shiji-mk
Shiji M K | Published: 08 Nov 2024 13:34 PM
ചിക്കന്‍ കറി വെക്കാനാവശ്യമായ ചേരുവകള്‍ എന്തെല്ലാമാണെന്ന് നോക്കാം. പോപ്പി സീഡ്‌സ്- 1 ടേബിള്‍ സ്പൂണ്‍, തേങ്ങ- ഒരു കഷ്ണം, കശുവണ്ടി- 10-12 എണ്ണം, ഓയില്‍- അര കപ്പ്, സവാള-1, കറുവപ്പട്ട, കുരുമുളക്, 12, ഏലക്കായ-4-5, ഗ്രാമ്പൂ-5, മല്ലിച്ചെപ്പ്, ചിക്കന്‍- അര കിലോ. (Image Credits: Freepik)

1 / 5
ഉപ്പ്, ഗരം മസാല- അര ടേബിള്‍ സ്പൂണ്‍, ഇഞ്ചി പേസ്റ്റ്- 1 ടേബിള്‍ സ്പൂണ്‍, കുരുമുളക് ചതച്ചത്- ഒന്നര ടേബിള്‍ സ്പൂണ്‍, കസൂരി മെത്തി- 1 ടേബിള്‍ സ്പൂണ്‍, തൈര്- അര കപ്പ്, ഫ്രഷ് ക്രീം- അര കപ്പ്, വാഴനയില- 2, പച്ചമുളക്-6-7. (Image Credits: Freepik)

2 / 5
പോപ്പി സീഡ്‌സ്, തേങ്ങ, കശുവണ്ടി എന്നിവ മിക്‌സിയിലിട്ട് നന്നായി അരച്ചെടുക്കുക. ശേഷം ഒരു പാന്‍ ചൂടാക്കാന്‍ വെച്ച് അതിലേക്ക് എണ്ണ ഒഴിക്കാം. എണ്ണ നന്നായി ചൂടായ ശേഷം സവാള ചേര്‍ക്കാം. ബ്രൗണ്‍ നിറമാകുമ്പോള്‍ വാങ്ങി, തണുത്ത ശേഷം അരച്ചെടുക്കാം. (Image Credits: Unsplash)

3 / 5
അതേ എണ്ണയിലേക്ക് മസാലകള്‍ ചേര്‍ക്കാം. അവയൊന്ന് വറുത്ത ശേഷം ചിക്കന്‍ ചേര്‍ത്ത് അഞ്ച് മിനിറ്റ് ഫ്രൈ ചെയ്‌തെടുക്കുക. എന്നിട്ട് ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ഗരം മസാലയും ചേര്‍ത്ത് കൊടുക്കാം. ശേഷം കുരുമുളകുപൊടി കൂടി ചേര്‍ത്ത് കൊടുക്കാം. അവയൊന്ന് പാകമായി വരുമ്പോള്‍ പച്ചമുളകും ചേര്‍ത്ത് കൊടുക്കാം. (Image Credits: Unsplash)

4 / 5
ചിക്കന്‍ നന്നായി വേവിച്ച ശേഷം അതിലേക്ക് സവാള പേസ്റ്റ് ആദ്യം തയാറാക്കി വെച്ച തേങ്ങ പേസ്റ്റ് തൈര് എന്നിവ ചേര്‍ത്തിളക്കാം. കസൂരി മേത്തിയും ചേര്‍ക്കാം. ശേഷം നന്നായി മൂടിവെച്ച് വേവിച്ച്, അവസാനം ക്രീമും മല്ലിയിലയും ചേര്‍ത്ത് കൊടുത്താല്‍ ചിക്കന്‍ കറി റെഡി. (Image Credits: Unsplash)

5 / 5