സെപ്തംബർ അഞ്ചിന് അധ്യാപക ദിനം ആഘോഷിക്കുന്നതെന്തിന്? | Check Why Teachers Day is Celebrated On September 5 Know Everything About Dr S Radhakrishnan Malayalam news - Malayalam Tv9

Teachers Day 2024 : സെപ്തംബർ അഞ്ചിന് അധ്യാപക ദിനം ആഘോഷിക്കുന്നതെന്തിന്?

Published: 

03 Sep 2024 13:59 PM

Dr. Sarvepalli Radhakrishnan's Birth Anniversary : സെപ്തംബർ അഞ്ചിന് അധ്യാപക ദിനം ആചരിക്കുന്നത് വെറുതെയല്ല. അന്ന് തന്നെ അധ്യാപക ദിനം ആചരിക്കുന്നതിന് പിന്നിൽ ഒരു പ്രധാന കാരണമുണ്ട്. അധ്യാപക ദിനം സെപ്തംബർ അഞ്ചിന് ആചരിക്കാനുള്ള കാരണങ്ങളും ചരിത്രവുമറിയാം.

1 / 5സെപ്തംബർ അഞ്ചിനാണ് രാജ്യത്ത് അധ്യാപക ദിനം ആചരിക്കുന്നത്. ഒരു നല്ല തലമുറയെ വാർത്തെടുക്കുന്നതിൽ അധ്യാപകർ വഹിക്കുന്ന പങ്കിന് നന്ദി അറിയിച്ചുകൊണ്ടാണ് അധ്യാപക ദിനം. ഈ ദിനം വെറുതെ തിരഞ്ഞെടുത്തതല്ല. മുൻ പ്രസിഡൻ്റ് ഡോ. എസ് രാധാകൃഷ്ണൻ്റെ ജന്മദിനമാണ് ഇത്. (Image Courtesy - Bachrach/Getty Images)

സെപ്തംബർ അഞ്ചിനാണ് രാജ്യത്ത് അധ്യാപക ദിനം ആചരിക്കുന്നത്. ഒരു നല്ല തലമുറയെ വാർത്തെടുക്കുന്നതിൽ അധ്യാപകർ വഹിക്കുന്ന പങ്കിന് നന്ദി അറിയിച്ചുകൊണ്ടാണ് അധ്യാപക ദിനം. ഈ ദിനം വെറുതെ തിരഞ്ഞെടുത്തതല്ല. മുൻ പ്രസിഡൻ്റ് ഡോ. എസ് രാധാകൃഷ്ണൻ്റെ ജന്മദിനമാണ് ഇത്. (Image Courtesy - Bachrach/Getty Images)

2 / 5

ഡോ. സർവേപ്പള്ളി രാധാകൃഷ്ണൻ അഥവാ ഡോ. എസ് രാധാകൃഷ്ണൻ 1888 സെപ്തംബർ അഞ്ചിനാണ് ജനിച്ചത്. തത്വചിന്തകനും പണ്ഠിതനുമായിരുന്ന രാധാകൃഷ്ണൻ സ്വതന്ത്ര ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡൻ്റായിരുന്നു. 1962 മുതൽ 1967 വരെയാണ് അദ്ദേഹം പ്രസിഡൻ്റായി പ്രവർത്തിച്ചത്. (Image Courtesy - Keystone/Hulton Archive/Getty Images)

3 / 5

പ്രസിഡൻ്റാവുന്നതിന് മുൻപ് അദ്ദേഹം വിവിധ സർവകലാശാലകളിൽ പ്രൊഫസറായിരുന്നു. കൽക്കട്ട സർവകലാശാല, ഓക്സ്ഫർഡ് യൂണിവേഴ്സിറ്റി തുടങ്ങി ലോകപ്രശസ്തമായ വിവിധ സർവകലാശാലകളിൽ പഠിപ്പിച്ചിരുന്ന അദ്ദേഹം 1952 മുതൽ 62 വരെ സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വൈസ് പ്രസിഡൻ്റായിരുന്നു. (Image Courtesy - J. Wilds/Keystone/Getty Images)

4 / 5

വിദ്യാഭ്യാസത്തിൻ്റെ ശക്തിയിൽ വിശ്വസിച്ചിരുന്നയാളായിരുന്നു ഡോ. എസ് രാധാകൃഷ്ണൻ. പുരോഗമന സമൂഹത്തെ വാർത്തെടുക്കുന്നതിൽ അധ്യാപകർക്കുള്ള പങ്ക് വലുതാണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. വിദ്യാർത്ഥികൾ അദ്ദേഹത്തെ ബഹുമാനിക്കുകയും ചെയ്തിരുന്നു. അധ്യാപക ദിനമെന്ന ആശയം പോലും അദ്ദേഹം തന്നെയാണ് മുന്നോട്ടുവച്ചത്. (Image Courtesy - Keystone/Getty Images)

5 / 5

ഡോ. രാധാകൃഷ്ണൻ പ്രസിഡൻ്റായപ്പോൾ ചില മുൻകാല വിദ്യാർത്ഥികളും സുഹൃത്തുക്കളും അദ്ദേഹത്തിൻ്റെ ജന്മദിനം ആഘോഷിക്കണമെന്നാവശ്യപ്പെട്ടു. എന്നാൽ, തൻ്റെ ജന്മദിനം ആഘോഷിക്കുന്നതിന് പകരം അന്നത്തെ ദിവസം അധ്യാപക ദിനമായി ആചരിക്കാമെന്ന് അദ്ദേഹം നിർദ്ദേശിക്കുകയായിരുന്നു. 1962ലായിരുന്നു ആദ്യമായി അധ്യാപക ദിനം ആചരിച്ചത്. (Image Courtesy - Bachrach/Getty Images)

13 മുതൽ 20 വരെ; ഐപിഎലിലെ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങൾ
ഹൃദയത്തെ കാക്കാൻ കോളിഫ്ലവർ കഴിക്കാം
പിങ്ക് നിറത്തിലുള്ള സാധനങ്ങള്‍ക്ക് വിലകൂടാന്‍ കാരണമെന്ത്?
ചില്ലാവാൻ ഒരു ​ഗ്ലാസ് കരിമ്പിൻ ജ്യൂസ്! ​ഗുണങ്ങൾ ഏറെ