എന്നും ഒരേ സാമ്പാര്‍ കഴിച്ച് മടുത്തില്ലെ? വെറൈറ്റി സാമ്പാറുകള്‍ പരീക്ഷിച്ച് നോക്കിയാലോ? | Check recipe to make sambar for onam and types of sambar from different regions Malayalam news - Malayalam Tv9

Onam 2024: എന്നും ഒരേ സാമ്പാര്‍ കഴിച്ച് മടുത്തില്ലെ? വെറൈറ്റി സാമ്പാറുകള്‍ പരീക്ഷിച്ച് നോക്കിയാലോ?

Published: 

29 Aug 2024 12:03 PM

Sambar Recipe: സാമ്പാര്‍ ഇഷ്ടമില്ലാത്തവരായി ആരാണുള്ളത്, എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ എങ്ങനെയാണ് അത് ഉണ്ടാക്കേണ്ടതെന്ന് ആര്‍ക്കും അറിയില്ല. നമ്മുടെ കേരളത്തിന്റെ വിവിധയിടങ്ങളില്‍ പലരീതിയിലാണ് സാമ്പാര്‍ ഉണ്ടാക്കുന്നത്. ഇവയെല്ലാം സ്വാദ് കൊണ്ട് ഒന്നിനൊന്ന് മികച്ചതുമായിരിക്കും. ഏത് ഭക്ഷണത്തിനോടൊപ്പവും കഴിക്കാം എന്നതുതന്നെയാണ് സാമ്പാറിന്റെ പ്രത്യേകത. കേരളത്തിലെ പലതരത്തിലുള്ള സാമ്പാറുകള്‍ പരിചയപ്പെടാം.

1 / 5വറുത്തരച്ച സമ്പാര്‍- വറുത്തരച്ച സാമ്പാറിനോടാണ് പലര്‍ക്കും പ്രിയം. മലബാര്‍ ഭാഗങ്ങളിലാണ് പ്രധാനമായും വറുത്തരച്ച സാമ്പാര്‍ ഉണ്ടാക്കുന്നത്. കഷ്ണങ്ങളെല്ലാം എല്ലാം ചേര്‍ത്ത്, അവ പാകത്തിന് വേവായതിന് ശേഷമാണ് വറുത്തരച്ച തേങ്ങ ചേര്‍ക്കുന്നത്. വെളുത്തുള്ളിയും ചെറിയ ഉള്ളിയും സാമ്പാര്‍ക്കായവും തേങ്ങയും എല്ലാമിട്ടാണ് തേങ്ങ വറുക്കുന്നത്. (Social Media Image)

വറുത്തരച്ച സമ്പാര്‍- വറുത്തരച്ച സാമ്പാറിനോടാണ് പലര്‍ക്കും പ്രിയം. മലബാര്‍ ഭാഗങ്ങളിലാണ് പ്രധാനമായും വറുത്തരച്ച സാമ്പാര്‍ ഉണ്ടാക്കുന്നത്. കഷ്ണങ്ങളെല്ലാം എല്ലാം ചേര്‍ത്ത്, അവ പാകത്തിന് വേവായതിന് ശേഷമാണ് വറുത്തരച്ച തേങ്ങ ചേര്‍ക്കുന്നത്. വെളുത്തുള്ളിയും ചെറിയ ഉള്ളിയും സാമ്പാര്‍ക്കായവും തേങ്ങയും എല്ലാമിട്ടാണ് തേങ്ങ വറുക്കുന്നത്. (Social Media Image)

2 / 5

ബോംബെ സാമ്പാര്‍- കടലമാവ് ഉപയോഗിച്ചാണ് ബോംബെ സാമ്പാര്‍ പ്രധാനമായും ഉണ്ടാക്കുന്നത്. കടലമാവ് പച്ചമണം മാറുന്നത് വരെ വറുത്തെടുത്ത് കടുകും ഉഴുന്നുപരിപ്പും ഉലുവയുമെല്ലാം എല്ലാം ചേര്‍ത്താണ് ഈ സാമ്പാര്‍ ഉണ്ടാക്കുന്നത്. (Social Media Image)

3 / 5

പാലക്കാടന്‍ സാമ്പാര്‍- ഉഴുന്ന് പരിപ്പ്, കടല പരിപ്പ്, ഉലുവ എന്നിവ ചേര്‍ത്താണ് പാലക്കാടന്‍ സാമ്പാര്‍ ഉണ്ടാക്കുന്നത്. ഇഷ്ടമുള്ള പച്ചക്കറികളൊക്കെയും കറിയില്‍ ചേര്‍ക്കാം. (Social Media Image)

4 / 5

വെണ്ടയ്ക്ക സാമ്പാര്‍- വെണ്ടയ്ക്കയ്ക്ക് പ്രാധാന്യം കൊടുത്ത് ഉണ്ടാക്കുന്ന സാമ്പാറാണ് വെണ്ടയ്ക്ക സാമ്പാര്‍. കൂട്ടത്തില്‍ തക്കാളിയും പരിപ്പും ഉള്ളിയുമെല്ലാം ചേര്‍ക്കും. എങ്കിലും കേമനായിട്ടുണ്ടാവുക വെണ്ടയ്ക്ക തന്നെ. (Social Media Image)

5 / 5

തക്കാളി സാമ്പാര്‍- ആള് അല്‍പം പുത്തനാണ്. തക്കാളിയും ചെറിയ ഉള്ളിയും പച്ചമുളകും ഉപ്പും സാമ്പാര്‍പ്പൊടിയും ഇത്തിരി വെള്ളവും മാത്രം മതി ഈ സാമ്പാര്‍ തയാറാക്കാന്‍. (Social Media Image)

എല്ലുകളുടെ കരുത്തു കൂട്ടണോ? 'മധുരം' കഴിക്കൂ!
സപ്പോട്ട ചില്ലറക്കാനല്ല; ഒരുപാടുണ്ട് ഗുണങ്ങൾ
ചെറിയ വീടുകളില്‍ വൈദ്യുതി കണക്ഷന് ഉടമസ്ഥാവകാശ രേഖ വേണോ ?
ചാമ്പ്യൻസ് ട്രോഫി ചരിത്രത്തിലെ മികച്ച വിക്കറ്റ് വേട്ടക്കാർ