കറുത്ത ഉണക്കമുന്തിരി വെള്ളത്തിൽ കുതിര്‍ത്ത് കഴിക്കൂ; പലതുണ്ട് ഗുണങ്ങൾ | Check Out The Health Benefits of Eating Black Raisins Soaked in Water Malayalam news - Malayalam Tv9

Black Raisins Benefits: കറുത്ത ഉണക്കമുന്തിരി വെള്ളത്തിൽ കുതിര്‍ത്ത് കഴിക്കൂ; പലതുണ്ട് ഗുണങ്ങൾ

nandha-das
Published: 

22 Mar 2025 21:52 PM

Health Benefits of Black Raisins: കറുത്ത ഉണക്ക മുന്തിരി വെള്ളത്തിൽ കുതിർത്ത് കഴിക്കുന്നതാണ് ഏറ്റവും നല്ലത്. അത്തരത്തിൽ കറുത്ത ഉണക്ക മുന്തിരി കഴിക്കുന്നത് കൊണ്ടുള്ള ചില ആരോഗ്യ ഗുണങ്ങൾ നോക്കാം.

1 / 5ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയ ഒരു ഡ്രൈ ഫ്രൂട്ടാണ് ഉണക്ക മുന്തിരി. പൊട്ടാസ്യം, കാത്സ്യം, മഗ്നീഷ്യം, വിറ്റാമിന്‍ സി, അയേൺ, കോപ്പർ, ഫൈബര്‍ തുടങ്ങിയ ധാരാളം പോഷകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. കറുത്ത ഉണക്ക മുന്തിരി വെള്ളത്തിൽ കുതിർത്ത് കഴിക്കുന്നതാണ് ഏറ്റവും നല്ലത്. അത്തരത്തിൽ കറുത്ത ഉണക്ക മുന്തിരി കഴിക്കുന്നത് കൊണ്ടുള്ള ചില ആരോഗ്യ ഗുണങ്ങൾ നോക്കാം. (Image Credits: Freepik)

ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയ ഒരു ഡ്രൈ ഫ്രൂട്ടാണ് ഉണക്ക മുന്തിരി. പൊട്ടാസ്യം, കാത്സ്യം, മഗ്നീഷ്യം, വിറ്റാമിന്‍ സി, അയേൺ, കോപ്പർ, ഫൈബര്‍ തുടങ്ങിയ ധാരാളം പോഷകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. കറുത്ത ഉണക്ക മുന്തിരി വെള്ളത്തിൽ കുതിർത്ത് കഴിക്കുന്നതാണ് ഏറ്റവും നല്ലത്. അത്തരത്തിൽ കറുത്ത ഉണക്ക മുന്തിരി കഴിക്കുന്നത് കൊണ്ടുള്ള ചില ആരോഗ്യ ഗുണങ്ങൾ നോക്കാം. (Image Credits: Freepik)

2 / 5ഇരുമ്പിന്റെ അംശം ധാരാളം അടങ്ങിയ കറുത്ത ഉണക്ക മുന്തിരി വെള്ളത്തിൽ കുതിർത്ത് കഴിക്കുന്നത് വിളർച്ച തടയാൻ സഹായിക്കുന്നു. കാത്സ്യം ധാരാളം അടങ്ങിയിട്ടുള്ളതിനാൽ എല്ലുകൾക്കും പല്ലുകൾക്കും ഇവ വളരെ നല്ലതാണ്. അതുപോലെ വായ്‌നാറ്റം അകറ്റാനും ഇത് മികച്ചതാണ്. ബാക്ടീരിയകള്‍ക്കെതിരായി പ്രവര്‍ത്തിക്കാനുള്ള ഇവയുടെ കഴിവാണ് ഇതിന് സഹായിക്കുന്നത്. (Image Credits: Freepik)

ഇരുമ്പിന്റെ അംശം ധാരാളം അടങ്ങിയ കറുത്ത ഉണക്ക മുന്തിരി വെള്ളത്തിൽ കുതിർത്ത് കഴിക്കുന്നത് വിളർച്ച തടയാൻ സഹായിക്കുന്നു. കാത്സ്യം ധാരാളം അടങ്ങിയിട്ടുള്ളതിനാൽ എല്ലുകൾക്കും പല്ലുകൾക്കും ഇവ വളരെ നല്ലതാണ്. അതുപോലെ വായ്‌നാറ്റം അകറ്റാനും ഇത് മികച്ചതാണ്. ബാക്ടീരിയകള്‍ക്കെതിരായി പ്രവര്‍ത്തിക്കാനുള്ള ഇവയുടെ കഴിവാണ് ഇതിന് സഹായിക്കുന്നത്. (Image Credits: Freepik)

3 / 5നാരുകളാൽ സമ്പുഷ്ടമായ കറുത്ത ഉണക്ക മുന്തിരി ദഹന പ്രക്രിയ മെച്ചപ്പെടുത്താനും മലബന്ധം പോലുള്ള ദഹന പ്രശ്നങ്ങൾ അകറ്റാനും ഗുണം ചെയ്യുന്നു. ആന്‍റിഓക്സിഡന്‍റുകളോടൊപ്പം പൊട്ടാസ്യവും അടങ്ങിയിട്ടുള്ള ഇവ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും അതുവഴി ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. (Image Credits: Freepik)

നാരുകളാൽ സമ്പുഷ്ടമായ കറുത്ത ഉണക്ക മുന്തിരി ദഹന പ്രക്രിയ മെച്ചപ്പെടുത്താനും മലബന്ധം പോലുള്ള ദഹന പ്രശ്നങ്ങൾ അകറ്റാനും ഗുണം ചെയ്യുന്നു. ആന്‍റിഓക്സിഡന്‍റുകളോടൊപ്പം പൊട്ടാസ്യവും അടങ്ങിയിട്ടുള്ള ഇവ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും അതുവഴി ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. (Image Credits: Freepik)

4 / 5

വിറ്റാമിനുകളുടെ കലവറയായ കറുത്ത ഉണക്ക മുന്തിരി വെള്ളത്തിൽ കുതിർത്ത് കഴിക്കുന്നത് രോഗ പ്രതിരോധശേഷി വർധിപ്പിക്കാനും ഉറക്ക സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാനും സഹായിക്കും. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഇത് വളരെ നല്ലതാണ്. (Image Credits: Freepik)

5 / 5

ഫൈബർ ധാരാളം അടങ്ങിയതും കലോറി കുറഞ്ഞതുമായ ഇവ അമിത വിശപ്പ് ശമിപ്പിക്കുകയും, അമിതമായി ഭക്ഷണം കഴിക്കുന്നത് നിയന്ത്രിക്കുകയും അതുവഴി ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. അതുപോലെ ശരീരത്തിന് വേണ്ട ഊര്‍ജ്ജം ലഭിക്കുന്നതിന് ആവശ്യമായ ധാതുക്കളും ഇതിൽ അടങ്ങിയിട്ടുണ്ട്. (Image Credits: Freepik)

Related Stories
Swasika: ‘ഡ്രസിന്റെ പുറകിലൊക്കെ ബ്ലഡ് സ്റ്റെയ്ന്‍ ആയി; ആരൊക്കെയോ മൊബൈലില്‍ പകര്‍ത്തി; ഇന്നും ആ വീഡിയോ തപ്പാറുണ്ട്’: സ്വാസിക
Salman Khan: രാമജന്മഭൂമി വാച്ച് ധരിച്ച് സല്‍മാന്‍ ഖാന്‍, വില 61 ലക്ഷമോ?
Health Benefits of Red Spinach: രോഗങ്ങളോട് ‘ഗുഡ് ബൈ’ പറയാം; ചുവന്ന ചീര ഡയറ്റിൽ ഉൾപ്പെടുത്തൂ…
South Korea Wildfire: ദക്ഷിണ കൊറിയയിലെ കാട്ടുതീ; 100 മില്യൺ വോൺ വീതം സംഭാവന നൽകി ബിടിഎസ് താരങ്ങളായ ഷുഗയും ജെ ഹോപ്പും
L2 Empuraan: പൃഥ്വി ഡയലോഗ് പഠിക്കുന്നത് പോലെയാണ്, ഒറ്റയടിക്ക് അല്ലി പാട്ടും പഠിച്ചു ഇമോഷനും കിട്ടി: ദീപക് ദേവ്‌
‘മോഹന്‍ലാലിനെ സൂക്ഷിക്കണം; അടുത്ത് തന്നെ നായകനാകും, എനിക്ക് ഭീഷണിയാകും’; മമ്മൂട്ടി ചില്ലറക്കാരനല്ല’
മകനൊപ്പമുളള ക്യൂട്ട് ചിത്രങ്ങളുമായി അമല പോള്‍
ഓർമ്മശക്തിക്ക് ബ്ലൂബെറി ശീലമാക്കൂ
ബീറ്റ്‌റൂട്ടിന് ഇത്രയും ഗുണങ്ങളോ?
വിറ്റാമിന്‍ ഡി കൂടിയാല്‍ എന്ത് സംഭവിക്കും?