വിസ്മയമാകുന്നു ഈ വിടവാങ്ങൽ; താരങ്ങൾക്കൊപ്പം വിരമിച്ച ജേഴ്സികളും നമ്പറുകളും ഇവ | Check iconic retired jerseys and their numbers along with the stars in sports history details in Malayalam Malayalam news - Malayalam Tv9

Retired jersey numbers: വിസ്മയമാകുന്നു ഈ വിടവാങ്ങൽ; താരങ്ങൾക്കൊപ്പം വിരമിച്ച ജേഴ്സികളും നമ്പറുകളും ഇവ

Updated On: 

16 Aug 2024 18:11 PM

Retired jerseys and their numbers along with the stars : കായികചരിത്രത്തില്‍ 'വിരമിച്ച' ഒട്ടേറേ ജേഴ്സികളും നമ്പറുകളുമുണ്ട് കായികലോകത്ത് അതില്‍ ഭൂരിഭാഗവും താരങ്ങളുടെ വിരമിക്കലിനൊപ്പം പിന്‍വലിക്കപ്പെട്ടവയാണ്. മറ്റുചിലത് താരങ്ങളുടെ മരണത്തോടെയും. ചരിത്രത്തിലെ പിന്‍വലിക്കപ്പെട്ട പ്രധാന ജേഴ്സി നമ്പറുകള്‍...

1 / 5സച്ചിന്‍ തെണ്ടുല്‍ക്കര്‍ കരിയറില്‍ ഏറെക്കാലം അണിഞ്ഞിരുന്നത് 10-ാം നമ്പര്‍ ജേഴ്സിയായിരുന്നു. മഹേന്ദ്രസിങ് ധോനിയാകട്ടെ ഏഴാം നമ്പര്‍ ജേഴ്സിയും. ഇരുവരും കളംവിട്ടതോടെ ഈ രണ്ട് നമ്പറുകളും ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് പിന്‍വലിച്ചു.

സച്ചിന്‍ തെണ്ടുല്‍ക്കര്‍ കരിയറില്‍ ഏറെക്കാലം അണിഞ്ഞിരുന്നത് 10-ാം നമ്പര്‍ ജേഴ്സിയായിരുന്നു. മഹേന്ദ്രസിങ് ധോനിയാകട്ടെ ഏഴാം നമ്പര്‍ ജേഴ്സിയും. ഇരുവരും കളംവിട്ടതോടെ ഈ രണ്ട് നമ്പറുകളും ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് പിന്‍വലിച്ചു.

2 / 5

ഇറ്റാലിയന്‍ ക്ലബ്ബ് എ.സി. മിലാനില്‍ മൂന്നാം നമ്പറും ആറാം നമ്പറുമില്ല. ക്ലബ്ബിന്റെ ഇതിഹാസങ്ങളായ പൗലോ മാള്‍ഡീനിയും ഫ്രാങ്കോ ബറേസിയും വിരമിച്ചതോടെയാണ് ഈ രണ്ട് നമ്പര്‍ ജേഴ്സികളും വിരമിച്ചത്.

3 / 5

ഫുട്ബോള്‍ ഇതിഹാസങ്ങളായ പെലെയും മാറഡോണയും തിളങ്ങിയത് അവരുടെ പത്താം നമ്പര്‍ ജേഴ്സിയിലായിരുന്നു. കോസ്മോസ് ക്ലബ്ബ് അവരുടെ പത്താം നമ്പറും ആദരസൂചകമായി പിന്‍വലിച്ചു.

4 / 5

സന്ദേശ് ജിംഗാന്‍ ക്ലബ്ബ് വിട്ടപ്പോഴാണ് ആദരസൂചകമായി 21-ാം നമ്പര്‍ ജേഴ്സി വിരമിക്കുന്നതായി 2020-ല്‍ ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചത്. ബിജോയ് വർഗീസിന് പിന്നീട് ആരാധകരുടെ ആവശ്യം പരി​ഗണിച്ച് ഈ നമ്പർ നൽകിയിരുന്നു.

5 / 5

ഗോവയിലെ പ്രശസ്ത ഫുട്ബോള്‍ ക്ലബ്ബായ ഡെംപോയില്‍ 2004 മുതല്‍ പത്താം നമ്പര്‍ ജേഴ്സിയില്ല. ക്രിസ്റ്റ്യാനോ ജൂനിയര്‍ കളിക്കിടെ മരിച്ചതോടെയാണ് ഇത് പിന്‍വലിച്ചത്.

ഈന്തപ്പഴം പാലിൽ കുതിർത്ത് കഴിക്കാം, ഞെട്ടിക്കുന്ന ഗുണം
'ബി​ഗ് ബോസിൽ കാലുകുത്തില്ല'; ദിയ കൃഷ്ണ
കിഡ്നിക്ക് ഒന്നും വരില്ല, ഇവ കഴിക്കാം
പിസ്ത പതിവാക്കൂ; ഒരുപാടുണ്ട് ഗുണങ്ങൾ