Chanakya Niti says that you should never tell your sorrows to some people Malayalam news - Malayalam Tv9

Chanakya Niti: മരിക്കാൻ കിടന്നാൽ പോലും ഇവരോട് സങ്കടങ്ങൾ പറയല്ലേ; അത്രയേറെ അപകടകാരികൾ!

Published: 

02 Apr 2025 11:43 AM

Chanakya Niti: ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളായിരുന്നു ആചാര്യനായ ചാണക്യൻ. അദ്ദേഹത്തിന്റെ ചിന്തകൾക്ക് ഇന്നും ആരാധകർ ഏറെയാണ്. ജീവിതത്തിൽ വിജയം കണ്ടെത്താനുള്ള നിരവധി മാർ​ഗങ്ങൾ അദ്ദേഹം തന്റെ ചാണക്യ നീതിയിൽ പരാമർശിക്കുന്നുണ്ട്.

1 / 6ജീവിതത്തിൽ ചില ആളുകളോട് ഒരിക്കലും നമ്മുടെ സങ്കടങ്ങളോ ദുഖങ്ങളോ പങ്ക് വയ്ക്കരുതെന്ന് ചാണക്യൻ പറയുന്നു. അവ‍ർ നിങ്ങളെ ചതിക്കുകയും  പ്രശ്നങ്ങൾ വഷളാക്കുകയും ചെയ്യുന്നു.

ജീവിതത്തിൽ ചില ആളുകളോട് ഒരിക്കലും നമ്മുടെ സങ്കടങ്ങളോ ദുഖങ്ങളോ പങ്ക് വയ്ക്കരുതെന്ന് ചാണക്യൻ പറയുന്നു. അവ‍ർ നിങ്ങളെ ചതിക്കുകയും പ്രശ്നങ്ങൾ വഷളാക്കുകയും ചെയ്യുന്നു.

2 / 6

അമിതമായി സംസാരിക്കുന്നവരാണ് നിങ്ങളുടെ സുഹൃത്തെങ്കിൽ അവരോട് സങ്കടം പറയരുത്. അത് പിന്നീട് പ്രശ്നങ്ങളിലേക്ക് നയിക്കും.

3 / 6

വ്യാജ സൗഹൃദം നിലനിർത്തുന്നവരുമായി സങ്കടങ്ങൾ പങ്ക് വയ്ക്കരുത്. അവർ സ്വാർത്ഥ താൽപര്യങ്ങൾക്ക് വേണ്ടി മറ്റൊരാളോട് വെളിപ്പെടുത്തിയേക്കാം.

4 / 6

എല്ലാറ്റിനെയും കളിയാക്കുന്ന വ്യക്തികളോടും ദുഖങ്ങൾ പങ്ക് വയ്ക്കരുത്. നിങ്ങളുടെ സങ്കടങ്ങൾ അവർക്കൊരു കളി തമാശയായിരിക്കും. അവർ അതിന് അത്രയെ വില കാണുകയുള്ളൂ.

5 / 6

അസൂയാലുക്കളായ വ്യക്തികളോട് ഒരിക്കലും നിങ്ങളുടെ സങ്കടം പറയരുത്. നിങ്ങളുടെ സങ്കടവും വിഷമവും അവരുടെ ഉള്ളില്‍ സന്തോഷം നിറക്കും.

6 / 6

(നിരാകരണം: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. TV9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല.)

വിനാ​ഗിരികൊണ്ട് ഇത്രയും ​ഉപയോ​ഗമോ? അറിഞ്ഞിരിക്കണം
വിഷുക്കണി കാണേണ്ടതെപ്പോള്‍?
വയറ് കേടായോ? ഇതാ ചില പ്രകൃതിദത്ത പാനീയങ്ങൾ
വേനൽക്കാലത്ത് എസിയുടെ വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാം