5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Champions Trophy 2025: ചാമ്പ്യൻസ് ട്രോഫിയ്ക്ക് ഇന്ന് അരങ്ങുണരുന്നു; എവിടെ, എങ്ങനെ, എപ്പോൾ കാണാം?

Champions Trophy Streaming Details: ചാമ്പ്യൻസ് ട്രോഫി ടൂർണമെൻ്റിന് ഇന്ന് തുടക്കം. ആതിഥേയരായ പാകിസ്താനും ന്യൂസീലൻഡും തമ്മിലാണ് ഉദ്ഘാടന മത്സരം. മത്സരം എവിടെ, എങ്ങനെ, എപ്പോൾ കാണാമെന്ന് പരിശോധിക്കാം.

abdul-basith
Abdul Basith | Updated On: 20 Feb 2025 09:57 AM
ചാമ്പ്യൻസ് ട്രോഫിയ്ക്ക് ഇന്ന് അരങ്ങുണരുന്നു. ഉദ്ഘാടന മത്സരത്തിൽ ന്യൂസീലൻഡ് പാകിസ്താനെ നേരിടും. ദക്ഷിണാഫ്രിക്കയും പാകിസ്താനും ഉൾപ്പെട്ട ത്രിരാഷ്ട്ര പരമ്പരയിൽ ന്യൂസീലൻഡ് ജേതാക്കളായിരുന്നു. ആ ആത്മവിശ്വാസത്തിലാണ് കിവീസ് ഇന്ന് ഇറങ്ങുക. അതേസമയം, സ്വന്തം നാട്ടിൽ നടക്കുന്ന ടൂർണമെൻ്റിൽ ജയത്തോടെ ആരംഭിക്കാമെന്നാണ് പാകിസ്താൻ്റെ ആത്മവിശ്വാസം. (Image Credits - Getty Images)

1 / 5
ഏറെക്കാലത്തിന് ശേഷം ടീമിലേക്ക് തിരികെയെത്തിയ ഫഖർ സമാൻ ചില മികച്ച പ്രകടനങ്ങൾ നടത്തി താൻ ഫോമിലാണെന്നറിയിച്ചിരുന്നു. ഒപ്പം സൽമാൻ അലി ആഘ, അബ്രാർ അഹ്മദ്, തയ്യബ് താഹിർ, മുഹമ്മദ് റിസ്‌വാൻ തുടങ്ങിയവരും നല്ല പ്രകടനങ്ങൾ നടത്തിയിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരെ തങ്ങളുടെ ഏകദിന ചരിത്രത്തിലെ ഏറ്റവും ഉയർന്ന ചേസും പാകിസ്താൻ നടത്തി. (Image Credits - PTI)

2 / 5
ന്യൂസീലൻഡ് ആത്മവിശ്വാസത്തിലാണ്. ത്രിരാഷ്ട്ര പരമ്പരയ്ക്കിടെ പരിക്കേറ്റ രചിൻ രവീന്ദ്ര ഇന്ന് കളിക്കുമോ എന്നതിൽ വ്യക്തതയില്ല. രചിൻ കളിച്ചില്ലെങ്കിൽ വിൽ യങ് ഓപ്പൺ ചെയ്യും. കെയിൻ വില്ല്യംസൺ, ഗ്ലെൻ ഫിലിപ്സ്, ഡാരിൽ മിച്ചൽ, വില്ല്യം ഒറൂർകെ, മിച്ചൽ സാൻ്റ്നർ തുടങ്ങിയവരാണ് കിവീസ് ടീമിൽ ഫോമിലുള്ളത്. (Image Credits - PTI)

3 / 5
പാകിസ്താനിലെ കറാച്ചി നാഷണൽ സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 2.30ന് മത്സരം ആരംഭിക്കും. ചാമ്പ്യൻസ് ട്രോഫിയിലെ എല്ലാ മത്സരങ്ങളും ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 2.30നാണ്. ലാഹോർ ഗദ്ദാഫി സ്റ്റേഡിയം, റാവല്പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയം, യുഎഇ ദുബായ് രാജ്യാന്തര സ്റ്റേഡിയം എന്നിവകളാണ് ചാമ്പ്യൻസ് ട്രോഫിയുടെ മറ്റ് വേദികൾ. (Image Credits - PTI)

4 / 5
സ്റ്റാർ നെറ്റ്‌വർക്ക് ആണ് ചാമ്പ്യൻസ് ട്രോഫി സംപ്രേഷണാവകാശം സ്വന്തമാക്കിയിരുന്നത്. ജിയോയും സ്റ്റാറും ഒരുമിച്ചതോടെ ടെലിവിഷൻ പ്രേക്ഷകർക്ക് സ്റ്റാർ സ്പോർട്സ്, സ്പോർട്സ് 18 ചാനലുകളിൽ മത്സരം കാണാം. ഒടിടി പ്രേക്ഷകർക്ക് ജിയോഹോട്സ്റ്റാറിലും മത്സരം തത്സമയം കാണാനാവും. ജിയോഹോട്സ്റ്റാർ ആപ്പിലും വെബ്സൈറ്റിലും മത്സരം ലൈവായി സംപ്രേഷണം ചെയ്യും. (Image Credits - PTI)

5 / 5