സഞ്ജു ഉണ്ടാകുമോ ചാമ്പ്യന്‍സ് ട്രോഫിക്ക് ? പ്രതീക്ഷ വേണോ ? | Champions Trophy 2025, Will Sanju Samson be included in the Indian team for the tournament, check possibilities Malayalam news - Malayalam Tv9

Sanju Samson : സഞ്ജു ഉണ്ടാകുമോ ചാമ്പ്യന്‍സ് ട്രോഫിക്ക് ? പ്രതീക്ഷ വേണോ ?

Published: 

24 Dec 2024 19:20 PM

Champions Trophy 2025 Indian Team : വിജയ് ഹസാരെ ട്രോഫിയില്‍ കേരള ടീമില്‍ സഞ്ജു സാംസണെ ഉള്‍പ്പെടുത്തിയില്ല. ഇത് ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാനുള്ള സഞ്ജുവിന്റെ സാധ്യതകള്‍ക്ക് തിരിച്ചടിയാകുമെന്ന് മുന്‍താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര വ്യക്തമാക്കിയിരുന്നു. സഞ്ജുവിനെ സംബന്ധിച്ചിടത്തോളം നിലവില്‍ ഏകദിന ടീമില്‍ ഒഴിവില്ലെന്നാണ് വിലയിരുത്തല്‍. ടീം പ്രഖ്യാപനം ഉണ്ടാകുമെങ്കില്‍ സഞ്ജു ഉള്‍പ്പെടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍

1 / 5ടി20 ലോകകപ്പ് കിരീടം നേടിയ ടീമില്‍ ഭാഗമായിരുന്നു സഞ്ജു സാംസണ്‍. ഒരു മത്സരത്തില്‍ പോലും കളിക്കാന്‍ സാധിച്ചില്ലെങ്കിലും താരത്തിന് ലോകകപ്പ് ചാമ്പ്യനാകാനായി. ചാമ്പ്യന്‍സ് ട്രോഫി ടീമിലും താരം ഉള്‍പ്പെടുമോയെന്നാണ് ഇനി അറിയേണ്ടത് (Image Credits : PTI)

ടി20 ലോകകപ്പ് കിരീടം നേടിയ ടീമില്‍ ഭാഗമായിരുന്നു സഞ്ജു സാംസണ്‍. ഒരു മത്സരത്തില്‍ പോലും കളിക്കാന്‍ സാധിച്ചില്ലെങ്കിലും താരത്തിന് ലോകകപ്പ് ചാമ്പ്യനാകാനായി. ചാമ്പ്യന്‍സ് ട്രോഫി ടീമിലും താരം ഉള്‍പ്പെടുമോയെന്നാണ് ഇനി അറിയേണ്ടത് (Image Credits : PTI)

2 / 5

ഏകദിനത്തില്‍ കിട്ടിയ അവസരങ്ങളില്‍ തകര്‍പ്പന്‍ പ്രകടനമാണ് താരം പുറത്തെടുത്തത്. 16 മത്സരങ്ങളില്‍ നിന്ന് 510 റണ്‍സ്. 56.66 ശരാശരി. ഒരു സെഞ്ചുറിയും, മൂന്ന് അര്‍ധ സെഞ്ചുറിയും നേടി. 2023 ഡിസംബര്‍ 21നാണ് താരം അവസാനമായി ഏകദിനം കളിച്ചത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഈ മത്സരത്തില്‍ സെഞ്ചുറിയും നേടി (Image Credits : PTI)

3 / 5

ജൂലൈ, ഓഗസ്റ്റ് മത്സരങ്ങളില്‍ ശ്രീലങ്കയ്‌ക്കെതിരെ നടന്ന മൂന്ന് മത്സരങ്ങളുടെ പരമ്പരയ്ക്ക് ശേഷം ഇന്ത്യ ഏകദിനം കളിച്ചിട്ടില്ല. ഈ പരമ്പരയില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്താത്തത് തിരിച്ചടിയായി. ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പ് ഇംഗ്ലണ്ടിനെതിരെ ഇന്ത്യ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര കളിക്കും (Image Credits : PTI)

4 / 5

ഋഷഭ് പന്ത്, കെഎല്‍ രാഹുല്‍ തുടങ്ങിയവര്‍ ഏകദിനത്തില്‍ സ്ഥാനം ഉറപ്പിച്ചതാണ് സഞ്ജുവിന്റെ സാധ്യതകള്‍ക്ക് തിരിച്ചടിയായത്. ശ്രേയസ് അയ്യരും ഏകദിനത്തില്‍ സ്ഥാനം ഉറപ്പിച്ച മറ്റൊരു താരമാണ്. സഞ്ജുവിനെ സംബന്ധിച്ചിടത്തോളം നിലവില്‍ ഏകദിന ടീമില്‍ ഒഴിവില്ലെന്നാണ് വിലയിരുത്തല്‍ (Image Credits : PTI)

5 / 5

വിജയ് ഹസാരെ ട്രോഫിയില്‍ കേരള ടീമില്‍ സഞ്ജു സാംസണെ ഉള്‍പ്പെടുത്തിയിട്ടില്ല. ഇത് ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാനുള്ള സഞ്ജുവിന്റെ സാധ്യതകള്‍ക്ക് തിരിച്ചടിയാകുമെന്ന് മുന്‍താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര വ്യക്തമാക്കിയിരുന്നു. എങ്കിലും ടീം പ്രഖ്യാപനം ഉണ്ടാകുമെങ്കില്‍ സഞ്ജു ഉള്‍പ്പെടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍ (Image Credits : PTI)

അയേണിന്‍റെ കുറവുണ്ടോ? ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ
ടി20യില്‍ ഇന്ത്യയ്ക്ക് വേണ്ടി കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയവര്‍
രണ്ടാം ടി20യിൽ അഭിഷേക് ശർമ്മയില്ല; ടീം ന്യൂസ് ഇങ്ങനെ
മലയാളി തനിമയിൽ കീർത്തി സുരേഷും ആന്റണിയും