5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Champions Trophy 2025: ഐസിസി ഇവൻ്റുകളിൽ സമാനതകളില്ലാത്ത നേട്ടവുമായി രോഹിത് ശർമ്മ; മറികടന്നത് എംഎസ് ധോണിയെ

Rohit Sharma Unique Record In ICC Events: ഐസിസി ഇവൻ്റുകളിൽ ക്യാപ്റ്റനായി എം എസ് ധോണിയുടെ റെക്കോർഡ് മറികടന്ന് രോഹിത് ശർമ്മ. ഓസ്ട്രേലിയയെ വീഴ്ത്തി ഇന്ത്യ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ പ്രവേശിച്ചതോടെയാണ് രോഹിത് ശർമ്മ റെക്കോർഡ് നേട്ടത്തിലെത്തിയത്.

abdul-basith
Abdul Basith | Published: 05 Mar 2025 09:45 AM
ഐസിസി ഇവൻ്റുകളിൽ സമാനതകളില്ലാത്ത നേട്ടവുമായി രോഹിത് ശർമ്മ. ഐസിസിയുടെ നാല് ഇവൻ്റുകളുടെയും ഫൈനലിൽ പ്രവേശിക്കുന്ന ആദ്യ ക്യാപ്റ്റനെന്ന റെക്കോർഡാണ് രോഹിത് ശർമ്മ കുറിച്ചത്. മൂന്ന് ഇവൻ്റുകളിൽ ഫൈനലിലെത്തിയ എംഎസ് ധോണിയെയാണ് രോഹിത് മറികടന്നത്. (Image Courtesy- Social Media)

1 / 5
ഏകദിന ലോകകപ്പ്, ടി20 ലോകകപ്പ്, ചാമ്പ്യൻസ് ട്രോഫി, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് എന്നീ നാല് ഐസിസി ഇവൻ്റുകളുടെ ഫൈനലിലാണ് രോഹിത് പ്രവേശിച്ചത്. ധോണി ആവട്ടെ ഏകദിന ലോകകപ്പ്, ടി20 ലോകകപ്പ്, ചാമ്പ്യൻസ് ട്രോഫി എന്നീ ടൂർണമെൻ്റുകളുടെ ഫൈനലിലും പ്രവേശിച്ചു. ധോണി ക്യാപ്റ്റനായിരുന്ന സമയത്ത് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് തുടങ്ങിയിരുന്നില്ല. (Image Courtesy - Social Media)

2 / 5
2024 ടി20 ലോകകപ്പ്, 2023 ഏകദിന ലോകകപ്പ്, 2023 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്, 2025 ചാമ്പ്യൻസ് ട്രോഫി എന്നീ ടൂർണമെൻ്റുകളുടെ ഫൈനലിലാണ് രോഹിത് ശർമ്മ പ്രവേശിച്ചത്. ഇതിൽ 2024 ടി20 ലോകകപ്പ് രോഹിത് നേടുകയും ചെയ്തു. മറ്റ് രണ്ട് ഫൈനലുകളിലും ഇന്ത്യ ഓസ്ട്രേലിയയോടാണ് പരാജയപ്പെട്ടത്. (Image Credits- PTI)

3 / 5
എംഎസ് ധോണി ഏകദിന, ടി20 ലോകകപ്പുകളും ചാമ്പ്യൻസ് ട്രോഫിയും നേടിയിട്ടുണ്ട്. 2007 ലെ പ്രഥമ ടി20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും 2013ലെ ചാമ്പ്യൻസ് ട്രോഫിയുമാണ് എംഎസ് ധോണിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം നേടിയത്. ഇന്ത്യയുടെ ഏറ്റവും മികച്ച മൾട്ടിഫോർമാറ്റ് ക്യാപ്റ്റനാണ് എംഎസ് ധോണി. (Image Courtesy - Social Media)

4 / 5
ഓസ്ട്രേലിയക്കെതിരായ ചാമ്പ്യൻസ് ട്രോഫി സെമിഫൈനലിൽ ഇന്ത്യ ത്രസിപ്പിക്കുന്ന ജയമാണ് നേടിയത്. ഓസ്ട്രേലിയ മുന്നോട്ടുവച്ച 265 റൺസ് വിജയലക്ഷ്യം 49ആം ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടക്കുകയായിരുന്നു. ഫൈനലിൽ ദക്ഷിണാഫ്രിക്ക - ന്യൂസീലൻഡ് സെമി വിജയികളെ ഇന്ത്യ നേരിടും. (Image Courtesy - Social Media)

5 / 5