രോഹിതിന് തുടരെ നഷ്ടമായത് 12 ടോസ്!; മോശം റെക്കോർഡിൽ ഇന്ത്യൻ ക്യാപ്റ്റൻ ബ്രയാൻ ലാറയ്ക്കൊപ്പം | Champions Trophy 2025 Rohit Sharma Loses 12 Consecutive Tosses Sets World Record Malayalam news - Malayalam Tv9

Champions Trophy 2025: രോഹിതിന് തുടരെ നഷ്ടമായത് 12 ടോസ്!; മോശം റെക്കോർഡിൽ ഇന്ത്യൻ ക്യാപ്റ്റൻ ബ്രയാൻ ലാറയ്ക്കൊപ്പം

Published: 

09 Mar 2025 17:27 PM

Rohit Sharma Sets World Record: ഏറ്റവുമധികം ഏകദിന മത്സരങ്ങളിൽ തുടർച്ചയായി ടോസ് നഷ്ടപ്പെടുന്ന ക്യാപ്റ്റനായി രോഹിത് ശർമ്മ. ന്യൂസീലൻഡിനെതിരായ ചാമ്പ്യൻസ് ട്രോഫി ഫൈനലോടെ തുടർച്ചയായ 12 ഏകദിനങ്ങളിലാണ് രോഹിതിന് ടോസ് നഷ്ടമായത്.

1 / 5ഇന്ത്യയും ന്യൂസീലൻഡും തമ്മിലുള്ള ചാമ്പ്യൻസ് ട്രോഫി ഫൈനൽ മത്സരം പുരോഗമിക്കുകയാണ്. മത്സരത്തിൽ ടോസ് നേടിയ ന്യൂസീലൻഡ് ക്യാപ്റ്റൻ ഡാരിൽ മിച്ചൽ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തിൽ ആക്രമിച്ചുകളിച്ച ന്യൂസീലൻഡിനെ ഇന്ത്യൻ സ്പിന്നർമാരാണ് നിയന്ത്രിച്ചുനിർത്തിയത്. (Image Credits - PTI)

ഇന്ത്യയും ന്യൂസീലൻഡും തമ്മിലുള്ള ചാമ്പ്യൻസ് ട്രോഫി ഫൈനൽ മത്സരം പുരോഗമിക്കുകയാണ്. മത്സരത്തിൽ ടോസ് നേടിയ ന്യൂസീലൻഡ് ക്യാപ്റ്റൻ ഡാരിൽ മിച്ചൽ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തിൽ ആക്രമിച്ചുകളിച്ച ന്യൂസീലൻഡിനെ ഇന്ത്യൻ സ്പിന്നർമാരാണ് നിയന്ത്രിച്ചുനിർത്തിയത്. (Image Credits - PTI)

2 / 5

ഫൈനലിലും ടോസ് ലഭിക്കാതിരുന്നതോടെ രോഹിത് ശർമ്മയ്ക്ക് തുടർച്ചയായ 12ആം ഏകദിന മത്സരത്തിലാണ് ടോസ് നഷ്ടപ്പെടുത്തുന്നത്. അവസാന 15 ഏകദിനങ്ങളിൽ ഇന്ത്യക്ക് ടോസ് ഭാഗ്യം ലഭിച്ചിട്ടില്ല. ഇതിൽ അവസാനത്തെ 12 എണ്ണവും രോഹിത് ശർമ്മയ്ക്ക് കീഴിലാണ്. തുടരെ 12 ടോസുകൾ നഷ്ടമാവാനുള്ള സാധ്യത വെറും 0.0031 ശതമാനം മാത്രമാണ്. (Image Credits - PTI)

3 / 5

തുടർച്ചയായി ഏറ്റവുമധികം ഏകദിന മത്സരങ്ങളിൽ ടോസ് നഷ്ടമായ ക്യാപ്റ്റനെന്ന റെക്കോർഡും ഫൈനലിൽ രോഹിത് ശർമ്മ കുറിച്ചു. ഓസ്ട്രേലിയക്കെതിരായ 2023 ഏകദിന ലോകകപ്പ് ഫൈനൽ മുതലാണ് ഈ പതിവ് ആരംഭിച്ചത്. പിന്നീട് ഇതുവരെ രോഹിത് ഒരു ഏകദിന മത്സരത്തിൽ ടോസ് നേടിയിട്ടില്ല. (Image Credits - PTI)

4 / 5

ഈ നേട്ടത്തിൽ രോഹിത് ഒറ്റയ്ക്കല്ല. തുടരെ 12 ഏകദിന മത്സരങ്ങളിൽ ടോസ് നഷ്ടമായ ക്യാപ്റ്റനെന്ന റെക്കോർഡിൽ നേരത്തെ വെസ്റ്റ് ഇൻഡീസ് ഇതിഹാസ താരമായ ബ്രയാൻ ലാറ എത്തിയിരുന്നു. 1998 ഒക്ടോബർ മുതൽ 1999 മെയ് വരെയുള്ള സമയത്താണ് ബ്രയാൻ ലാറ ഈ റെക്കോർഡ് സ്ഥാപിച്ചത്. (Image Credits - PTI)

5 / 5

ചാമ്പ്യൻസ് ട്രോഫി ഫൈനൽ രോഹിത് ശർമ്മയുടെ അവസാന രാജ്യാന്തര മത്സരമാവുമെന്ന ചില റിപ്പോർട്ടുകളുണ്ട്. ശുഭ്മൻ ഇത്തരം റിപ്പോർട്ടുകൾ തള്ളിയെങ്കിലും ചാമ്പ്യൻസ് ട്രോഫി നേടിയാൽ ഇന്ത്യക്കായി രോഹിത് പിന്നീട് കളിച്ചേക്കില്ലെന്നാണ് സൂചനകൾ. അങ്ങനെയെങ്കിൽ രോഹിത് 13ആം ടോസ് നഷ്ടമെന്ന ലോക റെക്കോർഡിൽ എത്തില്ല. (Image Credits - PTI)

ആർത്തവമുള്ള സ്ത്രീ തൊട്ടാൽ ചെടി വാടുമോ?
ചാണക്യനീതി: കഴുതയെ പോലെ ജീവിച്ചാൽ വിജയം ഉറപ്പ്
അത്താഴത്തിന് ശേഷം ഒരു ഏലയ്ക്ക കഴിക്കൂ! കാരണം ഇതാണ്
ചർമ്മം തിളങ്ങും കുങ്കുമപ്പൂവ് മാസ്ക്ക് ഉപയോ​ഗിക്കൂ