രവീന്ദ്ര ജഡേജ വിരമിക്കുന്നു?; വിരാട് കോലിയുടെ ആലിംഗനം സൂചിപ്പിക്കുന്നത് ഇതെന്ന് സോഷ്യൽ മീഡിയ | Champions Trophy 2025 Ravindra Jadeja Might Retire From Cricket Rumor Spreads On Social Media Malayalam news - Malayalam Tv9

Champions Trophy 2025: രവീന്ദ്ര ജഡേജ വിരമിക്കുന്നു?; വിരാട് കോലിയുടെ ആലിംഗനം സൂചിപ്പിക്കുന്നത് ഇതെന്ന് സോഷ്യൽ മീഡിയ

Published: 

09 Mar 2025 20:02 PM

Ravindra Jadeja Might Retire: ചാമ്പ്യൻസ് ട്രോഫിയോടെ രവീന്ദ്ര ജഡേജ ക്രിക്കറ്റ് കരിയർ അവസാനിപ്പിക്കുന്നു എന്ന് അഭ്യൂഹം. ന്യൂസീലൻഡിനെതിരായ ചാമ്പ്യൻസ് ട്രോഫി ഫൈനലിന് ശേഷം ജഡേജ ക്രിക്കറ്റിൽ നിന്ന് വിരമിച്ചേക്കുമെന്നാണ് സോഷ്യൽ മീഡിയയിലെ അഭ്യൂഹം.

1 / 5രവീന്ദ്ര ജഡേജ ക്രിക്കറ്റ് കരിയർ അവസാനിപ്പിക്കുന്നു എന്ന് അഭ്യൂഹം. ചാമ്പ്യൻസ് ട്രോഫി ഫൈനലിന് ശേഷം ജഡേജ കരിയർ അവസാനിപ്പിച്ചേക്കുമെന്നാണ് സമൂഹമാധ്യമങ്ങൾ പറയുന്നത്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ചാമ്പ്യൻസ് ട്രോഫി ഫൈനലിനിടെയാണ് സമൂഹമാധ്യമങ്ങളിൽ അഭ്യൂഹം ഉയർന്നത്. (Image Credits- PTI)

രവീന്ദ്ര ജഡേജ ക്രിക്കറ്റ് കരിയർ അവസാനിപ്പിക്കുന്നു എന്ന് അഭ്യൂഹം. ചാമ്പ്യൻസ് ട്രോഫി ഫൈനലിന് ശേഷം ജഡേജ കരിയർ അവസാനിപ്പിച്ചേക്കുമെന്നാണ് സമൂഹമാധ്യമങ്ങൾ പറയുന്നത്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ചാമ്പ്യൻസ് ട്രോഫി ഫൈനലിനിടെയാണ് സമൂഹമാധ്യമങ്ങളിൽ അഭ്യൂഹം ഉയർന്നത്. (Image Credits- PTI)

2 / 5

ഫൈനലിൽ ന്യൂസീലൻഡിനെതിരെ തൻ്റെ സ്പെൽ അവസാനിച്ച ജഡേജയെ ആലിംഗനം ചെയ്തതിൽ നിന്നാന് സോഷ്യൽ മീഡിയ ഇത് ഡീക്കോഡ് ചെയ്തെടുത്തത്. ഈ ആലിംഗനം ജഡേജ അവസാന മത്സരം കളിക്കുന്നതിൻ്റെ തെളിവാണെന്ന് സോഷ്യൽ മീഡിയ പറയുന്നു. നേരത്തെ ഓസ്ട്രേലിയക്കെതിരായ സെമിഫൈനലിലും കോലിയുടെ ആലിംഗനം ചർച്ചയായിരുന്നു. (Image Credits- PTI)

3 / 5

ഇന്ത്യക്കെതിരായ ചാമ്പ്യൻസ് ട്രോഫി സെമിഫൈനൽ പരാജയപ്പെട്ടതിന് പിന്നാലെ സ്റ്റീവ് സ്മിത്ത് ഏകദിന കരിയർ അവസാനിപ്പിച്ചിരുന്നു. കളി അവസാനിച്ചതിന് ശേഷം സ്മിത്തും കോലിയും പരസ്പരം ഹസ്തദാനം ചെയ്യുമ്പോൾ ഇരുവരും ആലിംഗനം ചെയ്തു. ഈ ആലിംഗനത്തോട് സമാനമാണ് കോലി ഇന്ന് ജഡേജയ്ക്ക് നൽകിയതെന്ന് സോഷ്യൽ മീഡിയ പറയുന്നു. (Image Credits- PTI)

4 / 5

ചാമ്പ്യൻസ് ട്രോഫിയ്ക്ക് ശേഷം ജഡേജയും രോഹിത് ശർമ്മയും വിരമിച്ചേക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ, രോഹിതിൻ്റെ വിരമിക്കൽ അഭ്യൂഹങ്ങളെ തള്ളി ശുഭ്മൻ ഗിൽ രംഗത്തുവന്നു. എങ്കിലും രോഹിത് ശർമ്മ ചാമ്പ്യൻസ് ട്രോഫി കിരീടം നേടിയാൽ കരിയർ അവസാനിപ്പിച്ചേക്കുമെന്നാണ് സൂചനകൾ. (Image Credits- PTI)

5 / 5

ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസീലൻഡ് ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തി 251 റൺസാണ് നേടിയത്. ഡാരിൽ മിച്ചൽ 63 റൺസുമായി ടോപ്പ് സ്കോറർ ആയപ്പോൾ 53 റൺസെടുത്ത മൈക്കൽ ബ്രേസ്‌വെൽ നോട്ടൗട്ടാണ്. ഇന്ത്യക്കായി വരുൺ ചക്രവർത്തിയും കുൽദീപ് യാദവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. (Image Credits- PTI)

മലബന്ധം അകറ്റാൻ കഴിക്കാം ഈന്തപ്പഴം
ദിവസവും വാള്‍നട് കഴിച്ചാൽ
മുഖത്തിന് നിറം കൂട്ടാൻ മാവില വെള്ളം! പരീക്ഷിച്ച് നോക്കൂ
നെയിൽപോളിഷ് കട്ടിയായാൽ കളയല്ലേ! ഇങ്ങനെ ചെയ്യൂ