AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Champions Trophy 2025: പാകിസ്താന് ഇനി കാൽക്കുലേറ്റർ വേണ്ട; സ്വന്തം നാട്ടിലെ ടൂർണമെൻ്റിൽ നിന്ന് ആദ്യം പുറത്ത്

Pakistan Eliminated From Champions Trophy: ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് പാകിസ്താൻ പുറത്ത്. ന്യൂസീലൻഡിനെതിരെ ബംഗ്ലാദേശ് പരാജയപ്പെട്ടതോടെയാണ് പാകിസ്താൻ പുറത്തായത്. പാകിസ്താനൊപ്പം ബംഗ്ലാദേശും സെമിഫൈനലിൽ നിന്ന് പുറത്തായി.

abdul-basith
Abdul Basith | Published: 25 Feb 2025 08:44 AM
സ്വന്തം നാട്ടിലെ ടൂർണമെൻ്റിൽ നിന്ന് ആദ്യം പുറത്തായ ടീമായി ആതിഥേയരായ പാകിസ്താൻ. ബംഗ്ലാദേശിനെ ന്യൂസീലൻഡ് തോല്പിച്ചതോടെയാണ് പാകിസ്താൻ ടൂർണമെൻ്റിൽ നിന്ന് പുറത്തായത്. ബംഗ്ലാദേശ് ന്യൂസീലൻഡിനെ പരാജയപ്പെടുത്തിയിരുന്നെങ്കിൽ സാങ്കേതികമായി പാകിസ്താന് സെമിഫൈനലിൽ കയറാൻ സാധ്യത നിലനിൽക്കുമായിരുന്നു. എന്നാൽ, ഇനി അതില്ല. (Image Courtesy - Social Media)

1 / 5
ഇതോടെ ഗ്രൂപ്പ് എയിലെ സെമിഫൈനലിസ്റ്റുകൾ തീരുമാനമായി. ഇന്ത്യക്കൊപ്പം ന്യൂസീലൻഡാണ് ഗ്രൂപ്പിൽ നിന്ന് സെമിഫൈനലിലെത്തുക. ഇനി ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാർ ആരാണെന്ന് കണ്ടെത്തുക മാത്രമേ വേണ്ടൂ. മാർച്ച് 12ന് ഇന്ത്യയും ന്യൂസീലൻഡും തമ്മിൽ നടക്കുന്ന മത്സരത്തിലെ വിജയികൾ ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായി സെമി കളിക്കും. പാകിസ്താനൊപ്പം ബംഗ്ലാദേശും പുറത്തായി. (Image Courtesy - PCB X)

2 / 5
നിലവിൽ എ ഗ്രൂപ്പിലെ എല്ലാ ടീമുകളും രണ്ട് മത്സരങ്ങൾ വീതം കളിച്ചു. ഇന്ത്യയും ന്യൂസീലൻഡും ഈ രണ്ട് കളിയും വിജയിച്ചു. പാകിസ്താനും ബംഗ്ലാദേശും രണ്ട് കളിയും തോറ്റു. ഇനി ബംഗ്ലാദേശും പാകിസ്താനും തമ്മിൽ മാർച്ച് 9ന് നടക്കാനിരിക്കുന്ന മത്സരത്തിൽ ഏത് ടീം വിജയിച്ചാലും ആ ടീമിന് രണ്ട് പോയിൻ്റേ ഉണ്ടാവൂ. ന്യൂസീലൻഡിനും ഇന്ത്യക്കും നാല് പോയിൻ്റ് വീതമുണ്ട്. (Image Credits - PTI)

3 / 5
ബംഗ്ലാദേശിനെതിരായ കഴിഞ്ഞ മത്സരത്തിൽ ന്യൂസീലൻഡ് അഞ്ച് വിക്കറ്റിനാണ് വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ 9 വിക്കറ്റ് നഷ്ടത്തിൽ 236 റൺസിനൊതുക്കിയ ന്യൂസീലൻഡ് 47ആം ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി അനായാസജയം കുറിച്ചു. സെഞ്ചുറിയടിച്ച രചിൻ രവീന്ദ്രയാണ് ന്യൂസീലൻഡിൻ്റെ ടോപ്പ് സ്കോറർ. നാല് വിക്കറ്റ് വീഷ്ത്തിയ മൈക്കൽ ബ്രേസ്‌വെൽ കളിയിലെ താരമായി. (Image Credits - PTI)

4 / 5
ഇന്ത്യക്കെതിരായ പരാജയത്തോടെ തന്നെ പാകിസ്താൻ്റെ നില പരുങ്ങലിലായിരുന്നു. ഫെബ്രുവരി 23ന് നടന്ന മത്സരത്തിൽ ആറ് വിക്കറ്റിൻ്റെ ആധികാരികജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. പാകിസ്താനെ 241 റൺസിന് ഓളൗട്ടാക്കിയ ഇന്ത്യ 43ആം ഓവറിൽ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയിച്ചു. സെഞ്ചുറി നേടി പുറത്താവാതെ നിന്ന വിരാട് കോലിയായിരുന്നു കളിയിലെ താരം. (Image Credits - PTI)

5 / 5