ഇന്ത്യയെ തോല്പിക്കുമെന്ന ബംഗ്ലാദേശ് വെല്ലുവിളിയുടെ ഫലം ഇന്നറിയാം; കളി എവിടെ, എങ്ങനെ, എപ്പോൾ കാണാം? | Champions Trophy 2025 India vs Bangladesh When Where And How To Watch Malayalam news - Malayalam Tv9

Champions Trophy 2025: ഇന്ത്യയെ തോല്പിക്കുമെന്ന ബംഗ്ലാദേശ് വെല്ലുവിളിയുടെ ഫലം ഇന്നറിയാം; കളി എവിടെ, എങ്ങനെ, എപ്പോൾ കാണാം?

abdul-basith
Published: 

20 Feb 2025 10:19 AM

Champions Trophy 2025 India vs Bangladesh: ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ന് ഇന്ത്യ ആദ്യ മത്സരത്തിനിറങ്ങും. ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യ ഇന്ന് ഇറങ്ങുക. ദുബായ് രാജ്യാന്തര സ്റ്റേഡീയത്തിൽ ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 2.30ന് മത്സരം ആരംഭിക്കും.

1 / 5ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യക്ക് ഇന്ന് ആദ്യ മത്സരം. ബംഗ്ലാദേശാണ് ആദ്യ മത്സരത്തിൽ ഇന്ത്യയുടെ എതിരാളികൾ. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 2.30 നാണ് മത്സരം. ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ അടക്കം ആരെയും തോല്പിക്കുമെന്ന വെല്ലുവിളിയോടെയാണ് ബംഗ്ലാദേശ് എത്തുന്നത്. ഇതിൻ്റെ ഫലവും ഇന്നറിയാം. (Image Credits - PTI)

ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യക്ക് ഇന്ന് ആദ്യ മത്സരം. ബംഗ്ലാദേശാണ് ആദ്യ മത്സരത്തിൽ ഇന്ത്യയുടെ എതിരാളികൾ. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 2.30 നാണ് മത്സരം. ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ അടക്കം ആരെയും തോല്പിക്കുമെന്ന വെല്ലുവിളിയോടെയാണ് ബംഗ്ലാദേശ് എത്തുന്നത്. ഇതിൻ്റെ ഫലവും ഇന്നറിയാം. (Image Credits - PTI)

2 / 5ബംഗ്ലാദേശ് ക്യാപ്റ്റൻ നസ്‌മുൽ ഹുസൈൻ ഷാൻ്റോ ആണ് ഏത് ടീമിനെയും തോല്പിക്കാൻ തങ്ങൾക്കാവുമെന്ന് അവകാശപ്പെട്ടത്. ഇന്ത്യ ബംഗ്ലാദേശിൽ കളിച്ചപ്പോൾ അവർക്കെതിരെ ചില നല്ല ഓർമ്മകളുണ്ടായിരുന്നു. അതൊക്കെ കഴിഞ്ഞ കാര്യങ്ങളാണ്. പദ്ധതികൾ നടപ്പാക്കാനായാൽ മത്സരത്തിൽ നല്ല പ്രകടനം നടത്തി വിജയിക്കാനാവുമെന്നും ഷാൻ്റോ പറഞ്ഞിരുന്നു. (Image Courtesy - Social Media)

ബംഗ്ലാദേശ് ക്യാപ്റ്റൻ നസ്‌മുൽ ഹുസൈൻ ഷാൻ്റോ ആണ് ഏത് ടീമിനെയും തോല്പിക്കാൻ തങ്ങൾക്കാവുമെന്ന് അവകാശപ്പെട്ടത്. ഇന്ത്യ ബംഗ്ലാദേശിൽ കളിച്ചപ്പോൾ അവർക്കെതിരെ ചില നല്ല ഓർമ്മകളുണ്ടായിരുന്നു. അതൊക്കെ കഴിഞ്ഞ കാര്യങ്ങളാണ്. പദ്ധതികൾ നടപ്പാക്കാനായാൽ മത്സരത്തിൽ നല്ല പ്രകടനം നടത്തി വിജയിക്കാനാവുമെന്നും ഷാൻ്റോ പറഞ്ഞിരുന്നു. (Image Courtesy - Social Media)

3 / 5യുഎഇയിലുള്ള ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 2.30ന് മത്സരം ആരംഭിക്കും. രോഹിത് ശർമ്മയുടെ നേതൃത്വത്തിലാണ് ഇന്ത്യ ഇറങ്ങുക. ശുഭ്മൻ ഗിൽ ആണ് വൈസ് ക്യാപ്റ്റൻ. മുഹമ്മദ് ഷമിയ്ക്കൊപ്പം അർഷ്ദീപ് സിംഗ് ആവും ഇന്ത്യയുടെ പ്രധാന പേസർ. ഹാർദിക് പാണ്ഡ്യ മൂന്നാം പേസറാവും. (Image Credits - PTI)

യുഎഇയിലുള്ള ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 2.30ന് മത്സരം ആരംഭിക്കും. രോഹിത് ശർമ്മയുടെ നേതൃത്വത്തിലാണ് ഇന്ത്യ ഇറങ്ങുക. ശുഭ്മൻ ഗിൽ ആണ് വൈസ് ക്യാപ്റ്റൻ. മുഹമ്മദ് ഷമിയ്ക്കൊപ്പം അർഷ്ദീപ് സിംഗ് ആവും ഇന്ത്യയുടെ പ്രധാന പേസർ. ഹാർദിക് പാണ്ഡ്യ മൂന്നാം പേസറാവും. (Image Credits - PTI)

4 / 5

സ്റ്റാർ നെറ്റ്‌വർക്ക് ആണ് ചാമ്പ്യൻസ് ട്രോഫിയുടെ ഔദ്യോഗിക സംപ്രേഷണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. എന്നാൽ, ജിയോയും സ്റ്റാറും ഒരുമിച്ചതോടെ രണ്ട് നെറ്റ്‌വർക്കുകളുടെയും ചാനലുകളിൽ മത്സരം തത്സമയം കാണാനാവും. ടെലിവിഷൻ പ്രേക്ഷകർക്ക് സ്റ്റാർ സ്പോർട്സ്, സ്പോർട്സ് 18 ചാനലുകളിലും ഒടിടി പ്രേക്ഷകർക്ക് ജിയോഹോട്ട്സ്റ്റാറിലും കളി കാണാം. (Image Credits - PTI)

5 / 5

ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ പാകിസ്താൻ ന്യൂസീലൻഡിനെ നേരിട്ടു. മത്സരത്തിൽ ന്യൂസീലൻഡ് വിജയിച്ചിരുന്നു. 60 റൺസിനാണ് കിവീസ് പാകിസ്താനെ കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസീലൻഡ് നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 320 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്താൻ 260 റൺസിന് ഓൾഔട്ടായി. (Image Courtesy - NZ Cricket X)

വീട്ടിൽ സൂക്ഷിക്കേണ്ട ജിം ഉപകരണങ്ങൾ
സംഘർഷം; അടച്ചത് 24 വിമാനത്താവളങ്ങൾ, പട്ടിക പരിശോധിക്കാം
എന്തുകൊണ്ട് ഓട്സ് കഴിക്കണം?
ഏറ്റവുമധികം വനമേഖലയുള്ള ഇന്ത്യൻ സംസ്ഥാനങ്ങൾ