സച്ചിനെയും ഗാംഗുലിയെയും പിന്നിലാക്കി ഇബ്രാഹിം സദ്രാൻ; ഇംഗ്ലണ്ടിനെതിരെ തകർന്നത് നിരവധി റെക്കോർഡുകൾ | Champions Trophy 2025 Afghan Cricketer Ibrahim Zadran Breaks Several Records vs England Malayalam news - Malayalam Tv9

Champions Trophy 2025: സച്ചിനെയും ഗാംഗുലിയെയും പിന്നിലാക്കി ഇബ്രാഹിം സദ്രാൻ; ഇംഗ്ലണ്ടിനെതിരെ തകർന്നത് നിരവധി റെക്കോർഡുകൾ

abdul-basith
Published: 

27 Feb 2025 11:20 AM

Ibrahim Zadran Records vs England: ചാമ്പ്യൻസ് ട്രോഫിയിൽ ഇംഗ്ലണ്ടിനെതിരായ ഇന്നിംഗിൽ അഫ്ഗാൻ താരം ഇബ്രാഹിം സദ്രാൻ കുറിച്ചത് നിരവധി റെക്കോർഡുകൾ. സച്ചിൻ, ഗാംഗുലി തുടങ്ങിയ ഇതിഹാസതാരങ്ങളുടെ റെക്കോർഡുകളാണ് ഈ ഇന്നിംഗ്സിൽ തകർന്നത്.

1 / 5ഇംഗ്ലണ്ടിനെ ചാമ്പ്യൻസ് ട്രോഫിയിൽ വീഴ്ത്തിയ അഫ്ഗാനിസ്ഥാൻ തങ്ങളുടെ സെമിഫൈനൽ സാധ്യത വർധിപ്പിച്ചിരിക്കുകയാണ്. തകർപ്പൻ സെഞ്ചുറി നേടിയ ഇബ്രാഹിം സദ്രാനാണ് ഇംഗ്ലണ്ടിനെ ഞെട്ടിച്ചത്. പരാജയത്തോടെ ഇംഗ്ലണ്ട് ചാമ്പ്യൻസ് ട്രോഫി സെമിഫൈനലിലെത്താതെ പുറത്താവുകയും ചെയ്തു. മത്സരത്തിൽ എട്ട് റൺസിനാണ് അഫ്ഗാനിസ്ഥാൻ വിജയിച്ചത്. (Image Credits - PTI)

ഇംഗ്ലണ്ടിനെ ചാമ്പ്യൻസ് ട്രോഫിയിൽ വീഴ്ത്തിയ അഫ്ഗാനിസ്ഥാൻ തങ്ങളുടെ സെമിഫൈനൽ സാധ്യത വർധിപ്പിച്ചിരിക്കുകയാണ്. തകർപ്പൻ സെഞ്ചുറി നേടിയ ഇബ്രാഹിം സദ്രാനാണ് ഇംഗ്ലണ്ടിനെ ഞെട്ടിച്ചത്. പരാജയത്തോടെ ഇംഗ്ലണ്ട് ചാമ്പ്യൻസ് ട്രോഫി സെമിഫൈനലിലെത്താതെ പുറത്താവുകയും ചെയ്തു. മത്സരത്തിൽ എട്ട് റൺസിനാണ് അഫ്ഗാനിസ്ഥാൻ വിജയിച്ചത്. (Image Credits - PTI)

2 / 5മത്സരത്തിൽ 177 റൺസിൻ്റെ തകർപ്പൻ ഇന്നിംഗ്സ് കളിച്ച സദ്രാൻ നിരവധി റെക്കോർഡുകളും തൻ്റെ പേരിലാക്കി. ചാമ്പ്യൻസ് ട്രോഫിയിൽ സെഞ്ചുറി നേടുന്ന ആദ്യ താരം, ചാമ്പ്യൻസ് ട്രോഫിയിലെ ഏറ്റവും ഉയർന്ന സ്കോർ എന്നിങ്ങനെ സദ്രാൻ തിരുത്തിയ റെക്കോർഡുകൾ പലതാണ്. ഈ റെക്കോർഡിൽ ഇന്ത്യൻ സൂപ്പർ താരങ്ങളായ സച്ചിൻ തെണ്ടുൽക്കർ, സൗരവ് ഗാംഗുലി തുടങ്ങിയവരെയൊക്കെ സദ്രാൻ പിന്നിലാക്കി. (Image Credits - PTI)

മത്സരത്തിൽ 177 റൺസിൻ്റെ തകർപ്പൻ ഇന്നിംഗ്സ് കളിച്ച സദ്രാൻ നിരവധി റെക്കോർഡുകളും തൻ്റെ പേരിലാക്കി. ചാമ്പ്യൻസ് ട്രോഫിയിൽ സെഞ്ചുറി നേടുന്ന ആദ്യ താരം, ചാമ്പ്യൻസ് ട്രോഫിയിലെ ഏറ്റവും ഉയർന്ന സ്കോർ എന്നിങ്ങനെ സദ്രാൻ തിരുത്തിയ റെക്കോർഡുകൾ പലതാണ്. ഈ റെക്കോർഡിൽ ഇന്ത്യൻ സൂപ്പർ താരങ്ങളായ സച്ചിൻ തെണ്ടുൽക്കർ, സൗരവ് ഗാംഗുലി തുടങ്ങിയവരെയൊക്കെ സദ്രാൻ പിന്നിലാക്കി. (Image Credits - PTI)

3 / 5

146 പന്തിൽ 177 റൺസ് നേടിയ ഇബ്രാഹിം സദ്രാൻ ചാമ്പ്യൻസ് ട്രോഫിയിലെ ഏറ്റവും ഉയർന്ന സ്കോർ നേടിയ താരങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തി. കഴിഞ്ഞ ദിവസം ഓസ്ട്രേലിയക്കെതിരെ 165 റൺസ് നേടിയ ഇംഗ്ലണ്ട് ഓപ്പണർ ബെൻ ഡക്കറ്റ്, 2000ൽ ദക്ഷിണാഫ്രിക്കക്കെതിരെ പുറത്താവാതെ 141 റൺസ് നേടിയ സൗരവ് ഗാംഗുലി, 1998ൽ ഓസ്ട്രേലിയക്കെതിരെ 141 റൺസ് നേടിയ സച്ചിൻ എന്നിവരൊക്കെ പിന്തള്ളപ്പെട്ടു. (Image Credits - PTI)

4 / 5

ചാമ്പ്യൻസ് ട്രോഫിയിൽ സെഞ്ചുറി നേടുന്ന ആദ്യ അഫ്ഗാനിസ്ഥാൻ താരമെന്ന റെക്കോർഡും ഈ ഇന്നിംഗ്സോടെ സദ്രാൻ സ്വന്തം പേരിലാക്കി. ഇതോടൊപ്പം അഫ്ഗാൻ്റെ ഏകദിന ചരിത്രത്തിൽ ഏറ്റവും ഉയർന്ന സ്കോറും സദ്രാന് ലഭിച്ചു. തൻ്റെ തന്നെ 162 റൺസാണ് താരം തിരുത്തിയത്. 2022 നവംബർ 30ന് ശ്രീലങ്കക്കെതിരെയാണ് ഇബ്രാഹിം സദ്രാൻ 162 റൺസ് നേടിയത്. (Image Credits - PTI)

5 / 5

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ 326 റൺസിൻ്റെ വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. ഇത് പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ട് അവസാന ഓവറിൽ റൺസെടുത്ത് ഓളൗട്ടായി. സദ്രാനൊപ്പം അസ്മതുള്ള ഒമർസായ് 41 റൺസെടുത്ത് പുറത്തായി. ഇംഗ്ലണ്ടിൻ്റെ അഞ്ച് വിക്കറ്റുകൾ കൂടി പിഴുത ഒമർസായ് ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങി. (Image Credits - PTI)

രാത്രിയിൽ വെള്ളരിക്ക കഴിക്കരുത്! കാരണം...
കുട്ടികളുടെ മുമ്പിൽവെച്ച് ഇക്കാര്യങ്ങൾ അരുത്!
സുഹൃത്തുക്കളുടെ പോസ്റ്റുകൾ മാത്രം കാണാം; ഫേസ്ബുക്കിൽ പുതിയ ഫീച്ചർ
കുടലിൻറെ ആരോഗ്യത്തിനായി ഇവ കഴിക്കാം