ഏഴാം ബജറ്റ് അവതരണം; ചരിത്രം സൃഷ്ടിക്കാന്‍ നിര്‍മ്മല സീതാരാമന്‍ | budget-2024-nirmala sitharaman's seventh budget as minister of finance third modi government's first budget presentation on july 22 2024 Malayalam news - Malayalam Tv9

Budget 2024: ഏഴാം ബജറ്റ് അവതരണം; ചരിത്രം സൃഷ്ടിക്കാന്‍ നിര്‍മ്മല സീതാരാമന്‍

Updated On: 

17 Jun 2024 16:57 PM

Budget 2024 Date: ബജറ്റ് അവതരണത്തിന് മുമ്പ് വിവിധ മേഖലകളില്‍ നിന്നുള്ള സാമ്പത്തിക സര്‍വ്വേ പൂര്‍ത്തിയാക്കാനാണ് ധനമന്ത്രാലയത്തിന്റെ തീരുമാനം. ജൂലൈ മൂന്നിന് സാമ്പത്തിക സര്‍വ്വേ ഫലം പുറത്തുവിടും.

1 / 6മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ജൂലൈ 22ന് അവതരിപ്പിക്കപ്പെടുകയാണ്. മൂന്നാം മോദി സര്‍ക്കാര്‍ മാത്രമല്ല ഈ ബജറ്റിലൂടെ നിര്‍മ്മല സീതാരാമനും ചരിത്രം കുറിക്കും. (Image Courtesy : Getty Images)

മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ജൂലൈ 22ന് അവതരിപ്പിക്കപ്പെടുകയാണ്. മൂന്നാം മോദി സര്‍ക്കാര്‍ മാത്രമല്ല ഈ ബജറ്റിലൂടെ നിര്‍മ്മല സീതാരാമനും ചരിത്രം കുറിക്കും. (Image Courtesy : Getty Images)

2 / 6

മോദി സര്‍ക്കാരിന്റെ പുതിയ ബജറ്റിലേക്കാണ് ഇന്ന് രാജ്യത്തിന്റെ ശ്രദ്ധ. പുതിയ ബജറ്റില്‍ എന്തെല്ലാം കാര്യങ്ങളാണ് ജനങ്ങളെ കാത്തിരിക്കുന്നതെന്ന് അറിയാന്‍ ഇനി കുറച്ച് ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്.

3 / 6

സ്ത്രീകള്‍ക്കായുള്ള സംരംഭകത്വം കൊണ്ട് സ്ത്രീകളുടെ അന്തസ് ഉയര്‍ത്തുന്നതിന് സാധിച്ചുവെന്ന് ഇടക്കാല ബജറ്റില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ഇനിയും അത്തരത്തിലുള്ള ഇടപെടലുകള്‍ ഉണ്ടായേക്കാം.

4 / 6

രണ്ടാം മോദി സര്‍ക്കാരിലാണ് നിര്‍മ്മല സീതാരാമന്‍ ധനമന്ത്രിയായത്. ഇതോടെ ഇന്ത്യയുടെ ആദ്യ മുഴുവന്‍ സമയ ധനകാര്യമന്ത്രിയെന്ന ബഹുമതിയും നിര്‍മ്മലയ്ക്ക് സ്വന്തമായി. (Image Courtesy : Getty Images)

5 / 6

പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ പ്രയോജനം ഏകദേശം 3 കോടി സ്ത്രീകള്‍ക്കും ലഭിക്കുമെന്നാണ് സൂചന.

6 / 6

ഇത്തവണത്തെ ബജറ്റ് അവതരിപ്പിക്കുന്നതിലൂടെ മൊറാര്‍ജി ദേശായിയുടെ റെക്കോര്‍ഡാണ് നിര്‍മ്മല തകര്‍ക്കുന്നത്. മൊറാര്‍ജി ദേശായി ആറ് തവണയായിരുന്നു ബജറ്റ് അവതരിപ്പിച്ചിരുന്നത്. (Image Courtesy : Getty Images)

പേരയ്ക്കയുടെ ഇലകൾ ചവയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍
പതിവാക്കാം തക്കാളി; ഗുണങ്ങൾ ഏറെ
സ്ഥിരമായി പോണി ടെയ്ല്‍ കെട്ടുന്നത് അത്ര നല്ല ശീലമല്ല കേട്ടോ!
ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളിലെ വമ്പൻ വിവാഹമോചനങ്ങൾ