5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

V Winter Ahead: പട്ടാളത്തിൽ ആണെങ്കിലും പാട്ടിന് മുടക്കം വരില്ല; ബിടിഎസ് വിയുടെ ‘വിന്റർ അഹെഡ്’ വരുന്നു

BTS V Winter Ahead Release: സൈന്യത്തിലെ തിരക്കുകൾക്കിടയിലും ആരാധകർക്ക് ക്രിസ്മസ് സമ്മാനവുമായി ബിടിഎസ് വി. രണ്ടു ഗാനങ്ങളാണ് വി പുതിയതായി പുറത്തിറക്കുന്നത്.

nandha-das
Nandha Das | Updated On: 23 Nov 2024 22:28 PM
ബിടിഎസ് ആർമിക്ക് (ആരാധകർ) സന്തോഷ വാർത്ത. ബാൻഡിലെ അംഗമായ വി-യുടെ പുതിയ ഡിജിറ്റൽ സിംഗിൾ ഉടൻ പുറത്തിറങ്ങും. പ്രശസ്ത ഗായകനായ പാർക്ക് ഹ്യോ ഷിനുമായി സഹകരിച്ചാണ് 'വിന്റർ അഹെഡ്' എന്ന ഗാനം വി പുറത്തിറക്കുന്നത്. ബിടിഎസിന്റെ ഏജൻസിയായ ബിഗ്ഹിറ്റ് എന്റെർറ്റൈന്മെന്റ്‌സാണ് ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്. (Image Credits: X)

1 / 5
ജാസ്-പോപ്പ് വിഭാഗത്തിൽപ്പെടുന്ന ഒരു ഹോളിഡേ ഡ്യുയറ്റ് ആയിരിക്കും 'വിന്റർ അഹെഡ്'. നവംബർ 19-ന് കൊറിയൻ സമയം ഉച്ചയ്ക്ക് രണ്ടു മണിക്കാണ് (ഇന്ത്യൻ സമയം വൈകുന്നേരം അഞ്ച് മണി) ഗാനം റിലീസ് ആവുന്നത്. വിയുടെ ദീർഘകാല സുഹൃത്ത് കൂടിയാണ് പാർക്ക് ഹ്യോ ഷിൻ. ഗാനം രചിച്ചത് ജെസ്സി ഹാരിസ് ആണ്. (Image Credits: V Instagram)

2 / 5
കൂടാതെ, പ്രശസ്ത അമേരിക്കൻ ഗായകനായിരുന്ന ക്രിസ് ഗോർബി 80 വർഷങ്ങൾക്ക് മുൻപ് റിലീസ് ചെയ്ത 'വൈറ്റ് ക്രിസ്മസ്' എന്ന ഗാനത്തിന്റെ ഒരു പുതിയ വേർഷനും ആരാധകർക്കായി വി പുറത്തിറക്കും. ഡിസംബർ 6-ന് കൊറിയൻ സമയം ഉച്ചയ്ക്ക് രണ്ടു മണിക്കാണ് (ഇന്ത്യൻ സമയം വൈകുന്നേരം അഞ്ച് മണി) ഗാനം റിലീസ് ആവുന്നത്. ക്രിസ് ഗോർബിയുടെ 'ഇറ്റ്സ് ബീൻ എ ലോങ്ങ് ലോങ്ങ് ടൈം' എന്ന ഗാനം കേട്ടാണ് താൻ വളർന്നതെന്നും, അദ്ദേഹത്തിന്റെ വലിയൊരു ആരാധകനാണെന്നും വി പറഞ്ഞിരുന്നു.  (Image Credits: V Instagram)

3 / 5
ഏതാനും മാസങ്ങൾക്ക് മുൻപാണ് വി 'ഫ്രണ്ട്‌സ്' എന്ന സിംഗിൾ പുറത്തിറക്കിയത്. കൂടാതെ, തന്റെ ആദ്യ സോളോ ആൽബമായ 'ലേഓവറും' അദ്ദേഹം പുറത്തിറക്കിയിരുന്നു. ആൽബത്തിലെ എല്ലാ ഗാനങ്ങളും ബിടിഎസ് ആരാധകർ ഇരുകൈകളും നീട്ടിയാണ് സ്വീകരിച്ചത്.  (Image Credits: V Instagram)

4 / 5
നിലവിൽ വി മറ്റ് ബിടിഎസ് അംഗങ്ങൾക്കൊപ്പം ദക്ഷിണ കൊറിയയിലെ നിർബന്ധിത സൈനിക സേവനം അനുഷ്ഠിക്കുകയാണ്. 2023 ഡിസംബർ 11-നാണ് വി സൈന്യത്തിൽ പ്രവേശിച്ചത്. അടുത്ത വർഷം ജൂൺ 10-ന് താരം സേവനം പൂർത്തിയാക്കി മടങ്ങി എത്തും. മടങ്ങിവരവോടെ ഗ്രൂപ്പ് പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.  (Image Credits: X)

5 / 5