South Korea Wildfire: ദക്ഷിണ കൊറിയയിലെ കാട്ടുതീ; 100 മില്യൺ വോൺ വീതം സംഭാവന നൽകി ബിടിഎസ് താരങ്ങളായ ഷുഗയും ജെ ഹോപ്പും | BTS Suga And Jhope Donate 100 Million KRW For South Korea’s Wildfire Relief Malayalam news - Malayalam Tv9

South Korea Wildfire: ദക്ഷിണ കൊറിയയിലെ കാട്ടുതീ; 100 മില്യൺ വോൺ വീതം സംഭാവന നൽകി ബിടിഎസ് താരങ്ങളായ ഷുഗയും ജെ ഹോപ്പും

nithya
Updated On: 

02 Apr 2025 20:26 PM

BTS - South Korea Wildfire: ദക്ഷിണ കൊറിയയിലുണ്ടായ കാട്ടുതീയിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായവുമായി ബിടിഎസ് താരങ്ങളായ ഷുഗയും ജെ-ഹോപ്പും. ബിഗ്ഹിറ്റ് മ്യൂസിക്ക് പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

1 / 5ദക്ഷിണ കൊറിയ‌യിലുണ്ടായ കാട്ടുതീയിലെ ദുരിത ബാധിതരെ സഹായിക്കുന്നതിനായി 100 മില്യൺ വോൺ (ഏകദേശം ₹58.5 ലക്ഷം) വീതം സംഭാവന നൽകി ബിടിഎസ് താരങ്ങളായ ഷു​ഗയും ജെ-ഹോപ്പും.

ദക്ഷിണ കൊറിയ‌യിലുണ്ടായ കാട്ടുതീയിലെ ദുരിത ബാധിതരെ സഹായിക്കുന്നതിനായി 100 മില്യൺ വോൺ (ഏകദേശം ₹58.5 ലക്ഷം) വീതം സംഭാവന നൽകി ബിടിഎസ് താരങ്ങളായ ഷു​ഗയും ജെ-ഹോപ്പും.

2 / 5ജെ-ഹോപ്പ്, ഹോപ്പ് ബ്രിഡ്ജ് ഡിസാസ്റ്റർ റിലീഫ് അസോസിയേഷനിലേക്കും ഷു​ഗ കൊറിയൻ റെഡ് ക്രോസ് വഴിയുമാണ് സംഭാവന ചെയ്തത്. ബിഗ്ഹിറ്റ് മ്യൂസിക്കിലൂടെ, രണ്ട് താരങ്ങളും തങ്ങളുടെ ആശങ്ക പ്രകടിപ്പിച്ച് പ്രസ്താവന പുറത്തിറക്കി.

ജെ-ഹോപ്പ്, ഹോപ്പ് ബ്രിഡ്ജ് ഡിസാസ്റ്റർ റിലീഫ് അസോസിയേഷനിലേക്കും ഷു​ഗ കൊറിയൻ റെഡ് ക്രോസ് വഴിയുമാണ് സംഭാവന ചെയ്തത്. ബിഗ്ഹിറ്റ് മ്യൂസിക്കിലൂടെ, രണ്ട് താരങ്ങളും തങ്ങളുടെ ആശങ്ക പ്രകടിപ്പിച്ച് പ്രസ്താവന പുറത്തിറക്കി.

3 / 5നിലവിലുള്ള കാട്ടുതീ എത്രയും വേഗം അണയുമെന്ന് പ്രതീക്ഷിക്കുന്നതായും വീട് നഷ്ടപ്പെട്ട് ബുദ്ധിമുട്ടുകൾ നേരിടുന്നവർക്കും തീ കെടുത്താൻ പരിശ്രമിക്കുന്നവർക്കും‌ സമാധാനപരമായ ജീവിതത്തിലേക്ക് ഉടൻ മടങ്ങിവരാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും താരങ്ങൾ പറഞ്ഞു.

നിലവിലുള്ള കാട്ടുതീ എത്രയും വേഗം അണയുമെന്ന് പ്രതീക്ഷിക്കുന്നതായും വീട് നഷ്ടപ്പെട്ട് ബുദ്ധിമുട്ടുകൾ നേരിടുന്നവർക്കും തീ കെടുത്താൻ പരിശ്രമിക്കുന്നവർക്കും‌ സമാധാനപരമായ ജീവിതത്തിലേക്ക് ഉടൻ മടങ്ങിവരാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും താരങ്ങൾ പറഞ്ഞു.

4 / 5

ഷു​ഗയും ജെ-ഹോപ്പും ഇത്തരത്തിൽ സംഭാവന നൽകുന്നത് ഇതാദ്യമല്ല. 2022ലെ, കാട്ടുതീ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി അദ്ദേഹം സമാനമായ സംഭാവന നൽകിയിരുന്നു. 2023-ലെ വെള്ളപ്പൊക്ക ദുരിതം, ജെജു എയർ ഫ്ലൈറ്റ് 2216 അപകടം തുടങ്ങിയ. സാഹചര്യങ്ങളിൽ ജെ-ഹോപ്പും സജീവമായി സംഭാവന നൽകിയിട്ടുണ്ട്.

5 / 5

കാട്ടുതീയിൽ ഇതുവരെ 18 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേൽക്കുകയും 17,000 ഹെക്ടറിലധികം വനം, 209 വീടുകൾ, നിരവധി ഫാക്ടറികൾ എന്നിവ കത്തി നശിച്ചതായും വിവരം.

Related Stories
Pumpkin Seeds Benefits: നല്ല ഉറക്കം മുതൽ എല്ലുകളുടെ ആരോഗ്യം വരെ; കഴിക്കാം മത്തങ്ങ വിത്തുകൾ
Netflix: നെറ്റ്ഫ്ലിക്സ് ടിവി ആപ്പിൽ എല്ലാ ഉള്ളടക്കങ്ങൾക്കും ഇനി പല ഭാഷകളിലുള്ള ഓഡിയോ സൗകര്യം; ഉപഭോക്താക്കൾ ആവശ്യപ്പെട്ട ഫീച്ചറെന്ന് കമ്പനി
Ginger Health Benefits: ഇഞ്ചി കഴിച്ചാൽ അഞ്ചുണ്ട് ഗുണം! ഇവ അറിയാമോ?
Alappuzha Gymkhana: ഒരു നല്ല ബിരിയാണി കഴിച്ചാലും ആവറേജ് എന്നേ പറയൂ, അയാളുടെ വായില്‍ നിന്ന് നല്ലതൊന്നും വീഴില്ല: ഗണപതി
Redin Kingsley: ആദ്യത്തെ കൺമണി ജനിച്ചു… പെൺകുഞ്ഞ് പിറന്ന സന്തോഷം പങ്കുവച്ച് റെഡിൻ കിങ്സ്ലിയും സം​ഗീതയും
Seventeen Wonwoo: അവസാനം ആ ദിനമെത്തി! സെവന്റീനിലെ വോൻവൂ സൈന്യത്തിലേക്ക്, വൈകാരികമായ കുറിപ്പുമായി താരം
പ്രമേഹ രോഗികള്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍
പൈങ്കിളി മുതൽ ടെസ്റ്റ് വരെ; അടുത്ത ആഴ്ചയിലെ ഒടിടി റിലീസുകൾ
വൻപയർ ചില്ലറക്കാരനല്ല; ഗുണങ്ങളേറെ
യൂറോപ്പിൽ സൗജന്യമായി പഠിക്കണോ?; ഇതാ ചില യൂണിവേഴ്സിറ്റികൾ