5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

South Korea Wildfire: ദക്ഷിണ കൊറിയയിലെ കാട്ടുതീ; 100 മില്യൺ വോൺ വീതം സംഭാവന നൽകി ബിടിഎസ് താരങ്ങളായ ഷുഗയും ജെ ഹോപ്പും

BTS - South Korea Wildfire: ദക്ഷിണ കൊറിയയിലുണ്ടായ കാട്ടുതീയിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായവുമായി ബിടിഎസ് താരങ്ങളായ ഷുഗയും ജെ-ഹോപ്പും. ബിഗ്ഹിറ്റ് മ്യൂസിക്ക് പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

nithya
Nithya Vinu | Updated On: 27 Mar 2025 22:43 PM
ദക്ഷിണ കൊറിയ‌യിലുണ്ടായ കാട്ടുതീയിലെ ദുരിത ബാധിതരെ സഹായിക്കുന്നതിനായി 100 മില്യൺ വോൺ (ഏകദേശം ₹58.5 ലക്ഷം) വീതം സംഭാവന നൽകി ബിടിഎസ് താരങ്ങളായ ഷു​ഗയും ജെ-ഹോപ്പും.

1 / 5
ജെ-ഹോപ്പ്, ഹോപ്പ് ബ്രിഡ്ജ് ഡിസാസ്റ്റർ റിലീഫ് അസോസിയേഷനിലേക്കും ഷു​ഗ കൊറിയൻ റെഡ് ക്രോസ് വഴിയുമാണ് സംഭാവന ചെയ്തത്. ബിഗ്ഹിറ്റ് മ്യൂസിക്കിലൂടെ, രണ്ട് താരങ്ങളും തങ്ങളുടെ ആശങ്ക പ്രകടിപ്പിച്ച് പ്രസ്താവന പുറത്തിറക്കി.

2 / 5
നിലവിലുള്ള കാട്ടുതീ എത്രയും വേഗം അണയുമെന്ന് പ്രതീക്ഷിക്കുന്നതായും വീട് നഷ്ടപ്പെട്ട് ബുദ്ധിമുട്ടുകൾ നേരിടുന്നവർക്കും തീ കെടുത്താൻ പരിശ്രമിക്കുന്നവർക്കും‌ സമാധാനപരമായ ജീവിതത്തിലേക്ക് ഉടൻ മടങ്ങിവരാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും താരങ്ങൾ പറഞ്ഞു.

3 / 5
ഷു​ഗയും ജെ-ഹോപ്പും ഇത്തരത്തിൽ സംഭാവന നൽകുന്നത് ഇതാദ്യമല്ല. 2022ലെ, കാട്ടുതീ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി അദ്ദേഹം സമാനമായ സംഭാവന നൽകിയിരുന്നു. 2023-ലെ വെള്ളപ്പൊക്ക ദുരിതം, ജെജു എയർ ഫ്ലൈറ്റ് 2216 അപകടം തുടങ്ങിയ. സാഹചര്യങ്ങളിൽ ജെ-ഹോപ്പും സജീവമായി സംഭാവന നൽകിയിട്ടുണ്ട്.

4 / 5
കാട്ടുതീയിൽ ഇതുവരെ 18 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേൽക്കുകയും 17,000 ഹെക്ടറിലധികം വനം, 209 വീടുകൾ, നിരവധി ഫാക്ടറികൾ എന്നിവ കത്തി നശിച്ചതായും വിവരം.

5 / 5