2024ലെ 'ലോകത്തിലെ ഏറ്റവും സുന്ദരനായ പുരുഷൻ' ബിടിഎസ് താരം വി; ജസ്റ്റിൻ ബീബർ, റോബർട്ട് പാറ്റിൻസൺ എന്നിവരും പട്ടികയിൽ | BTS Star V Crowned as The Most Handsome Man in The World 2024 Malayalam news - Malayalam Tv9

BTS V: 2024ലെ ‘ലോകത്തിലെ ഏറ്റവും സുന്ദരനായ പുരുഷൻ’ ബിടിഎസ് താരം വി; ജസ്റ്റിൻ ബീബർ, റോബർട്ട് പാറ്റിൻസൺ എന്നിവരും പട്ടികയിൽ

Updated On: 

14 Oct 2024 20:05 PM

The Most Handsome Man in The World 2024 is BTS V: ബ്രിട്ടീഷ് നടൻ റെജി-ജീൻ പേജ്, പോപ്പ് സ്റ്റാർ ജസ്റ്റിൻ ബീബർ, ബ്രിട്ടീഷ് താരം റോബർട്ട് പാറ്റിൻസൺ എന്നിവരെ മറികടന്നാണ് വി ഒന്നാം സ്ഥാനത്തെത്തിയത്.

1 / 52024ലെ ലോകത്തിലെ ഏറ്റവും സുന്ദരനായ പുരുഷനായി ബിടിഎസ് താരം വി തെരഞ്ഞെടുക്കപ്പെട്ടു. ബ്രിട്ടീഷ് മാഗസിനായ 'നൂബിയ' ആഗോള തലത്തിൽ നടത്തിയ വോട്ടെടുപ്പിൽ നിന്നുമാണ് വി-യെ സുന്ദരനായ പുരുഷനായി തെരഞ്ഞെടുത്തത്. വോട്ടെടുപ്പിൽ 163 രാജ്യങ്ങളിൽ നിന്നായി 70 ലക്ഷത്തിലധികം വോട്ടുകൾ നേടിയാണ് വി ഈ കിരീടം സ്വന്തമാക്കിയത്. (Image Courtesy: V Instagram)

2024ലെ ലോകത്തിലെ ഏറ്റവും സുന്ദരനായ പുരുഷനായി ബിടിഎസ് താരം വി തെരഞ്ഞെടുക്കപ്പെട്ടു. ബ്രിട്ടീഷ് മാഗസിനായ 'നൂബിയ' ആഗോള തലത്തിൽ നടത്തിയ വോട്ടെടുപ്പിൽ നിന്നുമാണ് വി-യെ സുന്ദരനായ പുരുഷനായി തെരഞ്ഞെടുത്തത്. വോട്ടെടുപ്പിൽ 163 രാജ്യങ്ങളിൽ നിന്നായി 70 ലക്ഷത്തിലധികം വോട്ടുകൾ നേടിയാണ് വി ഈ കിരീടം സ്വന്തമാക്കിയത്. (Image Courtesy: V Instagram)

2 / 5

ബ്രിട്ടീഷ് നടൻ റെജി-ജീൻ പേജ്, പോപ്പ് സ്റ്റാർ ജസ്റ്റിൻ ബീബർ, ബ്രിട്ടീഷ് താരം റോബർട്ട് പാറ്റിൻസൺ തുടങ്ങിയവരും മത്സരത്തിൽ ഉണ്ടായിരുന്നെങ്കിലും വോട്ടുകളുടെ എണ്ണത്തിൽ വി ഇവരെയെല്ലാം മറികടന്നു. വോട്ടെടുപ്പിൽ പങ്കെടുത്തവരിൽ ഏറ്റവും കൂടുതൽ പേർ ഇന്ത്യക്കാരാണ്. രണ്ടാം സ്ഥാനത്ത് ചൈനയും മൂന്നാം സ്ഥാനത്ത് റഷ്യയുമാണ്. (Image Courtesy: V Instagram)

3 / 5

ചൈനീസ് നടനും ഗായകനുമായ സിയാവോ ഷാൻ (Xiao Zhan) ആണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് ഉള്ളത്. 70 ലക്ഷം വോട്ടിനടുത്ത് സിയാവോയും നേടി. ചൈനീസ് നടനും ഗായകനുമായ ഷാങ് ഷെഹാൻ (Zhang ZheHan) ഒന്നര ലക്ഷം വോട്ടുമായി മൂന്നാം സ്ഥാനത്തുമെത്തി. (Image Courtesy: Twitter)

4 / 5

2020, 2021, 2023 എന്നീ വർഷങ്ങളിലും നൂബിയ നടത്തിയ വോട്ടെടുപ്പിൽ ലോകത്തിലെ ഏറ്റവും സുന്ദരനായ പുരുഷനായി തെരഞ്ഞെടുക്കപ്പെട്ടത് ബിടിഎസ് താരം വി തന്നെയാണ്. എന്നാൽ, 2022-ൽ ചൈനീസ് നടനും ഗായകനുമായ സിയാവോ ഷാൻ (Xiao Zhan) ആ പട്ടം സ്വന്തമാക്കിയിരുന്നു. (Image Courtesy: V Instagram)

5 / 5

കൊറിയൻ സംഗീത ബാൻഡായ ബിടിഎസിലെ അംഗമായ വി (കിം തെഹ്‌യുങ്) നിലവിൽ നിർബന്ധിത സൈനിക സേവനത്തിലാണ്. 2025-ഓടെ താരം സേവനം പൂർത്തിയാക്കി മടങ്ങിയെത്തും. വിയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ആൽബം 'ലേഓവർ' ആണ്. 2023-ൽ പുറത്തിറങ്ങിയ ഈ ആൽബത്തിന് ആരാധകർക്കിടയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. (Image Courtesy: V Instagram)

Related Stories
Coldplay Concert: ‘ഷോ വേഗം പൂർത്തിയാക്കണം, ബുംറ ബാക് സ്റ്റേജിൽ വന്ന് നിൽപ്പുണ്ട്’; കോൾഡ് പ്ലേ വേദിയിൽ ‘ബുംറ’ തരംഗം
Chinese Garlic : ചൈനീസ് വെളുത്തുള്ളിയെന്ന അപകടകാരി, എങ്ങനെ തിരിച്ചറിയാം?
Benny P Nayarambalam: ‘മമ്മൂട്ടിയുടെ അമ്മ വേഷം ചെയ്യണമെന്ന് ആ നടിയോട് പറഞ്ഞപ്പോള്‍ അവരുടെ കണ്ണ് നിറഞ്ഞു’
Saif Ali Khan Attack: ‘ആരാണെന്നു മനസിലായില്ല; കഴുത്തിൽ നിന്നും നടുവിൽനിന്നും ചോര ഒലിക്കുന്നുണ്ടായിരുന്നു’; സെയ്ഫിനെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവർ
Malayali Nannies : ബോളിവുഡ് താരകുടുംബങ്ങളിലുണ്ട് മലയാളി ‘നാനി’മാര്‍; താരപുത്രരുടെ വളര്‍ത്തമ്മമാര്‍
Abhishek Bachchan: ’25 വർഷത്തോളമായി ഞാൻ ഒരേ ചോദ്യം കേൾക്കുന്നു, ഭാര്യയുടെ നേട്ടത്തിൽ അഭിമാനമുണ്ട്’; അഭിഷേക് ബച്ചൻ
ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാര്‍
മുന്തിരി കഴിച്ചോളൂ; പലതുണ്ട് ഗുണങ്ങൾ
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ