ബോളിവുഡ് ഗാനത്തിന് ചുവടുവെച്ച് ബിടിഎസ് താരം ജെ-ഹോപ്പ്; ആവേശത്തിൽ ഇന്ത്യൻ ആരാധകർ | BTS Star J-Hope Dance to Bollywood Song Buddhu Sa Mann Takes the Internet by Storm Malayalam news - Malayalam Tv9

BTS Jhope: ബോളിവുഡ് ഗാനത്തിന് ചുവടുവെച്ച് ബിടിഎസ് താരം ജെ-ഹോപ്പ്; ആവേശത്തിൽ ഇന്ത്യൻ ആരാധകർ

nandha-das
Updated On: 

27 Oct 2024 14:04 PM

BTS J-Hope Dance to Bollywood Song Buddhu Sa Mann: വൈറലായി ബിടിഎസ് താരം ജെ-ഹോപ്പിന്റെ 'ബുദ്ധു സാ മാൻ' ഡാൻസ്.

1 / 5ഒരുപാട് ആരാധകരുള്ള കൊറിയൻ സംഗീത ബാൻഡാണ് ബിടിഎസ്. കഴിഞ്ഞ കുറച്ച് കാലമായി ലോകത്തുടനീളം കൊറിയൻ തരംഗം ആഞ്ഞടിക്കുന്നതിന്റെ മുഖ്യ കാരണങ്ങളിൽ ഒന്ന് ഇവർ തന്നെയാണ്. ബിടിഎസിലെ പ്രധാന ഡാൻസറാണ് ജെ-ഹോപ്പ്. കഴിഞ്ഞ ഒക്ടോബർ 17-നാണ് താരം ദക്ഷിണ കൊറിയയിലെ നിർബന്ധിത സൈനിക സേവനം പൂർത്തിയാക്കി മടങ്ങിയെത്തിയത്. (Image Credits: BTS X)

ഒരുപാട് ആരാധകരുള്ള കൊറിയൻ സംഗീത ബാൻഡാണ് ബിടിഎസ്. കഴിഞ്ഞ കുറച്ച് കാലമായി ലോകത്തുടനീളം കൊറിയൻ തരംഗം ആഞ്ഞടിക്കുന്നതിന്റെ മുഖ്യ കാരണങ്ങളിൽ ഒന്ന് ഇവർ തന്നെയാണ്. ബിടിഎസിലെ പ്രധാന ഡാൻസറാണ് ജെ-ഹോപ്പ്. കഴിഞ്ഞ ഒക്ടോബർ 17-നാണ് താരം ദക്ഷിണ കൊറിയയിലെ നിർബന്ധിത സൈനിക സേവനം പൂർത്തിയാക്കി മടങ്ങിയെത്തിയത്. (Image Credits: BTS X)

2 / 5ജെ-ഹോപ്പ് മടങ്ങിയെത്തിയതിന്റെ സന്തോഷത്തിലാണ് ബിടിഎസ് ആരാധകർ. അപ്പോഴാണ്, ബോളിവുഡ് ഗാനത്തിന് ജെ-ഹോപ്പ് ചുവടുവെക്കുന്ന വീഡിയോ വൈറലാകുന്നത്. ആലിയ ഭട്ടിന്റെ കപൂർ ആൻഡ് സൺസ് എന്ന ചിത്രത്തിലെ 'ബുദ്ധു സാ മൻ' എന്ന ഗാനത്തിനാണ് താരത്തിന്റെ നൃത്ത പ്രകടനം. (Image Credits: Jhope Instagram)

ജെ-ഹോപ്പ് മടങ്ങിയെത്തിയതിന്റെ സന്തോഷത്തിലാണ് ബിടിഎസ് ആരാധകർ. അപ്പോഴാണ്, ബോളിവുഡ് ഗാനത്തിന് ജെ-ഹോപ്പ് ചുവടുവെക്കുന്ന വീഡിയോ വൈറലാകുന്നത്. ആലിയ ഭട്ടിന്റെ കപൂർ ആൻഡ് സൺസ് എന്ന ചിത്രത്തിലെ 'ബുദ്ധു സാ മൻ' എന്ന ഗാനത്തിനാണ് താരത്തിന്റെ നൃത്ത പ്രകടനം. (Image Credits: Jhope Instagram)

3 / 5എന്നാൽ, ഈ വീഡിയോ എഡിറ്റ് മാത്രമാണെന്ന് ബിടിഎസ് ആരാധകരിൽ ചിലർക്കെങ്കിലും മനസിലായി. ബിടിഎസിന്റെ പെർഫോമൻസുകൾ സ്ഥിരം കാണാറുള്ള ആരാധകർക്ക് താരം 'ഹോപ്പ് വേൾഡ്' എന്ന ഗാനത്തിനാണ് ഡാൻസ് കളിക്കുന്നതെന്ന കാര്യം പിടികിട്ടിയിട്ടുണ്ടാകും. (Image Credits: BTS X)

എന്നാൽ, ഈ വീഡിയോ എഡിറ്റ് മാത്രമാണെന്ന് ബിടിഎസ് ആരാധകരിൽ ചിലർക്കെങ്കിലും മനസിലായി. ബിടിഎസിന്റെ പെർഫോമൻസുകൾ സ്ഥിരം കാണാറുള്ള ആരാധകർക്ക് താരം 'ഹോപ്പ് വേൾഡ്' എന്ന ഗാനത്തിനാണ് ഡാൻസ് കളിക്കുന്നതെന്ന കാര്യം പിടികിട്ടിയിട്ടുണ്ടാകും. (Image Credits: BTS X)

4 / 5

ലോകത്തിലെ തന്നെ ഏറ്റവും വലിയ സംഗീതോത്സവങ്ങളിൽ ഒന്നായ ലോലപലൂസയിൽ (Lollapalooza) പരിപാടി അവതരിപ്പിക്കുന്നതിനായി താരം, പ്രത്യേകം ഡാൻസ് പരിശീലിക്കുന്നതിന്റെ വീഡിയോയ്ക്കാണ്, ബോളിവുഡ് ഗാനം നൽകി ആരാധകൻ എഡിറ്റ് ചെയ്തിരിക്കുന്നത്. ജെ-ഹോപ്പിന്റെ തിരിച്ചുവരവ് ആഘോഷിക്കുന്നു എന്ന തലക്കെട്ടോടെ 'jhunjhunastic' എന്ന ഇൻസ്റ്റാഗ്രാം പേജാണ് വീഡിയോ പങ്കുവെച്ചത്. (Image Credits: Jhope Instagram)

5 / 5

പലർക്കും ഇത് എഡിറ്റ് ആണെന്ന് പിടികിട്ടിയെങ്കിലും, പാട്ടിന്റെ ബീറ്റും നൃത്ത ചുവടുകളും തമ്മിൽ നന്നായി തന്നെ യോജിച്ച് പോകുന്നത് കാരണം എല്ലാവർക്കും വീഡിയോ ഇഷ്ടമായി. അതുകൊണ്ട് തന്നെ ഇന്ത്യൻ ആരാധകർ ഇരു കൈകളും നീട്ടിയാണ് വീഡിയോ ഏറ്റെടുത്തിരിക്കുന്നത്. പലരും കമന്റിലൂടെ സന്തോഷം പങ്കുവെച്ചിട്ടുമുണ്ട്. (Image Credits: BTS X)

ഡ്രാഗണ്‍ ഫ്രൂട്ട് പ്രമേഹരോഗികള്‍ കഴിക്കുന്നത് നല്ലതാണോ?
കൂൺ കഴിക്കുന്നവരാണോ നിങ്ങൾ?
അശ്വിന്‍ പറയുന്നു, 'ഈ ടീമാണ് നല്ലത്'
ഹോളി ആഘോഷിച്ചോളൂ! കണ്ണുകളുടെ ആരോ​ഗ്യം ശ്രദ്ധിക്കണേ