'അവൻ വന്തുവിട്ടാൻ..'! നിർബന്ധിത സൈനിക സേവനം പൂർത്തിയാക്കി ബിടിഎസ് ജെ-ഹോപ്പ് തിരിച്ചെത്തി | BTS Member Jhope Discharged After Completing Mandatory Military Service Malayalam news - Malayalam Tv9

BTS JHope Comeback: ‘അവൻ വന്തുവിട്ടാൻ..’! നിർബന്ധിത സൈനിക സേവനം പൂർത്തിയാക്കി ബിടിഎസ് ജെ-ഹോപ്പ് തിരിച്ചെത്തി

Updated On: 

18 Oct 2024 18:27 PM

BTS Jhope Comeback from Military: 18 മാസത്തെ നിർബന്ധിത സൈനിക സേവനം പൂർത്തിയാക്കി ബിടിഎസ് താരം ജെ-ഹോപ്പ് മടങ്ങിയെത്തി.

1 / 6ലോകത്തിലെ

ലോകത്തിലെ ഏറ്റവും കൂടുതൽ ആരാധകരുള്ള സംഗീത ബാൻഡുകളിൽ ഒന്നാണ് ബിടിഎസ്. ബിടിഎസിലെ അംഗമായ ജെ-ഹോപ്പിന്റെ മടങ്ങിവരവ് ആഘോഷമാക്കി ആരാധകർ. ആരാധകരുടെ കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട്, നിർബന്ധിത സൈനിക സേവനം പൂർത്തിയാക്കി മടങ്ങിയെത്തിയിരിക്കുകയാണ് ജെ-ഹോപ്പ്. (Socialmedia Image)

2 / 6

ദക്ഷിണ കൊറിയയിലെ പൊതു സ്ഥലങ്ങളിൽ ഫ്ളക്സുകളും, താരത്തിന്റെ ചിത്രമുള്ള വാനുകളുമെല്ലാം ഇറക്കി ആവേശത്തോടെയായിരുന്നു ആരാധകർ താരത്തിനെ വരവേറ്റത്. 2023 ഏപ്രിലിൽ നിർബന്ധിത സൈനിക സേവനത്തിൽ പ്രവേശിച്ച ജെ-ഹോപ്പ്, 18 മാസത്തെ സേവനം പൂർത്തിയാക്കി ഒക്ടോബർ 17-നാണ് മടങ്ങിയെത്തിയത്. (Socialmedia Image)

3 / 6

സെൻട്രൽ വോഞ്ജു നഗരത്തിലെ സൈനിക താവളത്തിൽ ജെ-ഹോപ്പിനെ വരവേൽക്കാനായി, ബിടിഎസിലെ മറ്റൊരു അംഗമായ ജിൻ എത്തിയിരുന്നു. വലിയ പൂച്ചെണ്ടുകളോടെ വന്ന ജിൻ താരത്തെ ആലിംഗനം ചെയ്ത് സ്വീകരിച്ചു. (Socialmedia Image)

4 / 6

കഴിഞ്ഞ ജൂണിൽ സൈനിക സേവനം പൂർത്തിയാക്കി മടങ്ങിയെത്തിയ ജിന്നിനെ സ്വീകരിക്കാൻ ബിടിഎസിലെ മറ്റ് ആറ് അംഗങ്ങളും എത്തിയിരുന്നെങ്കിലും, ഇത്തവണ ജിന്നിന് മാത്രമേ വരാൻ സാധിച്ചുള്ളൂ. ഔദ്യോഗിക തിരക്കുകൾ കാരണം മറ്റ് അംഗങ്ങൾക്ക് ജെ-ഹോപ്പിനെ സ്വീകരിക്കാൻ എത്താൻ കഴിഞ്ഞില്ലെങ്കിലും, അവർ സമൂഹ മാധ്യമങ്ങളിലൂടെ താരത്തിന് ആശംസകൾ അറിയിച്ചു. (Image Credits: BTS X)

5 / 6

ജിന്നിന് പുറമെ ആരാധകരും, പത്രപ്രവർത്തകരും സൈനിക താവളത്തിന് പുറത്ത് തടിച്ചുകൂടിയിരുന്നു. "ആരോഗ്യത്തോടെയും സുരക്ഷിതമായും സേവനം പൂർത്തിയാക്കാൻ സാധിച്ചു. ആരാധകർക്ക് നന്ദി."- ജെ-ഹോപ്പ് മാധ്യമങ്ങളോട് പറഞ്ഞു. (Socialmedia Image)

6 / 6

മാധ്യമങ്ങളോട് സംസാരിച്ച ശേഷം, ലോകമെമ്പാടുമുള്ള ആരാധകരെ അഭിസംബോധന ചെയ്യാനായി താരം ലൈവിലെത്തിയിരുന്നു. ആരാധകരുമായി വിശേഷങ്ങൾ പങ്കുവെച്ച ശേഷം, ഉടൻ താൻ മടങ്ങിയെത്തുമെന്നും താരം അറിയിച്ചു. (Image Credits: Jhope Instagram)

ബബിള്‍ റാപ്പര്‍ പൊട്ടിയ്ക്കുന്നവരാണോ? ആരോഗ്യഗുണങ്ങള്‍ ഏറെ
എന്താണ് ആലിയ ഭട്ട് പറഞ്ഞ എഡിഎച്ച്ഡി രോഗാവസ്ഥ?
പീനട്ട് ബട്ടർ കഴിക്കുന്നത് നല്ലതോ? ഗുണങ്ങൾ അറിഞ്ഞിരിക്കണം
സ്കിൻ വെട്ടിത്തിളങ്ങാൻ ഈ ജ്യൂസുകൾ ശീലമാക്കൂ