ലോകത്തിലെ ഏറ്റവും കൂടുതൽ ആരാധകരുള്ള സംഗീത ബാൻഡുകളിൽ ഒന്നാണ് ബിടിഎസ്. ബിടിഎസിലെ അംഗമായ ജെ-ഹോപ്പിന്റെ മടങ്ങിവരവ് ആഘോഷമാക്കി ആരാധകർ. ആരാധകരുടെ കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട്, നിർബന്ധിത സൈനിക സേവനം പൂർത്തിയാക്കി മടങ്ങിയെത്തിയിരിക്കുകയാണ് ജെ-ഹോപ്പ്. (Socialmedia Image)
ദക്ഷിണ കൊറിയയിലെ പൊതു സ്ഥലങ്ങളിൽ ഫ്ളക്സുകളും, താരത്തിന്റെ ചിത്രമുള്ള വാനുകളുമെല്ലാം ഇറക്കി ആവേശത്തോടെയായിരുന്നു ആരാധകർ താരത്തിനെ വരവേറ്റത്. 2023 ഏപ്രിലിൽ നിർബന്ധിത സൈനിക സേവനത്തിൽ പ്രവേശിച്ച ജെ-ഹോപ്പ്, 18 മാസത്തെ സേവനം പൂർത്തിയാക്കി ഒക്ടോബർ 17-നാണ് മടങ്ങിയെത്തിയത്. (Socialmedia Image)
സെൻട്രൽ വോഞ്ജു നഗരത്തിലെ സൈനിക താവളത്തിൽ ജെ-ഹോപ്പിനെ വരവേൽക്കാനായി, ബിടിഎസിലെ മറ്റൊരു അംഗമായ ജിൻ എത്തിയിരുന്നു. വലിയ പൂച്ചെണ്ടുകളോടെ വന്ന ജിൻ താരത്തെ ആലിംഗനം ചെയ്ത് സ്വീകരിച്ചു. (Socialmedia Image)
കഴിഞ്ഞ ജൂണിൽ സൈനിക സേവനം പൂർത്തിയാക്കി മടങ്ങിയെത്തിയ ജിന്നിനെ സ്വീകരിക്കാൻ ബിടിഎസിലെ മറ്റ് ആറ് അംഗങ്ങളും എത്തിയിരുന്നെങ്കിലും, ഇത്തവണ ജിന്നിന് മാത്രമേ വരാൻ സാധിച്ചുള്ളൂ. ഔദ്യോഗിക തിരക്കുകൾ കാരണം മറ്റ് അംഗങ്ങൾക്ക് ജെ-ഹോപ്പിനെ സ്വീകരിക്കാൻ എത്താൻ കഴിഞ്ഞില്ലെങ്കിലും, അവർ സമൂഹ മാധ്യമങ്ങളിലൂടെ താരത്തിന് ആശംസകൾ അറിയിച്ചു. (Image Credits: BTS X)
ജിന്നിന് പുറമെ ആരാധകരും, പത്രപ്രവർത്തകരും സൈനിക താവളത്തിന് പുറത്ത് തടിച്ചുകൂടിയിരുന്നു. "ആരോഗ്യത്തോടെയും സുരക്ഷിതമായും സേവനം പൂർത്തിയാക്കാൻ സാധിച്ചു. ആരാധകർക്ക് നന്ദി."- ജെ-ഹോപ്പ് മാധ്യമങ്ങളോട് പറഞ്ഞു. (Socialmedia Image)
മാധ്യമങ്ങളോട് സംസാരിച്ച ശേഷം, ലോകമെമ്പാടുമുള്ള ആരാധകരെ അഭിസംബോധന ചെയ്യാനായി താരം ലൈവിലെത്തിയിരുന്നു. ആരാധകരുമായി വിശേഷങ്ങൾ പങ്കുവെച്ച ശേഷം, ഉടൻ താൻ മടങ്ങിയെത്തുമെന്നും താരം അറിയിച്ചു. (Image Credits: Jhope Instagram)