5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

BTS Jin: ‘സോളോ കരിയറിന് വേണ്ടി ബാൻഡ് വിടില്ല, എന്റെ വേരുകൾ ഇവിടെയാണ്’; അഭ്യൂഹങ്ങൾ തള്ളി ബിടിഎസ് താരം ജിൻ

BTS Jin Refutes Rumors About Leaving BTS: ദക്ഷിണ കൊറിയയിലെ നിർബന്ധിത സൈനിക സേവനം മൂലം സംഗീത ലോകത്ത് നിന്നും താൽകാലിക ഇടവേള എടുത്ത ബിടിഎസ് തിരിച്ചുവരുമെന്ന് ഉറപ്പ് നൽകി ബാൻഡിലെ മുതിർന്ന അംഗം ജിൻ.

nandha-das
Nandha Das | Updated On: 21 Nov 2024 21:29 PM
പ്രമുഖ കൊറിയൻ സംഗീത ബാൻഡായ ബിടിഎസിലെ മുതിർന്ന അംഗമാണ് ജിൻ എന്ന കിം സോക്-ജിൻ. ഏതാനും ദിവസങ്ങൾക്ക് മുന്നാണ് ജിൻ 'ഹാപ്പി' എന്നൊരു ആൽബം പുറത്തിറക്കിയത്. ഇതിനു പിന്നാലെ, പ്രൊമോഷൻ പരിപാടികളുടെ തിരക്കിലാണ് താരം. (Image Credits: Jin Instagram)

1 / 6
ദക്ഷിണ കൊറിയയിലെ നിർബന്ധിത സൈനിക സേവനം മൂലം ബിടിഎസ് സംഗീത ലോകത്ത് നിന്നും താൽകാലിക ഇടവേള എടുത്തിരിക്കുകയാണ്. ബാൻഡിലെ ഏഴ് അംഗങ്ങളിൽ അഞ്ചു പേരും നിലവിൽ സൈന്യത്തിൽ സേവനം അനുഷ്ഠിച്ച് വരികയാണ്. അതിനാൽ, മറ്റ് രണ്ടു അംഗങ്ങളും ഇപ്പോൾ സോളോ കരിയറിൽ കൂടുതൽ ശ്രദ്ധ ചെലുത്തുകയാണ്. (Image Credits: Jin Instagram)

2 / 6
ജിൻ പുതിയ ആൽബം പുറത്തിറക്കിയതിന് പിന്നാലെ, താരം ബിടിഎസ് വിടുന്നു എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ഇത് ആരാധകർക്കിടയിലും മറ്റും വലിയ ചർച്ചകൾക്ക് ഇടവെച്ചു. എന്നാൽ, ഇത്തരം അഭ്യൂഹങ്ങളെല്ലാം തള്ളി താരം തന്നെ രംഗത്തെത്തിയിരിക്കുകയാണ്. (Image Credits: Jin Instagram)

3 / 6
'ഞാൻ അന്നും ഇന്നും എന്നും ബിടിഎസിലെ അംഗമാണ്. എനിക്ക് വ്യക്തിപരമായി കൂടുതൽ താല്പര്യമുള്ള ഒരു വിഭാഗമാണ് ബാൻഡ് സംഗീതം. സോളോ ആർട്ടിസ്റ്റ് എന്ന നിലയിൽ വ്യത്യസ്ത ശൈലികളിലുള്ള സംഗീതം പര്യവേക്ഷണം ചെയ്യുന്നതും ഞാൻ ആസ്വദിക്കുന്നു. എന്നാൽ അവസാനം, എന്റെ വേരുകളും സംഗീതവുമായുള്ള ബന്ധവുമെല്ലാം ബിടിഎസ് തന്നെയാണ്'. ജിൻ അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു. (Image Credits: Jin Instagram)

4 / 6
'സൈന്യത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് ഗ്രൂപ്പ് പ്രവർത്തനങ്ങളിൽ ആയിരുന്നു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. അതിനാൽ, സോളോ ആൽബം പുറത്തിറക്കാൻ അന്ന് സാധിച്ചില്ല. നിലവിൽ മറ്റ് അംഗങ്ങളെല്ലാം സൈന്യത്തിലാണ്. അതിനാൽ, ഞങ്ങളെ എന്നും പിന്തുണക്കുന്ന ആരാധകർക്കായി എന്തെങ്കിലും ചെയ്യേണ്ട സമയം ഇപ്പോഴാണെന്ന് തോന്നി" ജിൻ കൂട്ടിച്ചേർത്തു. (Image Credits: Jin Instagram)

5 / 6
'ഹാപ്പി' പുറത്തിറക്കുന്നതിന് മുൻപായി താരം, അദ്ദേഹത്തിന്റെ പഴയ ഗാനമായ 'സൂപ്പർ ട്യൂണ' വീണ്ടും റിലീസ് ചെയ്തിരുന്നു. ഇതിനു പുറമെ, 'റൺ ജിൻ' പോലുള്ള നിരവധി ഷോകളുടെ ഭാഗമായി. അതേസമയം, സൈന്യത്തിൽ നിന്നും മടങ്ങിയെത്തിയ ജെ-ഹോപ്പും നിലവിൽ പുതിയ ആൽബത്തിന്റെ തിരക്കിലാണ്. (Image Credits: Jin Instagram)

6 / 6