ഒടുവിൽ 'ബിടിഎസ് ഇയർ' എത്തി; സോളോ ടൂർ പ്രഖ്യാപിച്ച് ജെ-ഹോപ്, ആരാധകർ സന്തോഷത്തിൽ | BTS Jhope Announces World Tour, Check the Dates, Venues and Upcoming Music Malayalam news - Malayalam Tv9

BTS Jhope Solo Tour: ഒടുവിൽ ‘ബിടിഎസ് ഇയർ’ എത്തി; സോളോ ടൂർ പ്രഖ്യാപിച്ച് ജെ-ഹോപ്, ആരാധകർ സന്തോഷത്തിൽ

Published: 

10 Jan 2025 17:20 PM

BTS Jhope Announces Solo World Tour: ഒടുവിലിതാ ജെ-ഹോപ് വേൾഡ് ടൂർ പ്രഖ്യാപിച്ചിരിക്കുകയാണ്. 2013ൽ ബിടിഎസിൽ ചേർന്ന താരം 11 വർഷത്തെ സംഗീത ജീവിതത്തിൽ ഇതാദ്യമായാണ് സോളോ ടൂർ നടത്തുന്നത്.

1 / 5കൊറിയൻ സംഗീത ബാൻഡായ ബിടിഎസിലെ അംഗവും പ്രധാന ഡാൻസറുമാണ് ജങ് ഹോ-സോക് എന്ന ജെ-ഹോപ്. ദക്ഷിണ കൊറിയൻ നിർബന്ധിത സൈനിക സേവനം പൂർത്തിയാക്കി കഴിഞ്ഞ ഒക്ടോബറിൽ തിരിച്ചെത്തിയ താരം പുതിയ ആൽബത്തിന്റെ തയ്യാറെടുപ്പിലാണ്. ഇപ്പോഴിതാ ബിടിഎസ് ആർമിയെ (ആരാധകർ) ആവേശത്തിലാക്കി ജെ-ഹോപ് സോളോ ടൂർ പ്രഖ്യാപിച്ചിരിക്കുകയാണ്. (Image Credits: X)

കൊറിയൻ സംഗീത ബാൻഡായ ബിടിഎസിലെ അംഗവും പ്രധാന ഡാൻസറുമാണ് ജങ് ഹോ-സോക് എന്ന ജെ-ഹോപ്. ദക്ഷിണ കൊറിയൻ നിർബന്ധിത സൈനിക സേവനം പൂർത്തിയാക്കി കഴിഞ്ഞ ഒക്ടോബറിൽ തിരിച്ചെത്തിയ താരം പുതിയ ആൽബത്തിന്റെ തയ്യാറെടുപ്പിലാണ്. ഇപ്പോഴിതാ ബിടിഎസ് ആർമിയെ (ആരാധകർ) ആവേശത്തിലാക്കി ജെ-ഹോപ് സോളോ ടൂർ പ്രഖ്യാപിച്ചിരിക്കുകയാണ്. (Image Credits: X)

2 / 5

ബിടിഎസിലെ ഏറ്റവും മുതിർന്ന അംഗമായ ജിൻ അടുത്തിടെ 'ഐ വിൽ ബി ദേർ' എന്ന ആൽബം പുറത്തിറക്കിയിരുന്നു. ആൽബത്തിലെ എല്ലാ ഗാനങ്ങളും ആരാധകർ ഇരുകൈകളും നീട്ടിയാണ് സ്വീകരിച്ചത്. ഇതോടെ, ജെ-ഹോപ് മടങ്ങി വന്നത് മുതൽ പുതിയ ആൽബത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. (Image Credits: X)

3 / 5

ഒടുവിലിതാ ജെ-ഹോപ് വേൾഡ് ടൂർ പ്രഖ്യാപിച്ചിരിക്കുകയാണ്. 2013ൽ ബിടിഎസിൽ ചേർന്ന താരം 11 വർഷത്തെ സംഗീത ജീവിതത്തിൽ ഇതാദ്യമായാണ് സോളോ ടൂർ നടത്തുന്നത്. 'ഹോപ് ഓൺ ദി സ്റ്റേജ്' എന്ന പേരിൽ നടത്തുന്ന ടൂർ ആരംഭിക്കുന്നത് ഫെബ്രുവരി 28-നാണ്. (Image Credits: X)

4 / 5

ഫെബ്രുവരി 28, മാർച്ച് 1,2 തീയതികളിൽ കൊറിയയിലെ സിയോളിലും, മാർച്ച് 13, 14 യുണൈറ്റഡ് സ്റ്റേറ്റ്സിലും, മാർച്ച് 17,18 തീയതികളിൽ ചിക്കാഗോയിലും, മാർച്ച് 26,27 തീയതികളിൽ സാൻ അന്റോണിയോ, മാർച്ച് 31, ഏപ്രിൽ 1 ഓക്ക്ലാൻഡ്, ഏപ്രിൽ 4,6 ലോസ് ഏഞ്ജലസ്, മാർച്ച് 22, 23, ഏപ്രിൽ 12 മെക്സിക്കോ എന്നിങ്ങനെ ജെ-ഹോപിന്റെ കൺസേർട്ട് നടക്കും. (Image Credits: X)

5 / 5

ഇത് പൂർത്തിയാക്കി മടങ്ങിയെത്തുന്ന താരം, മറ്റ് ചില ഏഷ്യൻ രാജ്യങ്ങളിലും കൂടി കൺസേർട്ട് നടത്തിയ ശേഷമാണ് വേൾഡ് സോളോ ടൂർ അവസാനിപ്പിക്കുക. ഏഷ്യൻ രാജ്യങ്ങളിൽ മനില, സിംഗപ്പൂർ, ജക്കാർത, സൈത്തമ, തായ്‌പേയ്, ഒസാകാ, ബാംഗ്കോക് എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്നു. (Image Credits: X)

കുതിര്‍ത്ത് കഴിക്കാവുന്ന നട്‌സ് ഏതൊക്കെ ?
ടെസ്റ്റ് ക്രിക്കറ്റിലെ ടയർ 2 സിസ്റ്റം; വിശദാംശങ്ങൾ ഇങ്ങനെ
പേരയ്ക്കയുടെ ഇലകൾ ചവയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍
പതിവാക്കാം തക്കാളി; ഗുണങ്ങൾ ഏറെ