ജിമ്മി ഫാലൺ ഷോയിൽ അതിഥിയാകാൻ ബിടിഎസ് ജെ-ഹോപ്പ്; ആകാംഷയോടെ ആരാധകർ | BTS J Hope Set to Make His First Solo Appearance on The Tonight Show Starring Jimmy Fallon Malayalam news - Malayalam Tv9

BTS Jhope: ജിമ്മി ഫാലൺ ഷോയിൽ അതിഥിയാകാൻ ബിടിഎസ് ജെ-ഹോപ്പ്; ആകാംഷയോടെ ആരാധകർ

Published: 

04 Mar 2025 12:40 PM

BTS J-Hope to Make First Solo Appearance on Jimmy Fallon Show: സൈനിക സേവനം പൂർത്തിയാക്കി മടങ്ങിയെത്തിയ ജെഹോപ്പ് തന്റെ ആദ്യത്തെ സോളോ വേൾഡ് ടൂർ 'ഹോപ്പ് ഓൺ ദി സ്റ്റേജ്' ആരംഭിച്ചു കഴിഞ്ഞു. വേൾഡ് ടൂറിന്റെ ഭാഗമായി ഫെബ്രുവരി 28 മുതൽ മാർച്ച് 2 വരെ താരം താരം കോൺസെർട്ട് സംഘടിപ്പിച്ചു.

1 / 5കൊറിയൻ സംഗീത ബാൻഡായ ബിടിഎസിലെ അംഗമായ ജെ-ഹോപ്പ് മാർച്ച് 10 ന് ജിമ്മി ഫാലൺ ഷോയിൽ അതിഥിയാകും. ബിടിഎസിനൊപ്പം താരം ഈ ഷോയിൽ നിരവധി തവണ പങ്കെടുത്തിട്ടുണ്ടെങ്കിലും ഒറ്റയ്ക്ക് പ്രത്യക്ഷപ്പെടുന്നത് ഇതാദ്യമായാണ്. (Image Credits: X)

കൊറിയൻ സംഗീത ബാൻഡായ ബിടിഎസിലെ അംഗമായ ജെ-ഹോപ്പ് മാർച്ച് 10 ന് ജിമ്മി ഫാലൺ ഷോയിൽ അതിഥിയാകും. ബിടിഎസിനൊപ്പം താരം ഈ ഷോയിൽ നിരവധി തവണ പങ്കെടുത്തിട്ടുണ്ടെങ്കിലും ഒറ്റയ്ക്ക് പ്രത്യക്ഷപ്പെടുന്നത് ഇതാദ്യമായാണ്. (Image Credits: X)

2 / 5

യുഎസ് ടോക്ക് ഷോ ആയ ജിമ്മി ഫാലൺ ഷോ അതിന്റെ വെബ്‌സൈറ്റിലൂടെയും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും ഇക്കാര്യം സ്ഥിരീകരിച്ചു. 'ദി ടുനൈറ്റ് ഷോ' ഇക്കാര്യം അറിയിച്ചു കൊണ്ട് ഒരു രസകരമായ ടീസർ പുറത്തിറക്കിയിട്ടുണ്ട്. ഇതോടെ ലോകമെമ്പാടുമുള്ള ബിടിഎസ് ആരാധകർ ആകാംക്ഷയിലാണ്. (Image Credits: X)

3 / 5

മാർച്ച് ഏഴിന് ജെഹോപ്പിന്റെ പുതിയ സിംഗിളായ 'സ്വീറ്റ് ഡ്രീംസ്' പുറത്തിറങ്ങാൻ ഇരിക്കവെയാണ് താരം ഷോയിലെത്തുന്നത്. അമേരിക്കൻ ഗായകനും പാട്ടെഴുത്തുകാരനും ഗ്രാമി പുരസ്‌കാര ജേതാവായ മിഗ്വേലിനൊപ്പമാണ് ജെഹോപ്പ് പുതിയ ഗാനം ഒരുക്കുന്നത്. (Image Credits: X)

4 / 5

അതേസമയം, സൈനിക സേവനം പൂർത്തിയാക്കി മടങ്ങിയെത്തിയ ജെഹോപ്പ് തന്റെ ആദ്യത്തെ സോളോ വേൾഡ് ടൂറായ 'ഹോപ്പ് ഓൺ ദി സ്റ്റേജ്' ആരംഭിച്ചു കഴിഞ്ഞു. വേൾഡ് ടൂറിന്റെ ഭാഗമായി ഫെബ്രുവരി 28 മുതൽ മാർച്ച് 2 വരെ താരം സിയോളിൽ കോൺസെർട്ട് സംഘടിപ്പിച്ചു. (Image Credits: X)

5 / 5

തുടർന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ്, ചിക്കാഗോ, സാൻ അന്റോണിയോ, ഓക്ക്ലാൻഡ്, ലോസ് ഏഞ്ജലസ്, മെക്സിക്കോ, മനില, സിംഗപ്പൂർ, ജക്കാർത, സൈത്തമ, തായ്‌പേയ്, ഒസാകാ, ബാംഗ്കോക് എന്നീ രാജ്യങ്ങളിൽ കൂടി ജെഹോപ്പ് കോൺസർട്ടിനെത്തും. (Image Credits: X)

ആർത്തവമുള്ള സ്ത്രീ തൊട്ടാൽ ചെടി വാടുമോ?
ചാണക്യനീതി: കഴുതയെ പോലെ ജീവിച്ചാൽ വിജയം ഉറപ്പ്
അത്താഴത്തിന് ശേഷം ഒരു ഏലയ്ക്ക കഴിക്കൂ! കാരണം ഇതാണ്
ചർമ്മം തിളങ്ങും കുങ്കുമപ്പൂവ് മാസ്ക്ക് ഉപയോ​ഗിക്കൂ