കാത്തിരുന്ന് കാത്തിരുന്ന്... 2025-ലും ബിടിഎസിന്റെ മടങ്ങിവരവ് ഉണ്ടായേക്കില്ല; നിരാശയിൽ ആരാധാകർ | BTS Comeback delayed until 2026, Hybe giving hints about BTS Future Plans Malayalam news - Malayalam Tv9

BTS: കാത്തിരുന്ന് കാത്തിരുന്ന്… 2025-ലും ബിടിഎസിന്റെ മടങ്ങിവരവ് ഉണ്ടായേക്കില്ല; നിരാശയിൽ ആരാധാകർ

Updated On: 

09 Nov 2024 14:54 PM

BTS Comeback delayed: കാത്തിരിപ്പ് ഇനിയും നീളും. ബിടിഎസ് വേദിയിലെത്താൻ വീണ്ടും വൈകുമെന്ന് സൂചന.

1 / 5കൊറിയൻ സംഗീത ബാൻഡായ ബിടിഎസിന്റെ മടങ്ങിവരവിനായി കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള ആരാധകർ. 2025-ഓടെ സംഗീത ലോകത്തേക്ക് ബിടിഎസ് തിരിച്ചെത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, അതിനായി കുറച്ചുകൂടി കാത്തിരിക്കേണ്ടി വരുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. (Image Credits: X)

കൊറിയൻ സംഗീത ബാൻഡായ ബിടിഎസിന്റെ മടങ്ങിവരവിനായി കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള ആരാധകർ. 2025-ഓടെ സംഗീത ലോകത്തേക്ക് ബിടിഎസ് തിരിച്ചെത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, അതിനായി കുറച്ചുകൂടി കാത്തിരിക്കേണ്ടി വരുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. (Image Credits: X)

2 / 5

ബിടിഎസിലെ ഏഴ് അംഗങ്ങളിൽ അഞ്ച് പേരും നിലവിൽ ദക്ഷിണ കൊറിയയുടെ നിർബന്ധിത സൈനിക സേവനം അനുഷ്ഠിക്കുകയാണ്. 2025-ൽ എല്ലാ അംഗങ്ങളും മടങ്ങിയെത്തുമെങ്കിലും വേദിയിൽ അവർ ഒന്നിച്ചെത്താൻ 2026 ആകുമെന്നാണ് അവരുടെ ഏജൻസി അറിയിച്ചിരിക്കുന്നത്. (Image Credits: X)

3 / 5

ബിടിഎസിന്റെ ഏജൻസിയായ 'ഹൈബ്'(Hybe)ന്റെ സിഎഫ്ഒ ലീ ക്യുങ്-ജൂൻ ആണ് ബാൻഡിന്റെ ഭാവി പരിപാടികളെ കുറിച്ച് സൂചന നൽകിയത്. അടുത്തിടെ നടന്ന ഒരു പരിപാടിയിൽ ഹൈബിന്റെ സെയിൽസിനെ സംബന്ധിച്ച് ഉയർന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു സിഎഫ്ഒ. ബിടിഎസിന്റെ ഭാവി പ്രവർത്തനങ്ങളെ കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും, എന്നാൽ തീരുമാനമൊന്നും ആയിട്ടില്ലെന്നും സിഎഫ്ഒ അറിയിച്ചു. ബിടിഎസിന്റെ മടങ്ങി വരവോടെ സെയിൽസിലും ഉയർച്ചയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. (Image Credits: X)

4 / 5

സൈനിക സേവനം പൂർത്തിയാക്കി മടങ്ങിയെത്തിയ ബിടിഎസിലെ മുതിർന്ന അംഗം ജിൻ പുതിയ ആൽബം ഉടൻ പുറത്തിറക്കും. നവംബർ 15-നാണ് ജിന്നിന്റെ 'ഹാപ്പി' പുറത്തിറങ്ങുന്നത്. ആൽബത്തിനായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. (Image Credits: Jin Instagram)

5 / 5

കൂടാതെ, ബിടിഎസിലെ ജെ-ഹോപ്പും അടുത്തിടെ സൈനിക സേവനം പൂർത്തിയാക്കി തിരിച്ചെത്തി. മടങ്ങിയെത്തി ഏതാനും നാളുകൾക്കുള്ളിൽ തന്നെ, പുതിയ ആൽബത്തിന്റെ തയ്യാറെടുപ്പുകൾക്കായി താരം യുഎസിലേക്ക് പുറപ്പെട്ടു. (Image Credits: Jhope Instagram)

Related Stories
Coldplay Concert: ‘ഷോ വേഗം പൂർത്തിയാക്കണം, ബുംറ ബാക് സ്റ്റേജിൽ വന്ന് നിൽപ്പുണ്ട്’; കോൾഡ് പ്ലേ വേദിയിൽ ‘ബുംറ’ തരംഗം
Chinese Garlic : ചൈനീസ് വെളുത്തുള്ളിയെന്ന അപകടകാരി, എങ്ങനെ തിരിച്ചറിയാം?
Benny P Nayarambalam: ‘മമ്മൂട്ടിയുടെ അമ്മ വേഷം ചെയ്യണമെന്ന് ആ നടിയോട് പറഞ്ഞപ്പോള്‍ അവരുടെ കണ്ണ് നിറഞ്ഞു’
Saif Ali Khan Attack: ‘ആരാണെന്നു മനസിലായില്ല; കഴുത്തിൽ നിന്നും നടുവിൽനിന്നും ചോര ഒലിക്കുന്നുണ്ടായിരുന്നു’; സെയ്ഫിനെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവർ
Malayali Nannies : ബോളിവുഡ് താരകുടുംബങ്ങളിലുണ്ട് മലയാളി ‘നാനി’മാര്‍; താരപുത്രരുടെ വളര്‍ത്തമ്മമാര്‍
Abhishek Bachchan: ’25 വർഷത്തോളമായി ഞാൻ ഒരേ ചോദ്യം കേൾക്കുന്നു, ഭാര്യയുടെ നേട്ടത്തിൽ അഭിമാനമുണ്ട്’; അഭിഷേക് ബച്ചൻ
തണുപ്പു കാലത്ത് പാൽ വെറുതേ കുടിക്കല്ലേ
ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാര്‍
മുന്തിരി കഴിച്ചോളൂ; പലതുണ്ട് ഗുണങ്ങൾ
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു