തുക വർധിപ്പിക്കില്ല, സേവനം മെച്ചപ്പെടുത്തും; ബിഎസ്എൻഎലിൻ്റെ പ്ലാൻ ഇങ്ങനെ | BSNL Says They Will Improve Quality Of Services Instead Of Tariff Hike Malayalam news - Malayalam Tv9

BSNL : തുക വർധിപ്പിക്കില്ല, സേവനം മെച്ചപ്പെടുത്തും; ബിഎസ്എൻഎലിൻ്റെ പ്ലാൻ ഇങ്ങനെ

abdul-basith
Updated On: 

23 Oct 2024 20:06 PM

BSNL Will Improve Quality Of Services : സേവനങ്ങളുടെ താരിഫ് വർധിപ്പിക്കാതെ സേവനം മെച്ചപ്പെടുത്തുമെന്ന് ബിഎസ്എൻഎൽ. രാജ്യത്തെ സ്വകാര്യ ടെലികോം കമ്പനികൾ താരിഫ് വർധിപ്പിച്ചതിൻ്റെ പശ്ചാത്തലത്തിലാണ് ബിഎസ്എൻഎലിൻ്റെ പ്രഖ്യാപനം.

1 / 5തുക വർധിപ്പിക്കാതെ സേവനം മെച്ചപ്പെടുത്തുമെന്ന് ബിഎസ്എൻഎൽ. സമീപഭാവിയിലൊന്നും താരിഫ് വർധിപ്പിക്കില്ല. സേവനങ്ങൾ മെച്ചപ്പെടുത്താനാണ് തീരുമാനമെന്ന് ബിഎസ്എൻഎൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ റോബർട്ട് രവി ചൊവ്വാഴ്ച പറഞ്ഞു. (Image Credits - Getty Images)

തുക വർധിപ്പിക്കാതെ സേവനം മെച്ചപ്പെടുത്തുമെന്ന് ബിഎസ്എൻഎൽ. സമീപഭാവിയിലൊന്നും താരിഫ് വർധിപ്പിക്കില്ല. സേവനങ്ങൾ മെച്ചപ്പെടുത്താനാണ് തീരുമാനമെന്ന് ബിഎസ്എൻഎൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ റോബർട്ട് രവി ചൊവ്വാഴ്ച പറഞ്ഞു. (Image Credits - Getty Images)

2 / 5പുതിയ ലോഗോ പരിചയപ്പെടുത്തുന്ന ചടങ്ങിലായിരുന്നു കമ്പനിയുടെ വെളിപ്പെടുത്തൽ. ചടങ്ങിൽ പുതിയ ഏഴ് സേവനങ്ങൾ കമ്പനി പരിചയപ്പെടുത്തിയിരുന്നു. ഇതിനൊപ്പമാണ് താരിഫ് വർധിപ്പിക്കില്ലെന്ന തീരുമാനവും കമ്പനി അറിയിച്ചത്. (Image Credits - Getty Images)

പുതിയ ലോഗോ പരിചയപ്പെടുത്തുന്ന ചടങ്ങിലായിരുന്നു കമ്പനിയുടെ വെളിപ്പെടുത്തൽ. ചടങ്ങിൽ പുതിയ ഏഴ് സേവനങ്ങൾ കമ്പനി പരിചയപ്പെടുത്തിയിരുന്നു. ഇതിനൊപ്പമാണ് താരിഫ് വർധിപ്പിക്കില്ലെന്ന തീരുമാനവും കമ്പനി അറിയിച്ചത്. (Image Credits - Getty Images)

3 / 5ജിയോയും എയർടെലും വോഡഫോൺ-ഐഡിയയും അടുത്തിടെ സേവനങ്ങളുടെ താരിഫ് വർധിപ്പിച്ചിരുന്നു. എന്നാൽ, ഈ പാത ബിഎസ്എൻഎൽ പിന്തുടരില്ലെന്ന് കമ്പനി അറിയിച്ചു. സേവനങ്ങളുടെ ഗുണം മെച്ചപ്പെടുത്തും. (Image Credits - Getty Images)

ജിയോയും എയർടെലും വോഡഫോൺ-ഐഡിയയും അടുത്തിടെ സേവനങ്ങളുടെ താരിഫ് വർധിപ്പിച്ചിരുന്നു. എന്നാൽ, ഈ പാത ബിഎസ്എൻഎൽ പിന്തുടരില്ലെന്ന് കമ്പനി അറിയിച്ചു. സേവനങ്ങളുടെ ഗുണം മെച്ചപ്പെടുത്തും. (Image Credits - Getty Images)

4 / 5

ജൂലായ് മാസത്തിൽ 2.9 മില്ല്യൺ പുതിയ സബ്സ്ക്രൈബേഴ്സിനെയാണ് ബിഎസ്എൻഎലിന് ലഭിച്ചത്. മറ്റ് ടെലികോം കമ്പനികൾ താരിഫ് വർധിപ്പിച്ചപ്പോഴാണ് ബിഎസ്എൻഎലിലേക്ക് സബ്സ്ക്രൈബേഴ്സിൻ്റെ ഒഴുക്കുണ്ടായത്. (Image Credits - Getty Images)

5 / 5

2025ഓടെ രാജ്യത്തെ ടെലികോം മേഖലയിൽ 25 ശതമാനം മാർക്കറ്റ് ഷെയർ ആണ് കമ്പനിയുടെ ലക്ഷ്യം. ഫൈബർ കണക്ഷന് വൈഫി റോമിങ്, എനി ടൈം സിം കിയോസ്ക്, ഫൈബർ ഉപയോഗിച്ചുള്ള ഇൻട്രാനെറ്റ് ടിവി തുടങ്ങിയവ ഇതിനെ സഹായിക്കുമെന്നും കമ്പനി കണക്കുകൂട്ടുന്നു. (Image Credits - Getty Images)

Related Stories
Side Effects of Black Coffee: പതിവായി കട്ടൻ കാപ്പി കുടിക്കുന്നവരാണോ? എങ്കിൽ ഇത് അറിഞ്ഞിരിക്കണം
Health Benefits of Curry Leaves: കാര്യം കഴിഞ്ഞാൽ വലിച്ചെറിയേണ്ട; കറിവേപ്പില ചവച്ചരച്ച് കഴിച്ചോളൂ, ഗുണങ്ങൾ നിരവധി
Benefits of Okra Water: ഇത് വേറെ ലെവൽ! വെണ്ടയ്ക്കയിട്ട വെള്ളം കുടിച്ച് നോക്കൂ, ഗുണങ്ങൾ പലതാണ്
WPL Mumbai Indians vs Delhi Capitals: 2023 ആവര്‍ത്തിക്കാന്‍ മുംബൈ ഇന്ത്യന്‍സ്; കന്നിക്കിരീടം ലക്ഷ്യമിട്ട് ഡല്‍ഹി ക്യാപിറ്റല്‍സ്; ഡബ്ല്യുപിഎല്‍ ഫൈനല്‍ എവിടെ കാണാം?-PG
Foods To Lose Belly Fat: വയറ് കുറയ്ക്കാൻ വെറുതേ ജിമ്മിൽ പോകണ്ട; ഇവ ഡയറ്റിൽ ഉൾപ്പെടുത്തൂ..
Benefits of Coconut Water: രുചിയിൽ മാത്രമല്ല, ഗുണത്തിലും കേമനാ; കരിക്കിൻ വെള്ളത്തിന്റെ ഈ ഗുണങ്ങൾ അറിയാതെ പോകരുത്
വേനകാലത്ത് കഴിക്കാൻ ഇവയാണ് ബെസ്റ്റ്
അമിതമായാല്‍ പൈനാപ്പിളും 'വിഷം'; ഓവറാകരുത്‌
' ഇങ്ങനെയും ഉണ്ടോ ഒരു ലുക്ക്' ?
വരണ്ട ചുമയാണോ പ്രശ്നം? വീട്ടിൽ തന്നെയുണ്ട് പരിഹാരം