എന്താപ്പോദ്.... ദിവസവും 3ജിബി അധിക ഡാറ്റയോ...?; ആകർഷകമായ റീച്ചാർജ് പ്ലാനുകളുമായി ബിഎസ്എൻഎൽ | bsnl recharge plans rs 599 for 84 day validity with 3GB data, Check the details in malayalam Malayalam news - Malayalam Tv9

BSNL Offers: എന്താപ്പോദ്…. ദിവസവും 3ജിബി അധിക ഡാറ്റയോ…?; ആകർഷകമായ റീച്ചാർജ് പ്ലാനുകളുമായി ബിഎസ്എൻഎൽ

Updated On: 

18 Sep 2024 13:32 PM

BSNL Recharge Plan: ബിഎസ്എൻഎൽ സെൽഫ്‌കെയർ ആപ്പ് വഴി റീച്ചാർജ് ചെയ്താൽ ഈ ഓഫർ ലഭിക്കുന്നതാണ്. ബിഎസ്എൻഎൽ സെൽഫ്‌കെയർ ആപ്ലിക്കേഷനിൽ 599 രൂപ റീച്ചാർജ് പ്ലാൻ ഇപ്പോൾ കാണാൻ കഴിയും.

1 / 5സ്വകാര്യ

സ്വകാര്യ ടെലികോം കമ്പനികളുടെ താരിഫ് നിരക്ക് വർധനവിന് പിന്നാലെ വലിയ ആകർഷകമായ റീച്ചാർജ് പ്ലാനുകളാണ് ബിഎസ്എൻഎൽ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ഞെട്ടിക്കുന്ന ഓഫറുമായാണ് ബിഎസ്എൻഎൽ എത്തിയിരിക്കുന്നത്. 599 രൂപയ്ക്ക് റീച്ചാർജ് ചെയ്താൽ മൂന്ന് ജിബി അധിക ഡാറ്റ ലഭിക്കും. ദിവസവും മൂന്ന് ജിബി വീതം ഡാറ്റ നൽകുന്നതിന് പുറമെയാണിത്. (Image Credits: Gettyimages)

2 / 5

ബിഎസ്എൻഎല്ലിൻറെ ആകർഷകമായ റീച്ചാർജ് പ്ലാനുകളിലൊന്നാണ് 599 രൂപയുടേത്. 84 ദിവസത്തെ വാലിഡിറ്റിയാണ് 599 രൂപയുടെ ഈ പാക്കേജി നൽകുന്നത്. അൺലിമിറ്റഡ് ലോക്കൽ, എസ്‌ടിഡി കോളുകൾ, ദിവസവും മൂന്ന് ജിബി ഡാറ്റ, ദിനംപ്രതി 100 സൗജന്യ എസ്എംഎസ് എന്നിവ ബിഎസ്എൻഎൽ ഈ റീച്ചാർജിലൂടെ വാ​ഗ്ദാനം ചെയ്യുന്നു. കൂടീതെ സൗജന്യ ഗെയിം സർവീസുകളുമുണ്ട്. (Image Credits: Gettyimages)

3 / 5

സിംഗ്+ പിആർബിടി+ അസ്ട്രോട്ടൽ എന്നിവയാണിവ. ബിഎസ്എൻഎൽ സെൽഫ്‌കെയർ ആപ്പ് വഴി റീച്ചാർജ് ചെയ്താൽ ഈ ഓഫർ ലഭിക്കുന്നതാണ്. ബിഎസ്എൻഎൽ സെൽഫ്‌കെയർ ആപ്ലിക്കേഷനിൽ 599 രൂപ റീച്ചാർജ് പ്ലാൻ ഇപ്പോൾ കാണാൻ കഴിയും. (Image Credits: Gettyimages)

4 / 5

സ്വകാര്യ ടെലികോം സേവനദാതാക്കളുടെ നിരക്ക് വർധനവിന് പിന്നാലെ ലക്ഷക്കണക്കിന് പുതിയ ഉപഭോക്താക്കളെയാണ് ബിഎസ്എൻഎല്ലിന് ലഭിച്ചത്. ഇവരെ പിടിച്ചുനിർത്തുന്നതിൻറെ ഭാഗമായാണ് വളരെ ആകർഷകമായ റീച്ചാർജ് പ്ലാനുകൾ ബിഎസ്എൻഎൽ അവതരിപ്പിക്കുന്നത്. (Image Credits: Gettyimages)

5 / 5

ബിഎസ്എൻഎൽ നെറ്റ്‌വർക്ക് കവറേജിനെ കുറിച്ച് നാളുകളായി വ്യാപക പരാതിയുണ്ടെങ്കിലും 4ജി സേവനം വ്യാപിപ്പിച്ച് പരിഹരിക്കാനുള്ള ശ്രമങ്ങളിലാണ് കമ്പനി ഇപ്പോൾ. 4ജി സേവനം എത്രയും വേഗം പൂർത്തീകരിക്കണമെന്നാണ് ഉപഭോക്താക്കൾ ആവശ്യപ്പെടുന്നത്. (Image Credits: Gettyimages)

Follow Us On
പൈനാപ്പിൾ ജ്യൂസ് ചില്ലറക്കാരനല്ല
പൈൽസ് ഉള്ളവർ ഇത് ശ്രദ്ധിക്കൂ...
നെല്ലിക്ക രാവിലെ വെറും വയറ്റില്‍ കഴിച്ചുനോക്കൂ; ഗുണങ്ങള്‍ ഏറെ
മുരിങ്ങയിലയുടെ ഈ ഗുണങ്ങള്‍ അറിയാതെ പോകരുത്
Exit mobile version