ഹോളി ആഘോഷം പൊടിപൊടിക്കാം; വാര്‍ഷിക പാക്കേജില്‍ വമ്പന്‍ മാറ്റവുമായി ബിഎസ്എന്‍എല്‍ | BSNL announces recharging with Rs 2399 will now provide 425 days of service, including 2GB of data, 100 SMS, and unlimited calls per day Malayalam news - Malayalam Tv9

BSNL Offer: ഹോളി ആഘോഷം പൊടിപൊടിക്കാം; വാര്‍ഷിക പാക്കേജില്‍ വമ്പന്‍ മാറ്റവുമായി ബിഎസ്എന്‍എല്‍

Published: 

06 Mar 2025 13:27 PM

BSNL New Offer: സ്വകാര്യ ടെലികോം സേവനദാതാക്കള്‍ തങ്ങളുടെ താരിഫ് വര്‍ധിപ്പിച്ചത് മുതല്‍ ബിഎസ്എന്‍എലിന് കോളാണ്. മറ്റ് കമ്പനികളുടെ ചാര്‍ജ് താങ്ങാനാകുന്നില്ലെന്ന് പറഞ്ഞ് ഇതിനോടകം നിരവധിയാളുകളാണ് ബിഎസ്എന്‍എല്ലിലേക്ക് ചേക്കേറിയത്. ഓരോ ദിവസവും പുതിയ ഓഫറുകള്‍ നല്‍കി വരിക്കാരെ ഞെട്ടിക്കുകയാണ് ഇപ്പോള്‍ ബിഎസ്എന്‍എല്‍.

1 / 5ഹോളി ആഘോഷം പ്രമാണിച്ച് പുതിയ അപ്‌ഡേറ്റുമായി ബിഎസ്എന്‍എല്‍. 2399 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ ഇനി നിങ്ങള്‍ക്ക് 425 ദിവസത്തെ സേവനം ആസ്വദിക്കാവുന്നതാണ്. (Image Credits: Getty Images)

ഹോളി ആഘോഷം പ്രമാണിച്ച് പുതിയ അപ്‌ഡേറ്റുമായി ബിഎസ്എന്‍എല്‍. 2399 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ ഇനി നിങ്ങള്‍ക്ക് 425 ദിവസത്തെ സേവനം ആസ്വദിക്കാവുന്നതാണ്. (Image Credits: Getty Images)

2 / 5

നേരത്തെ 395 ദിവസം വാലിഡിറ്റി ലഭിച്ചിരുന്ന പ്ലാനാണ് 30 ദിവസം കൂടി അധിക വാലിഡിറ്റിയുമായി എത്തുന്നത്. (Image Credits: Getty Images)

3 / 5

2399 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്താല്‍ ബിഎസ്എന്‍എല്‍ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് 425 ദിവസത്തേക്ക് പ്രതിദിനം 2 ജിബി ഡാറ്റ, 100 എസ്എംഎസ്, അണ്‍ലിമിറ്റഡ് കോള്‍ എന്നിങ്ങനെയുള്ള സേവനങ്ങള്‍ ആസ്വദിക്കാം. (Image Credits: Getty Images)

4 / 5

ദിവസേനയുള്ള രണ്ട് ജിബി ഡാറ്റയുടെ പരിധി കഴിഞ്ഞാല്‍ ഡാറ്റയുടെ വേഗം 40 കെബിപിഎസ് ആയി കുറയുന്നതാണ്. മാത്രമല്ല ബിഎസ്എന്‍എല്ലിന്റെ സെല്‍ഫ് കെയര്‍ ആപ്പ് വഴിയാണ് നിങ്ങള്‍ റീചാര്‍ജ് ചെയ്യേണ്ടത്. (Image Credits: Getty Images)

5 / 5

കൂടുതല്‍ നിറങ്ങള്‍, കൂടുതല്‍ വിനോദം, ഇപ്പോള്‍ കൂടുതല്‍ വാലിഡിറ്റി എന്ന പരസ്യ വാചകത്തോടെയാണ് ബിഎസ്എന്‍എല്‍ തങ്ങളുടെ പ്ലാന്‍ അവതരിപ്പിച്ചത്. (Image Credits: Getty Images)

13 മുതൽ 20 വരെ; ഐപിഎലിലെ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങൾ
ഹൃദയത്തെ കാക്കാൻ കോളിഫ്ലവർ കഴിക്കാം
പിങ്ക് നിറത്തിലുള്ള സാധനങ്ങള്‍ക്ക് വിലകൂടാന്‍ കാരണമെന്ത്?
ചില്ലാവാൻ ഒരു ​ഗ്ലാസ് കരിമ്പിൻ ജ്യൂസ്! ​ഗുണങ്ങൾ ഏറെ