Broccoli: ബ്രോക്കോളി നിസാരക്കാരനല്ല; അറിയാം ​ആരോ​ഗ്യ ​ഗുണങ്ങൾ | Broccoli: Health Benefits Of Eating Broccoli in Daily Life Malayalam news - Malayalam Tv9

Broccoli: ബ്രോക്കോളി നിസാരക്കാരനല്ല; അറിയാം ​ആരോ​ഗ്യ ​ഗുണങ്ങൾ

Published: 

10 Nov 2024 20:28 PM

Health Benefits of Broccoli: നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ അടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് ബ്രോക്കോളി. ഡയറ്റിൽ ബ്രോക്കോളി ഉൾപ്പെടുത്തുന്നത് ക്യാൻസറിനെ തുരത്താൻ സഹായിക്കും.

1 / 5നിത്യ

നിത്യ ജീവിതത്തിൽ പച്ചക്കറി ഉപയോ​ഗിക്കുന്നുണ്ടെങ്കിലും ബ്രോക്കോളി ഉൾപ്പെടുത്തുന്ന മലയാളികളുടെ എണ്ണം കുറവാണ്. ക്യാബേജിന്റെ കുടുംബത്തിൽ ഉൾപ്പെടുന്ന ഇവയ്ക്ക് ആരോ​ഗ്യ​ഗുണങ്ങൾ ഏറെയാണ്. വേവിക്കാതെയും പച്ചയ്ക്കും ബ്രേക്കോളി കഴിക്കാം. (Image Credits: Getty Image)

2 / 5

എനർജി - 33 കലോറി, വെള്ളം - 89 %, പ്രോട്ടീൻ - 25 ഗ്രാം, കാർബോഹൈഡ്രേറ്റ് - 6 ഗ്രാം, ഫൈബർ - 4.4 ഗ്രാം, കൊഴുപ്പ് - 4 ഗ്രാം എന്നിങ്ങനെയാണ് ഒരു കപ്പ് ബ്രോക്കോളിയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ. (Image Credits: Getty Image)

3 / 5

സ്തനങ്ങൾ, വൻകുടൽ, പ്രോസ്റ്റേറ്റ്, ശ്വാസകോശം എന്നിവയെ ബാധിക്കുന്ന അർബുദത്തെ ബ്രോക്കോളി കഴിക്കുന്നതിലൂടെ ഒരു പരിധി വരെ അകറ്റി നിർത്താൻ സാധിക്കും. ബ്രോക്കോളിക്കൊപ്പം കോളിഫ്ലവറും കാബേജും കഴിക്കുന്നത് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തും. (Image Credits: Getty Image)

4 / 5

ഈസ്ട്രജൻ മൂലമാണ് സ്തനാർബുദം ഉണ്ടാകുന്നത്. ബ്രോക്കോളിയ്ക്ക് ഗർഭാശയ, സ്തനാർബുദം തടയാൻ സാധിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. (Image Credits: Getty Image)

5 / 5

ബ്രോക്കോളിയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി രക്തസമ്മർദ്ദവും സ്ട്രെസും കുറയ്ക്കുന്നു. (Image Credits: Getty Image)

എലി ശല്യം രൂക്ഷമാണോ ? ഇതൊന്ന് പരീക്ഷിക്കൂ
കയ്പ്പെന്ന് കരുതി മാറ്റി നിർത്തേണ്ട...പാവയ്ക്ക സൂപ്പറാ
പ്രതിരോധ ശേഷി കുറവാണോ, ലെമൺടീ ശീലമാക്കൂ
പ്രായം കുറയ്ക്കാനുള്ള ക്രീം വീട്ടിൽ തന്നെ തയ്യാറാക്കാം