5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Hina Khan: ‘പ്രചോദനം ഈ അവസാന കണ്‍പീലി മാത്രം’; കാന്‍സര്‍ പോരാട്ടത്തിനിടയിലെ ഹൃദയഭേദകമായ ചിത്രം പങ്കുവച്ച് ബോളിവുഡ് താരം

Hina Khan Shares Picture Of Her Last Eyelash: തന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ പ്രചോദനം ഈ കൺപീലിയാണ് എന്ന് കുറിച്ചാണ് ഹിന ഖാൻ തന്റെ കണ്ണിന്റെ ഒരു ക്ലോസ്അപ്പ് ചിത്രം ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്.

sarika-kp
Sarika KP | Published: 14 Oct 2024 19:15 PM
കാന്‍സര്‍ പോരാട്ടത്തിനിടയിലെ ഹൃദയഭേദകമായ ചിത്രം പങ്കുവച്ച് ബോളിവുഡ് താരം ഹിന ഖാൻ.  തന്റെ കണ്ണിൽ അവശേഷിക്കുന്ന അവസാന കൺപീലിയുടെ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്.  തന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ പ്രചോദനം ഈ കൺപീലിയാണ് എന്ന് കുറിച്ചാണ് ഹിന ഖാൻ തന്റെ കണ്ണിന്റെ ഒരു ക്ലോസ്അപ്പ് ചിത്രം ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്. (Image credits: Instagram-hina khan)

1 / 6
‘‘എന്റെ ഇപ്പോഴത്തെ പ്രചോദനത്തിന്റെ ഉറവിടം എന്താണെന്ന് അറിയാമോ? ഒരിക്കല്‍ എന്റെ കണ്ണുകൾക്ക് ഭംഗി നൽകിയിരുന്ന ശക്തവും മനോഹരവുമായ ഒരു സൈന്യത്തിന്റെ ഭാഗമായിരുന്നു ഇതും. എന്റെ കൺപീലികൾ ജന്മനാ തന്നെ നല്ല നീളമുള്ളതും മനോഹരവുമായിരുന്നു.  (Image credits: Instagram-hina khan)

2 / 6
ഇപ്പോൾ എന്നോടൊപ്പം അർബുദത്തോട് പൊരുതി ഈ ധീരനായ യോദ്ധാവ് ഏകനായി നിൽക്കുകയാണ്.  എന്റെ കീമോയുടെ അവസാന സൈക്കിൾ നടക്കുമ്പോൾ മറ്റെല്ലാ രോമങ്ങളും കൊഴിഞ്ഞുപോയെങ്കിലും ഈ ഒരൊറ്റ കൺപീലി എനിക്ക്  പ്രചോദനം തരുന്നുണ്ട്.  (Image credits: Instagram-hina khan)

3 / 6
എല്ലാം ശരിയാകും, എല്ലാം നേരിടാനുള്ള ശക്തി എനിക്ക് ലഭിക്കട്ടെ  പത്തുവർഷത്തിലേറെയായി ഞാൻ കൃത്രിമ കണ്‍പീലി ധരിച്ചിട്ട്. എന്നാലിപ്പോൾ ഷൂട്ടിന് വേണ്ടി ഞാൻ കൺപീലി ധരിക്കാൻ ബാധ്യസ്തയാവുകയാണ്.’’ ഹിന ഖാൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.(Image credits: Instagram-hina khan)

4 / 6
സ്തനാർബുദത്തെ തുടർന്ന് കുറച്ച് നാളായി താരം ചികിത്സയിലാണ്. ഇപ്പോൾ ഹിന കാൻസറിന്റെ മൂന്നാം സ്റ്റേജിലൂടെ കടന്നുപോവുകയാണ്. ഇതിനു മുൻപും താരം രോ​ഗവിവരത്തെ കുറിച്ച് ഇൻസ്റ്റ്​ഗ്രാമിലൂടെ പങ്കുവച്ചിരുന്നു.  (Image credits: Instagram-hina khan)

5 / 6
കീമോ തെറാപ്പി ചികിത്സയെത്തുടർന്ന് മുടി കൊഴിഞ്ഞു തുടങ്ങിയ ഹിന ഖാൻ തന്റെ മുടി മുറിച്ച് വിഗ് തയാറാക്കുന്ന വീഡിയോ പങ്കുവച്ചിരുന്നു. കാൻസർ ചികിത്സക്കിടയിലും മറ്റുള്ളവർക്ക് പ്രചോദനമാകുന്നു തരത്തിൽ പൊതുവേദികളിൽ പ്രത്യക്ഷപ്പെടാനും അഭിനയിക്കാനും താരം ശ്രമിക്കാറുണ്ട്.(Image credits: Instagram-hina khan)

6 / 6
Latest Stories