അർജുൻ കപൂറും മലൈക അറോറയും വേർപിരിഞ്ഞോ? റിപ്പോർട്ട് | Bollywood Actor Arjun Kapoor and Malaika Arora at Delhi event amid breakup rumours Malayalam news - Malayalam Tv9

Malaika Arora Arjun Kapoor: അർജുൻ കപൂറും മലൈക അറോറയും വേർപിരിഞ്ഞോ? റിപ്പോർട്ട്

Published: 

27 Jul 2024 14:29 PM

Malaika Arora Arjun Kapoor Breakup: സൽമാൻ ഖാന്റെ സഹോദരനും നടനുമായ അർബാസ് ഖാനുമായുള്ള വിവാഹ മോചനത്തിന് ശേഷമാണ് മലൈക അർജുനുമായി പ്രണയത്തിലാകുന്നത്. 1998-ൽ വിവാഹിതരായ അർബാസിനും മലൈകയ്ക്കും അർഹാൻ എന്നൊരു മകനുണ്ട്.

1 / 5ബോളിവുഡിലെ താരജോഡികളാണ് അർജുൻ കപൂറും മലൈക അറോറയും. 2018-ലാണ് ഇരുവരുടേയും പ്രണയം തുടങ്ങിയത്. ഇപ്പോഴിതാ ആറ് വർഷത്തെ ഡേറ്റിങ്ങിനൊടുവിൽ ഇരുവരും വേർപിരിഞ്ഞുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

ബോളിവുഡിലെ താരജോഡികളാണ് അർജുൻ കപൂറും മലൈക അറോറയും. 2018-ലാണ് ഇരുവരുടേയും പ്രണയം തുടങ്ങിയത്. ഇപ്പോഴിതാ ആറ് വർഷത്തെ ഡേറ്റിങ്ങിനൊടുവിൽ ഇരുവരും വേർപിരിഞ്ഞുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

2 / 5

പ്രശസ്ത ഫാഷൻ ഡിസൈനർ കുനാൽ റവാലിന്റെ ഷോയിൽ മലൈകയും അർജുൻ കപൂറും പങ്കെടുക്കുകയും അവിടെ നിന്ന് പ്രചരിച്ച ഒരു വീഡിയോയുമാണ് ചർച്ചയാവുന്നത്. അർജുനൊപ്പം ആരാധകർ സെൽഫിയെടുക്കുന്നതിനിടെ മലൈക നടന്നുപോകുന്നുണ്ടായിരുന്നു. മലൈകയ്ക്ക് അർജുൻ വഴിയൊരുക്കികൊടുത്തിരുന്നെങ്കിലും എന്നാൽ അർജുനെ മലൈയ്ക കണ്ടതായി നടിച്ചില്ല. (Image courtesy: Instagram)

3 / 5

പൊതുചടങ്ങുകളിലെല്ലാം ഇരുവരും ഒരുമിച്ചാണ് സാധാരണ പങ്കെടുക്കാറുള്ളത്. എന്നാൽ ഇത്തവണ മലൈകയും അർജുനും വെവ്വേറെയാണ് ചടങ്ങിനെത്തിയത്. മാത്രമല്ല റാമ്പ് ഷോയ്ക്കിടെ അടുത്തിരിക്കാതെ ഇരുവരും മാറിയിരിക്കുന്നതും ചർച്ചയായിട്ടുണ്ട്. (Image courtesy: Instagram)

4 / 5

ഒരു ഫാഷൻ ഷോയ്ക്കിടെയാണ് ഇരുവരും ആദ്യമായി പരിചയപ്പെടുന്നത്. പിന്നീട് ഒരുമിച്ചുള്ള നിരവധി യാത്രകളുടേയും പിറന്നാൾ ആഘോഷത്തിന്റേയും ചിത്രങ്ങൾ മലൈകയും അർജുനും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. (Image courtesy: Instagram)

5 / 5

സൽമാൻ ഖാന്റെ സഹോദരനും നടനുമായ അർബാസ് ഖാനുമായുള്ള വിവാഹ മോചനത്തിന് ശേഷമാണ് മലൈക അർജുനുമായി പ്രണയത്തിലാകുന്നത്. 1998-ൽ വിവാഹിതരായ അർബാസിനും മലൈകയ്ക്കും അർഹാൻ എന്നൊരു മകനുണ്ട്. (Image courtesy: Instagram)

മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ