'ഡാൻസ് ചലഞ്ചുകൾ ചെയ്യാൻ ആഗ്രഹമുണ്ട്; പക്ഷെ ആരും ക്ഷണിക്കാറില്ല'; നിരാശ പങ്കുവെച്ച് ബ്ലാക്ക്പിങ്ക് ജെന്നി | Blackpink Jennie Admits she have never been invited to do dance challenges but loves to do it Malayalam news - Malayalam Tv9

Blackpink Jennie: ‘ഡാൻസ് ചലഞ്ചുകൾ ചെയ്യാൻ ആഗ്രഹമുണ്ട്; പക്ഷെ ആരും ക്ഷണിക്കാറില്ല’; നിരാശ പങ്കുവെച്ച് ബ്ലാക്ക്പിങ്ക് ജെന്നി

nandha-das
Updated On: 

01 Feb 2025 17:33 PM

Blackpink Jennie on K-pop Dance Challenges: ഡാൻസ് ചലഞ്ചുകൾ ചെയ്യാൻ തന്നെ ആരും ക്ഷണിക്കാറില്ലെന്ന നിരാശ പങ്കുവെച്ചിരിക്കുകയാണ് ബ്ലാക്ക്പിങ്കിലെ ജെന്നി. അടുത്തിടെ നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.

1 / 5ലോക പ്രശസ്ത കൊറിയൻ സംഗീത ബാൻഡായ 'ബ്ലാക്ക്പിങ്കി'ലെ അംഗമാണ് ജെന്നി. അടുത്തിടെയാണ് 'ലവ് ഹാങ്ങോവർ' എന്ന പുതിയ സിംഗിൾ താരം റിലീസ് ചെയ്തത്. ഗാനത്തിന്റെ പ്രമോഷൻ പരിപാടികളുടെ തിരക്കിലാണ് താരം. ഇപ്പോഴിതാ അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലെ ജെന്നിയുടെ വാക്കുകളാണ് കെ-പോപ്പ് ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നത്. (Image Credits: X)

ലോക പ്രശസ്ത കൊറിയൻ സംഗീത ബാൻഡായ 'ബ്ലാക്ക്പിങ്കി'ലെ അംഗമാണ് ജെന്നി. അടുത്തിടെയാണ് 'ലവ് ഹാങ്ങോവർ' എന്ന പുതിയ സിംഗിൾ താരം റിലീസ് ചെയ്തത്. ഗാനത്തിന്റെ പ്രമോഷൻ പരിപാടികളുടെ തിരക്കിലാണ് താരം. ഇപ്പോഴിതാ അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലെ ജെന്നിയുടെ വാക്കുകളാണ് കെ-പോപ്പ് ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നത്. (Image Credits: X)

2 / 5ഒരു സംഗീത ബാൻഡ് മറ്റ് സംഗീത ബാൻഡുകളെ പ്രമോട്ട് ചെയ്യുന്ന ഒരു പതിവ് കൊറിയൻ സംഗീത ലോകത്ത് ഉണ്ട്. ഒരു ഗ്രൂപ്പ് പുതിയതായി ആൽബം പുറത്തിറക്കുകയാണെങ്കിൽ, അതിലെ ഒരു ഗാനത്തിന്റെ ഡാൻസ് ചലഞ്ചിൽ മറ്റ് ഗ്രൂപ്പുകളിലെ അംഗങ്ങൾ പങ്കെടുക്കും. പ്രമുഖ ബാൻഡായ ബിടിഎസ് ഉൾപ്പടെയുള്ളവർ ഇതിന്റെ ഭാഗമാകാറുണ്ട്. (Image Credits: X)

ഒരു സംഗീത ബാൻഡ് മറ്റ് സംഗീത ബാൻഡുകളെ പ്രമോട്ട് ചെയ്യുന്ന ഒരു പതിവ് കൊറിയൻ സംഗീത ലോകത്ത് ഉണ്ട്. ഒരു ഗ്രൂപ്പ് പുതിയതായി ആൽബം പുറത്തിറക്കുകയാണെങ്കിൽ, അതിലെ ഒരു ഗാനത്തിന്റെ ഡാൻസ് ചലഞ്ചിൽ മറ്റ് ഗ്രൂപ്പുകളിലെ അംഗങ്ങൾ പങ്കെടുക്കും. പ്രമുഖ ബാൻഡായ ബിടിഎസ് ഉൾപ്പടെയുള്ളവർ ഇതിന്റെ ഭാഗമാകാറുണ്ട്. (Image Credits: X)

3 / 5എന്നാൽ, ഡാൻസ് ചലഞ്ചുകൾ ചെയ്യാൻ തന്നെ ആരും ക്ഷണിക്കാറില്ലെന്ന നിരാശ പങ്കുവെച്ചിരിക്കുകയാണ് ബ്ലാക്ക്പിങ്കിലെ ജെന്നി. തന്റെ ആരാധകർ ഡാൻസ് ചലഞ്ചുകൾ ചെയ്യാൻ ആവശ്യപ്പെടാറുണ്ടെന്നും, തനിക്കും ആഗ്രഹം ഉണ്ടെങ്കിലും, ആരും ഇതുവരെ ക്ഷണിച്ചിട്ടില്ലെന്ന് ജെന്നി പറഞ്ഞു. (Image Credits: X)

എന്നാൽ, ഡാൻസ് ചലഞ്ചുകൾ ചെയ്യാൻ തന്നെ ആരും ക്ഷണിക്കാറില്ലെന്ന നിരാശ പങ്കുവെച്ചിരിക്കുകയാണ് ബ്ലാക്ക്പിങ്കിലെ ജെന്നി. തന്റെ ആരാധകർ ഡാൻസ് ചലഞ്ചുകൾ ചെയ്യാൻ ആവശ്യപ്പെടാറുണ്ടെന്നും, തനിക്കും ആഗ്രഹം ഉണ്ടെങ്കിലും, ആരും ഇതുവരെ ക്ഷണിച്ചിട്ടില്ലെന്ന് ജെന്നി പറഞ്ഞു. (Image Credits: X)

4 / 5

"ഡാൻസ് ചലഞ്ചുകൾ ചെയ്യാമോയെന്ന് തന്നോട് ആരും ചോദിച്ചിട്ടില്ല. ഇവർ എങ്ങനെയാണ് പരസ്പരം ചലഞ്ചിന് ക്ഷണിക്കുന്നത്? ആരെങ്കിലും എന്നോടും വന്ന് ചോദിക്കുമെന്ന് ഞാനും പ്രതീക്ഷിക്കും. സമയമുള്ളപ്പോൾ ഇത്തരം കാര്യങ്ങൾ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു" ജെന്നി പറഞ്ഞു. (Image Credits: X)

5 / 5

'ലവ് ഹാങ്ങോവർ' എന്ന സിംഗിൾ ശ്രദ്ധ നേടിയതിന് പിന്നാലെ, ജെന്നി തൻ്റെ ആദ്യ സോളോ ആൽബമായ 'റൂബി' റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. ശേഷം 'ദി റൂബി എക്സ്പീരിയൻസ്' എന്ന പേരിൽ ഒരു സോളോ കൺസേർട്ടും ജെന്നി പ്രഖ്യാപിച്ചിട്ടുണ്ട്. (Image Credits: X)

ഐപിഎലിൽ നിന്ന് പിന്മാറിയ വിദേശതാരങ്ങൾ
ഞെട്ടിപ്പിക്കും ഗുണങ്ങളല്ലേ സ്‌ട്രോബെറിക്ക്!
തണ്ണിമത്തൻ ഫ്രിഡ്ജിൽ വെയ്ക്കുന്നവർ ഇക്കാര്യം അറിയണം
വിവാഹ ചിത്രങ്ങളുമായി ശോഭനയുടെ ‘അപര’