5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Clinton–Monica Lewinsky: പെണ്ണൊരുമ്പെട്ടാല്‍…അമേരിക്കന്‍ പ്രസിഡന്റിനെ പോലും താഴെയിറക്കിയ ലൈംഗികാരോപണം

US President: മലയാള സിനിമാ മേഖല ഇക്കാലമത്രയും കാണാത്ത ലൈംഗികാരോപണങ്ങള്‍ക്ക് വിധേയമായികൊണ്ടിരിക്കുകയാണ്. പല നടിമാരും മലയാള സിനിമ മേഖല ഒട്ടും സുരക്ഷിതമല്ലെന്ന് വ്യക്തമാക്കി കഴിഞ്ഞു. പല പ്രമുഖ നടന്മാരും ലൈംഗികാരോപണ നിഴലിലാണ്. ഇവര്‍ക്കെതിരെയുള്ള കേസുകളും പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ഈ കേസുകളെല്ലാം അവരുടെ പ്രതിച്ഛായയെ തന്നെ മോശമായി ബാധിച്ചിട്ടുണ്ട്. ഒരു സ്ത്രീയുമായി ബന്ധം പുലര്‍ത്തിയത് കാരണം സ്ഥാനം ഒഴിയേണ്ടി വന്ന നിരവധി പ്രമുഖരുണ്ട്. അക്കൂട്ടത്തില്‍ ഒരാളാണ് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍.

shiji-mk
Shiji M K | Published: 02 Sep 2024 15:14 PM
അമേരിക്കന്‍ പ്രസിഡന്റായിരുന്ന ബില്‍ ക്ലിന്റനുമായി ലൈംഗിക വിവാദത്തില്‍ ഉള്‍പ്പെട്ട മുന്‍ വൈറ്റ് ഹൗസ് ജീവനക്കാരിയാണ് മോണിക്ക ലെവിന്‍സ്‌കി. അമേരിക്കന്‍ കോണ്‍ഗ്രസിന്റെ സമിതിക്ക് മുമ്പാകെ നല്‍കിയ മൊഴി പുറത്തായതിനെ തുടര്‍ന്നാണ് മോണിക്ക അതിരൂക്ഷമായ സൈബര്‍ ആക്രമണത്തിന് ഉള്‍പ്പെടെ ഇരയായത്. (Image Credits: Getty Images)

1 / 5
വൈറ്റ് ഹൗസില്‍ ജോലി ചെയ്യുന്നതിനിടെ തന്റെ 22ാം വയസില്‍ അന്നത്തെ പ്രസിഡന്റ് ബില്‍ ക്ലിന്റനുമായി ലൈംഗിക ബന്ധം പുലര്‍ത്തിയെന്ന കാര്യം പുറത്തുവന്നതോടെയാണ് മോണിക്ക വിവാദങ്ങളില്‍ അകപ്പെട്ടത്. മോണിക്കയ്ക്ക് ക്ലിന്‍ണുമായി ബന്ധമുള്ള ഈ വിവരം പുറംലോകത്തെത്തിച്ചത് ഒരു സഹപ്രവര്‍ത്തകയാണ്. (Image Credits_ Getty Images)

2 / 5
എന്നാല്‍ പുറത്തുവന്ന എല്ലാ ആരോപണങ്ങളും ക്ലിന്റണ്‍ നിഷേധിച്ചു. മോണിക്കയുമായി ഒരു ബന്ധവുമില്ലെന്ന് ക്ലിന്റണ്‍ പറഞ്ഞു. എന്നാല്‍ ഒമ്പത് തവണ വൈറ്റ് ഹൗസില്‍ വെച്ച് ക്ലിന്റണുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതായി മോണിക്ക മൊഴി നല്‍കി. മൂവായിരം പേജുള്ള അന്വേഷണ റിപ്പോര്‍ട്ടിലെ മോണിക്കയുടെ മൊഴി എല്ലാ മാധ്യമങ്ങളും ചോര്‍ത്തി പ്രസിദ്ധീകരിച്ചു. (Image Credits: Getty Images)

3 / 5
ഈ സംഭവം വിവാദമായതോടെ ജനപ്രതിനിധി സഭ ക്ലിന്റണെ ഇംപീച്ച് ചെയ്തു. ആന്‍ഡ്രൂ ജോണ്‍സണിന് ശേഷം ഇംപീച്ച് ചെയ്യപ്പെടുന്ന ആദ്യ യുഎസ് പ്രസിഡന്റായി ക്ലിന്റണ്‍. (Image Credits: Getty Images)

4 / 5
എന്നാല്‍ ഈ സംഭവങ്ങള്‍ക്കെല്ലാം ശേഷം ക്രൂരമായ സാമൂഹിക ആക്രമണങ്ങള്‍ക്ക് വിധേയമായ മോണിക്ക പിന്നീട് അമേരിക്ക വിട്ട് ലണ്ടനിലേക്ക് ചേക്കേറി. അവിടെ പഠനം പൂര്‍ത്തിയാക്കിയ ശേഷം സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമായി. (Image Credits: Getty Images)

5 / 5