ഹൽദി അടിച്ച് പൊളിച്ച് മുടിയനും ഐശ്വര്യയും! വിവാഹം എന്നാണ്? | big boss fame rishi s kumar haldi celebration, see the viral images Malayalam news - Malayalam Tv9

Rishi Haldi: ഹൽദി അടിച്ച് പൊളിച്ച് മുടിയനും ഐശ്വര്യയും! വിവാഹം എന്നാണ്?

Published: 

04 Sep 2024 16:42 PM

Rishi Haldi Celebration: ബി​ഗ്ബോസിൽ വച്ച് സൂഹൃത്തുക്കളായ അൻസിബയേയും കുടുംബത്തേയും കല്യാണം തീരുമാനിച്ചതിന് ശേഷം അമ്മയ്‌ക്കൊപ്പം പോയി മുടിയൻ ക്ഷണിച്ചിരുന്നു. ഹൽദി വ്യത്യസ്തമാക്കുന്നതിന് കപ്പിൾ ​ഗെയിം സെ​ഗ്മെന്റുകളും ഇരുവരുടെയും സുഹൃത്തുക്കൾ ഒരുക്കിയിരുന്നു.

1 / 6ഉപ്പും മുളകിലെയും നിങ്ങളുടെ സ്വന്തം മുടിയന്റെ (റിഷി) ഹൽദി ആഘോഷമായിരുന്നു കഴിഞ്ഞ ദിവസം. റിഷിയുടെ സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമെല്ലാം ചടങ്ങിനെത്തിയിരുന്നു. ബിഗ് ബോസ് താരങ്ങളും ഉപ്പും മുളകും ടീമും ഒന്നിച്ചെത്തിയ ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. (​Image Credits: Instagram)

ഉപ്പും മുളകിലെയും നിങ്ങളുടെ സ്വന്തം മുടിയന്റെ (റിഷി) ഹൽദി ആഘോഷമായിരുന്നു കഴിഞ്ഞ ദിവസം. റിഷിയുടെ സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമെല്ലാം ചടങ്ങിനെത്തിയിരുന്നു. ബിഗ് ബോസ് താരങ്ങളും ഉപ്പും മുളകും ടീമും ഒന്നിച്ചെത്തിയ ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. (​Image Credits: Instagram)

2 / 6

എന്നാണ് മുടിയന്റെ കല്യാണമെന്നത് ആരാധകരുടെ ഉള്ളിലെ വലിയ ചോദ്യമായിരുന്നു. സെപ്റ്റംബർ അഞ്ചിനാണ് വിവാഹം. ആറിന് റിസപ്ക്ഷനെന്നായിരുന്നു റിഷി അറിയിച്ചത്. പ്രിയപ്പെട്ടവരെ ക്ഷണിക്കാൻ പോയതിന്റെ വിശേഷങ്ങൾ വീഡിയോയിലൂടെ താരം പങ്കുവെച്ചിരുന്നു. ബി​ഗ്ബോസിൽ വച്ച് സൂഹൃത്തുക്കളായ അൻസിബയേയും കുടുംബത്തേയും കല്യാണം തീരുമാനിച്ചതിന് ശേഷം അമ്മയ്‌ക്കൊപ്പം പോയി മുടിയൻ ക്ഷണിച്ചിരുന്നു.(​Image Credits: Instagram)

3 / 6

ഡോക്ടർ ഐശ്വര്യയും ഞാനും പ്രണയത്തിലാണെന്നും. ഞങ്ങൾ വിവാഹം കഴിക്കാൻ തീരുമാനിച്ചതായും മുടിയൻ പറഞ്ഞിരുന്നു. ഇരുവീട്ടുകാരും ചേർന്നാണ് വിവാഹം തീരുമാനിച്ചത്. ഐശുവിന്റെ വീട്ടുകാരുടെ സമ്മതം നോക്കിയിട്ട് മതി വിവാഹമെന്ന് മുടിയനോട് അമ്മ പറഞ്ഞിരുന്നതായും റിഷി പറഞ്ഞു. ഐശ്വരിയെ പ്രൊപ്പോസ് ചെയ്യുന്നതിൻ്റെ വീ‍ഡിയോയും റിഷി പങ്കുവച്ചിരുന്നു. (​Image Credits: Instagram)

4 / 6

കാമുകിയുടെ മുഖം കാണിക്കാതെയായിരുന്നു റിഷി ആദ്യം വീഡിയോ പങ്കുവെച്ചത്. ഇതാരാണ് എന്ന തരത്തിലുള്ള ചർച്ചകൾ അവസാനിച്ചത് ഡോക്ടർ ഐശ്വര്യയെ കുറിച്ച് അറിഞ്ഞപ്പോഴായിരുന്നു. വൈകാതെ തന്നെ വിവാഹമുണ്ടാവുമെന്നും റിഷി അന്ന് പറഞ്ഞിരുന്നു. എന്നാൽ ഉപ്പും മുളകും ടീമിനെ തന്നെയായിരുന്നു റിഷി ആദ്യം കല്യാത്തിന് ക്ഷണിച്ചത്. നീലുവമ്മയ്ക്ക് ആദ്യം കത്ത് നൽകണമെന്ന് ആഗ്രഹിച്ചിരുന്നു അവൻ, അത് സാധിച്ചുവെന്നായിരുന്നു റിഷിയുടെ സ്വന്തം അമ്മ പറഞ്ഞത്. (​Image Credits: Instagram)

5 / 6

ആറ് വർഷത്തെ സൗഹൃദബന്ധത്തിന് ശേഷമാണ് സോഷ്യൽ മീഡ‍ിയ താരമായ ഐശ്വര്യ ഉണ്ണിയുമായി ഋഷി പ്രണയത്തിലാവുന്നത്. ലാവൻഡർ നിറത്തിലുള്ള ലെഹങ്കയിൽ അതിസുന്ദരിയായി ഐശ്വര്യയും അതേ നിറത്തിലുള്ള സ്യൂട്ട് ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് ഋഷിയും ഹൽദി വേദിയിലെത്തിയത്. (​Image Credits: Instagram)

6 / 6

ഹൽദി വ്യത്യസ്തമാക്കുന്നതിന് കപ്പിൾ ​ഗെയിം സെ​ഗ്മെന്റുകളും ഇരുവരുടെയും സുഹൃത്തുക്കൾ ഒരുക്കിയിരുന്നു. വെള്ള നിറത്തിലുള്ള വസ്ത്രങ്ങളായിരുന്നു അതിഥികൾക്കായുള്ള ഡ്രസ് കോഡ്. ആഘോഷങ്ങളുടെ ഭാ​ഗമായി വിവിധ പരിപാടികളും അരങ്ങേറി. (​Image Credits: Instagram)

Related Stories
ഏറ്റവും കൂടുതല്‍ എച്ച്-1ബി വിസകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കമ്പനികള്‍
കുതിര്‍ത്ത് കഴിക്കാവുന്ന നട്‌സ് ഏതൊക്കെ ?
ടെസ്റ്റ് ക്രിക്കറ്റിലെ ടയർ 2 സിസ്റ്റം; വിശദാംശങ്ങൾ ഇങ്ങനെ
പേരയ്ക്കയുടെ ഇലകൾ ചവയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍