കണ്ണീരുണങ്ങാത്ത 40 വര്‍ഷങ്ങള്‍; ഭോപ്പാല്‍ ദുരന്തത്തിന് കാരണമായ വാതകം ഇതാണ് | 40 Years For Bhopal Tragedy Know About The Gas Which Caused 3800 Death How Much Lethal It is Malayalam news - Malayalam Tv9

Bhopal Gas Tragedy: കണ്ണീരുണങ്ങാത്ത 40 വര്‍ഷങ്ങള്‍; ഭോപ്പാല്‍ ദുരന്തത്തിന് കാരണമായ വാതകം ഇതാണ്

Updated On: 

02 Dec 2024 18:20 PM

Which Gas Leaked in Bhopal Gas Tragedy: ഡിസംബര്‍ 2ന് ദുരന്തം സംഭവിച്ച് കുറച്ച് ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ തന്നെ പ്ലാന്റിന്റെ സമീപപ്രദേശങ്ങളിലെ മരങ്ങളില്‍ നിന്നെല്ലാം ഇലകള്‍ പൊഴിയാന്‍ തുടങ്ങി. ആളുകള്‍ ചുമയും ഛര്‍ദിയും സഹിക്ക വയ്യാതെ തെരുവുകളിലൂടെ ഓടി, മൃഗങ്ങള്‍ ചത്തുവീണു. നഗരത്തിലെ ശ്മശാനം നിറഞ്ഞു.

1 / 5ലോകത്തിലെ തന്നെ ഏറ്റവും വലിയ വ്യാവസായിക ദുരന്തങ്ങളിലൊന്നായിരുന്നു ഭോപ്പാല്‍ വാതക ദുരന്തം. 1984 ഡിസംബര്‍ രണ്ടിന് രാത്രിയാണ് ഭോപ്പാലിലെ യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറിയില്‍ ദുരന്തം സംഭവിക്കുന്നത്. 5,295 ലധികം പേരാണ് ഈ വാതക ദുരന്തത്തില്‍ അന്ന് കൊല്ലപ്പെട്ടത്. 5,68,292 പേര്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാവുകയും ചെയ്തു. (Image Credits: TV9 Bharatvarsh)

ലോകത്തിലെ തന്നെ ഏറ്റവും വലിയ വ്യാവസായിക ദുരന്തങ്ങളിലൊന്നായിരുന്നു ഭോപ്പാല്‍ വാതക ദുരന്തം. 1984 ഡിസംബര്‍ രണ്ടിന് രാത്രിയാണ് ഭോപ്പാലിലെ യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറിയില്‍ ദുരന്തം സംഭവിക്കുന്നത്. 5,295 ലധികം പേരാണ് ഈ വാതക ദുരന്തത്തില്‍ അന്ന് കൊല്ലപ്പെട്ടത്. 5,68,292 പേര്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാവുകയും ചെയ്തു. (Image Credits: TV9 Bharatvarsh)

2 / 5

ആ പ്രദേശത്തെ ആറ് ലക്ഷത്തോളം ആളുകളെയാണ് ഈ ദുരന്തം ബാധിച്ചത്. ആളുകളെ മാത്രമല്ല പരിസ്ഥിതിയെയും ആകെ താറുമാറാക്കി. മനുഷ്യര്‍ക്ക് പുറമേ നിരവധി കന്നുകാലികളും ചത്തു. (Image Credits: TV9 Bharatvarsh)

3 / 5

12,000 ലധികം ആളുകള്‍ക്ക് ഇപ്പോഴും അസുഖങ്ങള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അന്ധത, ശ്വാസതടസം, ഗൈനക്കോളജിക്കല്‍ ഡിസോഡേഴ്‌സ് എന്നിവയാണ് ഇവയില്‍ പെടുന്നത്. (Image Credits: TV9 Bharatvarsh)

4 / 5

ഡിസംബര്‍ 2ന് ദുരന്തം സംഭവിച്ച് കുറച്ച് ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ തന്നെ പ്ലാന്റിന്റെ സമീപപ്രദേശങ്ങളിലെ മരങ്ങളില്‍ നിന്നെല്ലാം ഇലകള്‍ പൊഴിയാന്‍ തുടങ്ങി. ആളുകള്‍ ചുമയും ഛര്‍ദിയും സഹിക്ക വയ്യാതെ തെരുവുകളിലൂടെ ഓടി, മൃഗങ്ങള്‍ ചത്തുവീണു. നഗരത്തിലെ ശ്മശാനം നിറഞ്ഞു. (Image Credits: Social Media)

5 / 5

ഇത്രയും ഭീകരത സൃഷ്ടിക്കാന്‍ കഴിഞ്ഞ ആ വാതകം ഏതാണെന്നാണ് ഇന്നും പലരും ഉറ്റുനോക്കുന്നത്. മീഥൈല്‍ ഐസോസയനേറ്റ് എന്ന വാതകമാണ് ഭോപ്പാല്‍ ദുരന്തത്തിന് കാരണമായത്. കീടനാശിനിയുടെ നിര്‍മാണത്തിനായാണ് ഈ വാതകം പ്രധാനമായും ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഈ വാതകം ഇപ്പോള്‍ ഉപയോഗത്തിലില്ല. (Image Credits: PTI)

കൊളസ്ട്രോൾ കുറയ്ക്കാൻ വെറും വയറ്റിൽ ഇവ കഴിക്കാം
അടിപൊളി ഗോതമ്പ് ദോശ ഉണ്ടാക്കിയാലോ?
‌ക്രിസ്മസ് അവധിക്കാലത്ത് കുടുംബവുമൊത്ത് ഒരു യാത്ര പോയാലോ?
കാത്സ്യത്തിന്‍റെ കുറവുണ്ടോ? ഡയറ്റില്‍ ഇത് ഉള്‍പ്പെടുത്തു