ആഗസ്റ്റ് 15-ന് ശേഷം ബെവ്കോ അവധിയുള്ള ദിവസം വേറെയുമുണ്ട്. പെട്ടെന്ന് ശ്രദ്ധിക്കില്ലെങ്കിലും ആഗസ്റ്റ് 20 ശ്രീനാരായണ ഗുരുജയന്തിയിലും ബെവ്കോ അവധിയിൽ ആയിരിക്കും
ബെവ്കോ അവധിയാണെങ്കിലും കൺസ്യൂമർ ഫെഡ് മദ്യശാലകൾ തുറക്കുമോ എന്നത് സംശയമുണ്ടാവും, എന്നാൽ ആഗസ്റ്റ് 20 സമ്പൂർണ ഡ്രൈ ഡേ ആണ്
അതായത് ആഗസ്റ്റ് 20-ന് കൺസ്യൂമർ ഫെഡ് മദ്യശാലകളും തുറക്കില്ല. ആഗസ്റ്റ് 15-ന് കൺസ്യൂമർ ഫെഡ് മദ്യശാലകൾക്ക് ചില ഇളവുണ്ടായിരുന്നു
ഇനിമുതൽ ചിലയിടങ്ങളിൽ 1-ാം തീയ്യതിയിലെ സമ്പൂർണ ഡ്രൈഡേ ഒഴിവാക്കാൻ സർക്കാർ പദ്ധതിയിടുന്നുണ്ട്. എന്നാൽ തിരഞ്ഞെടുത്ത സ്ഥലങ്ങൾക്കായിരിക്കം ഇളവ്
ഡ്രൈ ഡേ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇതുവരെ സർക്കാർ പുറത്തു വിട്ടിട്ടില്ല