കാർ വാങ്ങാൻ പ്ലാൻ ഉണ്ടോ? ഏഴ് ലക്ഷത്തിൽ താഴെ വില; കിടിലൻ മൈലേജ്; ഈ അഞ്ച് കാറുകൾ നോക്കാം | Best Mileage Cars Available for Less than Rupees 7 Lakhs of Maruthi Suzuki, Renault and Tata Malayalam news - Malayalam Tv9

Best Cars Under 7 Lakh: കാർ വാങ്ങാൻ പ്ലാൻ ഉണ്ടോ? ഏഴ് ലക്ഷത്തിൽ താഴെ വില, കിടിലൻ മൈലേജ്; ഈ അഞ്ച് കാറുകൾ നോക്കാം

Updated On: 

26 Dec 2024 18:49 PM

Best Cars Under 7 Lakh With Good Mileage: കാർ വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ ആദ്യം പരിഗണിക്കുന്നത് കാറിന്റെ മൈലേജ് ആയിരിക്കും. അതും നമ്മുടെ ബജറ്റിൽ ഒതുങ്ങുന്നതാണെങ്കിലോ? അത്തരത്തിൽ ഏഴ് ലക്ഷം രൂപയിൽ താഴെ വരുന്ന, നല്ല മൈലേജ് ഉള്ള ചില കാറുകൾ നോക്കാം.

1 / 5മാരുതി സുസുക്കി സ്വിഫ്റ്റ്: മൈലേജിന്റെ കാര്യത്തിൽ മുൻപന്തിയിൽ തന്നെ നിൽക്കുന്ന കാറാണ് മാരുതി സുസുക്കി. മാരുതി സുസുക്കിയുടെ ഏറ്റവും പുതിയ മോഡലിന്റെ വില ആരംഭിക്കുന്നത് 6.49 ലക്ഷം രൂപ മുതലാണ്. ഇതിന്റെ മാനുവൽ മോഡൽ 24.8 കിലോമീറ്റർ മൈലേജും, ഓട്ടോമാറ്റിക് മോഡൽ 25.75 കിലോമീറ്റർ മൈലേജും നൽകുന്നു.

മാരുതി സുസുക്കി സ്വിഫ്റ്റ്: മൈലേജിന്റെ കാര്യത്തിൽ മുൻപന്തിയിൽ തന്നെ നിൽക്കുന്ന കാറാണ് മാരുതി സുസുക്കി. മാരുതി സുസുക്കിയുടെ ഏറ്റവും പുതിയ മോഡലിന്റെ വില ആരംഭിക്കുന്നത് 6.49 ലക്ഷം രൂപ മുതലാണ്. ഇതിന്റെ മാനുവൽ മോഡൽ 24.8 കിലോമീറ്റർ മൈലേജും, ഓട്ടോമാറ്റിക് മോഡൽ 25.75 കിലോമീറ്റർ മൈലേജും നൽകുന്നു.

2 / 5

ടാറ്റ ടിയാഗോ: ടാറ്റ ടിയാഗോയുടെ വില ആരംഭിക്കുന്നത് അഞ്ച് ലക്ഷം രൂപ മുതലാണ്. ആകെ ആറ് കളർ ഓപ്‌ഷനുകളിൽ ഈ കാർ ലഭ്യമാണ്. ഇതിന്റെ മാനുവൽ മോഡൽ 20.09 കിലോമീറ്റർ മൈലേജും, ഓട്ടോമാറ്റിക് മോഡൽ 19 കിലോമീറ്റർ മൈലേജും നൽകുന്നു. 1.2 ലിറ്റർ ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിനോട് കൂടിയാണ് ഇത് വരുന്നത്. 6000 ആർപിഎമ്മിൽ 83 ബിഎച്ച്പിയും 3300 ആർപിഎമ്മിൽ 113 എൻഎം പീക്ക് ടോർക്കും ഇത് ഉത്പാദിപ്പിക്കുന്നു.

3 / 5

റെനോ ക്വിഡ്: റെനോ ക്വിഡിന്റെ വില ആരംഭിക്കുന്നത് 4.69 ലക്ഷം മുതലാണ്. ക്വിഡും ആറ് കളർ ഓപ്‌ഷനുകളിൽ ലഭ്യമാണ്. 1.0 ലിറ്റർ എഞ്ചിനോട് കൂടിയാണ് ഇത് വരുന്നത്. ഇതിന്റെ മാനുവൽ മോഡൽ 21.46 കിലോമീറ്റർ മൈലേജും, ഓട്ടോമാറ്റിക് മോഡൽ 22.3 കിലോമീറ്റർ മൈലേജും നൽകുന്നു.

4 / 5

മാരുതി സുസുക്കി വാഗണർ ആർ: മാരുതി സുസുക്കി വാഗണർ ആർ-ന്റെ വില ആരംഭിക്കുന്നത് 5.99 ലക്ഷം രൂപ മുതലാണ്. നാല് വേരിയന്റുകളിലും ഒൻപത് കളർ ഓപ്‌ഷനുകളിലും ഈ കാർ ലഭ്യമാണ്. ഇതിന്റെ മാനുവൽ മോഡൽ 23.56 കിലോമീറ്റർ മൈലേജും, ഓട്ടോമാറ്റിക് മോഡൽ 24.43 കിലോമീറ്റർ മൈലേജും നൽകുന്നു.

5 / 5

ഹ്യുണ്ടായ് എക്സ്റ്റർ: ഹ്യുണ്ടായ് എക്സ്റ്ററിന്റെ വില ആരംഭിക്കുന്നത് 5.99 ലക്ഷം രൂപ മുതലാണ്. 1.2 ലിറ്റർ ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ഈ കാറിനുള്ളത്. ഇതിന്റെ മാനുവൽ മോഡൽ 19.2 കിലോമീറ്റർ മൈലേജും, ഓട്ടോമാറ്റിക് മോഡൽ 19.4 കിലോമീറ്റർ മൈലേജും നൽകുന്നു.

എന്തുപറ്റി? മൂടിപ്പുതച്ച് കിടന്ന് സമാന്ത !
ക്യാപ്റ്റൻ vs ക്യാപ്റ്റൻ; രോഹിത് ശർമ്മയ്ക്ക് മോശം റെക്കോർഡ്
വിദ്യാഭ്യാസ യോഗ്യതയിലും മന്‍മോഹന്‍ സിങ് രചിച്ചത് ചരിത്രം
2024ലെ ടെസ്റ്റ് ടീമിനെ തിരഞ്ഞെടുത്ത് ഹര്‍ഷ ഭോഗ്ലെ