ടാറ്റ ടിയാഗോ: ടാറ്റ ടിയാഗോയുടെ വില ആരംഭിക്കുന്നത് അഞ്ച് ലക്ഷം രൂപ മുതലാണ്. ആകെ ആറ് കളർ ഓപ്‌ഷനുകളിൽ ഈ കാർ ലഭ്യമാണ്. ഇതിന്റെ മാനുവൽ മോഡൽ 20.09 കിലോമീറ്റർ മൈലേജും, ഓട്ടോമാറ്റിക് മോഡൽ 19 കിലോമീറ്റർ മൈലേജും നൽകുന്നു. 1.2 ലിറ്റർ ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിനോട് കൂടിയാണ് ഇത് വരുന്നത്. 6000 ആർപിഎമ്മിൽ 83 ബിഎച്ച്പിയും 3300 ആർപിഎമ്മിൽ 113 എൻഎം പീക്ക് ടോർക്കും ഇത് ഉത്പാദിപ്പിക്കുന്നു.