കീശ കീറുമെന്ന് പേടിക്കേണ്ട; കുറഞ്ഞ വിലയ്ക്ക് ഈ 5ജി ഫോണുകൾ വാങ്ങിച്ചോളൂ | Best Budget Friendly 5G Phones You Can Buy It For Just 10k To 15k Check Features And Specs Details Malayalam news - Malayalam Tv9

Budget Friendly 5G Phones : കീശ കീറുമെന്ന് പേടിക്കേണ്ട; കുറഞ്ഞ വിലയ്ക്ക് ഈ 5ജി ഫോണുകൾ വാങ്ങിച്ചോളൂ

Updated On: 

14 Jun 2024 17:27 PM

Best Budget Friendly Smart Phones Under 15000 : മികച്ച ഫീച്ചറുകൾ ഉള്ള ഒരു ഫോൺ വാങ്ങിക്കാമെന്ന് കരുതുമ്പോൾ പിന്നോട്ട് വലിക്കുന്നത് അതിന് ചിലവാക്കേണ്ടി വരുന്ന ഭീമമായ തുകയാണ്. കുറഞ്ഞപ്പക്ഷം ഒരു സ്മാർട്ട് ഫോൺ വാങ്ങിക്കാൻ ചിലവഴിക്കേണ്ടി വരിക 20,000ത്തിൽ അധികം വിലയാണ്. മികച്ച ഫീച്ചേഴ്സുള്ള ഫോൺ ആണെങ്കിൽ പറയുകവേണ്ട വില വീണ്ടും കൂടും.

1 / 9എന്നാൽ കീശ കീറാത്ത മികച്ച ബജറ്റ് ഫോണുകൾ ഒന്ന് പരിചയപ്പെട്ടാലോ. വില കുറവാണെന്ന് കരുതി ഫോണുകളുടെ ഫീച്ചേഴ്സുകൾ ഒട്ടും പിന്നോട്ടല്ല. ഒരു സാധാരണക്കാരന് ആവശ്യമായ എല്ലാ ഫീച്ചേഴ്സുകൾ ഉള്ള 15,000 രൂപയ്ക്ക് താഴെ വില വരുന്ന ഏതാനും 5ജി സ്മാർട്ട്ഫോണുകൾ പരിചയപ്പെടാം.

എന്നാൽ കീശ കീറാത്ത മികച്ച ബജറ്റ് ഫോണുകൾ ഒന്ന് പരിചയപ്പെട്ടാലോ. വില കുറവാണെന്ന് കരുതി ഫോണുകളുടെ ഫീച്ചേഴ്സുകൾ ഒട്ടും പിന്നോട്ടല്ല. ഒരു സാധാരണക്കാരന് ആവശ്യമായ എല്ലാ ഫീച്ചേഴ്സുകൾ ഉള്ള 15,000 രൂപയ്ക്ക് താഴെ വില വരുന്ന ഏതാനും 5ജി സ്മാർട്ട്ഫോണുകൾ പരിചയപ്പെടാം.

2 / 9

റിയൽമീ നർസോ 60X 5ജി- ആൻഡ്രോയിഡ് 13 ഓസിൽ പ്രവർത്തിക്കുന്ന 5ജി സ്മാർട്ട്ഫോണാണ് റിയൽമീയുടെ നർസോ 60X. ക്വാൽക്കോം സ്നാപ്ഡ്രാഗൺ പ്രൊസെസ്സർ ഫോണിനുള്ളത്. 6ജിബി റാം 128ജിബിയുമാണ് ഫോണിൻ്റെ സ്റ്റോറേജ്. 5000 എംഎഎച്ചാണ് ഫോണിൻ്റെ ബാറ്ററി. 33 വാട്ട് ഫാസ്റ്റ് ചാർജിറും ലഭ്യമാണ്. അരമണിക്കൂർ കൊണ്ട് 50 ശതമാനവും 70 മിനിറ്റ് കൊണ്ട് ഫോൺ 100 ശതമാനവും ചാർജ് ചെയ്യാൻ സാധിക്കും. 50എംപി എഐ പ്രൈമറി ക്യാമറയാണ് ഫോണിനുള്ളത്. ഫ്രണ്ട് ക്യാമറ 8 എം.പിയാണ്. 6.72 ഇഞ്ചാണ് ഫോണിൻ്റ് സ്ക്രീൻ്റെ വലുപ്പം. 14,499 രൂപയാണ് ഫോണിൻ്റെ വില

3 / 9

സാംസങ് ഗ്യാലക്സി എം34 5ജി- ആൻഡ്രോയിഡ് 13 ഓസിൽ പ്രവർത്തിക്കുന്ന 5ജി സ്മാർട്ട്ഫോണാണ് സാംസങ് ഗ്യാലക്സി എം34. 6.5 ഇഞ്ച് സ്ക്രീൻ വലുപ്പമുള്ള ഫോണിന് ഫുൾഎച്ച്ഡി പ്ലസ് സൂപ്പർ അമോലെഡ് ഡിസ്പ്ലെയാണുള്ളത്. എക്സിനോസ് 4 ഗിഗാ ഹെർ്ട്സ് 1280 ഒക്ടാ-കോർ പ്രൊസെസറാണ് ഫോണിനുള്ളത്. 50 എംപി ട്രിപ്പിൾ ക്യാമറ സിസ്റ്റമാണ് ഫോണിൻ്റേത്. ഫ്രണ്ട് ക്യാമറ 8എംപിയാണ്. 6ജിബി റാം 128ജിബിയുമാണ് ഫോണിൻ്റെ സ്റ്റോറേജ്. 6000 എംഎഎച്ചാണ് ഫോണിൻ്റെ ബാറ്ററി. പക്ഷെ ഫോണിനൊപ്പം ചാർജർ ലഭ്യമല്ല. ചാർജർ പ്രത്യേകം വാങ്ങിക്കണം. 12,999 രൂപയാണ് ഫോണിൻ്റെ വില

4 / 9

റെഡ്മി 12 5ജി -ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ റെഡ്മിയുടെ 12 5ജിയും ആൻഡ്രോയിഡ് 13 ഓഎസിലാണ് പ്രവർത്തിക്കുന്നത്. എംഐയുടെ പ്രത്യേക യൂസർ ഇൻ്റഫേസാണ് ഫോണിനുള്ളത്. ക്വാൽക്കോം സ്നാപ്ഡ്രാഗൺ 4 ജെൻ 2 ഒക്ടാ-കോർ എസ്ഒസി മൊബൈൽ പ്ലാറ്റ്ഫോം വിത്ത് 4എൻഎം പ്രൊസെസ് ടെക്നോളജിയാണ് റെഡ്മി 12നുള്ളത്. 6.8 ഇഞ്ച് സ്ക്രീൻ വലുപ്പമുള്ള ഫോണിന് ഫുൾ എച്ച്ഡി പ്ലസ് 90 ഹെർ്ട്സ് അഡാപ്റ്റീവ് സിങ് ഡിസ്പ്ലേയാണുള്ളത്. 50 എംപി എഐ പ്രൈമറി ക്യാമറയും 8 എംപി സെൽഫി ക്യാമറുമാണ് റെഡ്മി 12നുള്ളത്. 5000 എംഎഎച്ചാണ് ബാറ്ററി. 22.5 വാട്ട് ഫാസ്റ്റ് ചാർജിങ്ങും ലഭ്യമാണ്. 12,499 രൂപയാണ് ഫോണിൻ്റെ വില

5 / 9

റിയൽമീ നർസോ 70X 5ജി- ആൻഡ്രോയിഡ് 14 ഓസിൽ പ്രവർത്തിക്കുന്ന 5ജി സ്മാർട്ട്ഫോണാണ് റിയൽമീയുടെ നർസോ 70X. മീഡിയടെക് ഡൈമെൻസിറ്റി 6100 പ്ലസ് 5ജി പ്രൊസെസ്സർ ഫോണിനുള്ളത്. 8ജിബി റാം 128ജിബിയുമാണ് ഫോണിൻ്റെ സ്റ്റോറേജ്. 5000 എംഎഎച്ചാണ് ഫോണിൻ്റെ ബാറ്ററി. 33 വാട്ട് ഫാസ്റ്റ് ചാർജിറും ലഭ്യമാണ്. അരമണിക്കൂർ കൊണ്ട് 50 ശതമാനവും 70 മിനിറ്റ് കൊണ്ട് ഫോൺ 100 ശതമാനവും ചാർജ് ചെയ്യാൻ സാധിക്കും. 50എംപി എഐ പ്രൈമറി ക്യാമറയാണ് ഫോണിനുള്ളത്. ഫ്രണ്ട് ക്യാമറ 8 എം.പിയാണ്. 6.72 ഇഞ്ചാണ് ഫോണിൻ്റ് സ്ക്രീൻ്റെ വലുപ്പം. 7.69എംഎമാണ് ഫോണിൻ്റെ കനം. 14,999 രൂപയാണ് ഫോണിൻ്റെ വില

6 / 9

റെഡ്മി 13 സി 5ജി - ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ റെഡ്മിയുടെ 13 സി 5ജി ആൻഡ്രോയിഡ് 13 ഓഎസിലാണ് പ്രവർത്തിക്കുന്നത്. ഈ ഫോണിനും എംഐയുടെ പ്രത്യേക യൂസർ ഇൻ്റഫേസാണുള്ളത്. മീഡിയടെക് ഡൈമെൻസിറ്റി 6100 പ്ലസ് 5ജി പ്രൊസെസ്സർ ഫോണിനുള്ളത്. 8ജിബി റാം 128ജിബിയുമാണ് ഫോണിൻ്റെ സ്റ്റോറേജ്. 5000 എംഎഎച്ചാണ് ഫോണിൻ്റെ ബാറ്ററി. 6.74 ഇഞ്ച് സ്ക്രീൻ വലുപ്പമുള്ള ഫോണിന് ഫുൾ എച്ച്ഡി പ്ലസ് 90 ഹെർ്ട്സ് ഡിസ്പ്ലേയാണുള്ളത്. 50 എംപി എഐ പ്രൈമറി ക്യാമറയും 8 എംപി സെൽഫി ക്യാമറുമാണ് റെഡ്മി 13 സിക്കുള്ളത്. 11,999 രൂപയാണ് ഫോണിൻ്റെ വില

7 / 9

സാംസങ് ഗ്യാലക്സി എം14 5ജി - ആൻഡ്രോയിഡ് 13 ഓസിൽ വൺ യുഐ 5.0ൽ പ്രവർത്തിക്കുന്ന 5ജി സ്മാർട്ട്ഫോണാണ് സാംസങ് ഗ്യാലക്സി എം14. 6.6 ഇഞ്ച് സ്ക്രീൻ വലുപ്പമുള്ള ഫോണിന് ഫുൾഎച്ച്ഡി പ്ലസ് എൽസിഡി ഡിസ്പ്ലെയാണുള്ളത്. എക്സിനോസ് 4 ഗിഗാ ഹെർ്ട്സ് 1330 ഒക്ടാ-കോർ 5എൻഎം പ്രൊസെസറാണ് ഫോണിൻ്റേത്. 50 എംപി ട്രിപ്പിൾ പ്രൈമറി ക്യാമറ സിസ്റ്റമാണുള്ളത്. ഫ്രണ്ട് ക്യാമറ 13 എംപിയാണ്. 8ജിബി റാം 128ജിബിയുമാണ് ഫോണിൻ്റെ സ്റ്റോറേജ്. 6000 എംഎഎച്ചാണ് ഫോണിൻ്റെ ബാറ്ററി. പക്ഷെ ഫോണിനൊപ്പം ചാർജർ ലഭ്യമല്ല. ചാർജർ പ്രത്യേകം വാങ്ങിക്കണം. 12,490 രൂപയാണ് ഫോണിൻ്റെ വില

8 / 9

പോക്കോ എം6 5ജി - ആൻഡ്രോയിഡ് 13 ഓസിൽ എംഐയുടെ ഇൻ്റർഫേസിൽ പ്രവർത്തിക്കുന്ന 5ജി സ്മാർട്ട്ഫോണാണ് പോക്കോ എം6. 6.74 ഇഞ്ച് സ്ക്രീൻ വലുപ്പമാണ് ഫോണിനുള്ളത്. മീഡിയടെക് ഡൈമെൻസിറ്റി 6100 പ്ലസ് 5ജി എസ്ഒസി പ്രൊസെസ്സർ ഫോണിനുള്ളത്. 8ജിബി റാം 256ജിബിയുമാണ് ഫോണിൻ്റെ സ്റ്റോറേജ്. 5000 എംഎഎച്ചാണ് ഫോണിൻ്റെ ബാറ്ററി. 50എംപി എഐ പ്രൈമറി ക്യാമറയാണ് ഫോണിനുള്ളത്. ഫ്രണ്ട് ക്യാമറ 8 എം.പിയാണ്. 6.74 ഇഞ്ചാണ് ഫോണിൻ്റ് സ്ക്രീൻ്റെ വലുപ്പം. 10,999 രൂപയാണ് ഫോണിൻ്റെ വില

9 / 9

ഐക്യൂ Z9x 5ജി - ആൻഡ്രോയിഡ് 14 ഓസിൽ പ്രവർത്തിക്കുന്ന 5ജി സ്മാർട്ട്ഫോണാണ് ഐക്യൂ Z9x. 4എൻഎം സ്നാപ്ഡ്രാഗൺ 6 ജെൻ 1 പ്രൊസെസ്സറണ് ഫോണിനുള്ളത്. 6ജിബി റാം 128ജിബിയുമാണ് ഫോണിൻ്റെ സ്റ്റോറേജ്. 6000 എംഎഎച്ചാണ് ഫോണിൻ്റെ ബാറ്ററി. 44 വാട്ട് ഫാസ്റ്റ് ചാർജിറും ലഭ്യമാണ്. അരമണിക്കൂർ കൊണ്ട് ചാർജ് കൊണ്ട് ഫോൺ 10 മണിക്കൂർ വരെ ഉപയോഗിക്കാൻ സാധിക്കും. 50എംപിയാണ് പ്രൈമറി ക്യാമറ. ഫ്രണ്ട് ക്യാമറ 8 എം.പിയുമാണ്. 6.72 ഇഞ്ചാണ് ഫോണിൻ്റ് സ്ക്രീൻ്റെ വലുപ്പം. 120 ഹെർ്ട്സാണ് സ്ക്രീൻ്റെ റിഫ്രെഷ് റേറ്റ്. 14,499 രൂപയാണ് ഫോണിൻ്റെ വില

Related Stories
ഏറ്റവും കൂടുതല്‍ എച്ച്-1ബി വിസകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കമ്പനികള്‍
കുതിര്‍ത്ത് കഴിക്കാവുന്ന നട്‌സ് ഏതൊക്കെ ?
ടെസ്റ്റ് ക്രിക്കറ്റിലെ ടയർ 2 സിസ്റ്റം; വിശദാംശങ്ങൾ ഇങ്ങനെ
പേരയ്ക്കയുടെ ഇലകൾ ചവയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍