'മമ്മൂട്ടിയുടെ അമ്മ വേഷം ചെയ്യണമെന്ന് ആ നടിയോട് പറഞ്ഞപ്പോള്‍ അവരുടെ കണ്ണ് നിറഞ്ഞു' | Benny P Nayarambalam shares experience of approaching Usha Uthup for the movie Pothan Vava Malayalam news - Malayalam Tv9

Benny P Nayarambalam: ‘മമ്മൂട്ടിയുടെ അമ്മ വേഷം ചെയ്യണമെന്ന് ആ നടിയോട് പറഞ്ഞപ്പോള്‍ അവരുടെ കണ്ണ് നിറഞ്ഞു’

Published: 

19 Jan 2025 14:42 PM

Benny P Nayarambalam About Usha Uthup in Pothan Vava: ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച എഴുത്തുകാരനാണ് ബെന്നി പി നായരമ്പലം. തന്റെ 19ാം വയസില്‍ അത്യുന്നതങ്ങളില്‍ ദൈവത്തിന് സ്തുതി എന്ന നാടകം എഴുതികൊണ്ടാണ് ബെന്നി എഴുത്തിന്റെ വഴിയിലേക്ക് കടക്കുന്നത്. പിന്നീട് 1992ല്‍ പുറത്തിറങ്ങിയ ഫസ്റ്റ് ബെല്‍ എന്ന ചിത്രത്തിലൂടെയായിരിന്നും സിനിമയിലേക്കുള്ള രംഗ പ്രവേശം.

1 / 52006ല്‍ മമ്മൂട്ടിയെ നായകനാക്കി ജോഷി സംവിധാനം ചെയ്ത ചിത്രമാണ് പോത്തന്‍ വാവ. മമ്മൂട്ടിയോടൊപ്പം ഉഷ ഉതുപ്പ്, നെടുമുടി വേണു, ഗോപിക തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിര്‍വഹിച്ചത് ബെന്നി പി നായരമ്പലമാണ്. (Image Credits: Social Media)

2006ല്‍ മമ്മൂട്ടിയെ നായകനാക്കി ജോഷി സംവിധാനം ചെയ്ത ചിത്രമാണ് പോത്തന്‍ വാവ. മമ്മൂട്ടിയോടൊപ്പം ഉഷ ഉതുപ്പ്, നെടുമുടി വേണു, ഗോപിക തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിര്‍വഹിച്ചത് ബെന്നി പി നായരമ്പലമാണ്. (Image Credits: Social Media)

2 / 5

ഇപ്പോഴിതാ പോത്തന്‍ വാവ എന്ന ചിത്രത്തിലേക്ക് ഉഷ ഉതുപ്പിനെ കാസ്റ്റ് ചെയ്തതിനെ കുറിച്ച് സംസാരിക്കുകയാണ് ബെന്നി. വക്കീലമ്മയെ ആര് ചെയ്യുമെന്നതിനെ കുറിച്ച് ഒരുപാട് ആലോചനകള്‍ വന്നിരുന്നു. ഗോഡ്ഫാദറിലെ എന്‍ എം പിള്ളയെ പോലെ ഫ്രഷ് ആയിട്ടുള്ള ആരെയെങ്കിലും ഇന്‍ട്രഡ്യൂസ് ചെയ്യണമെന്ന് നടനും നിര്‍മാതാവുമായ ലാല്‍ പറഞ്ഞിരുന്നുവെന്നും ബെന്നി പറയുന്നു. (Image Credits: Social Media)

3 / 5

സഫാരി ടി വിക്ക് നല്‍കിയ അഭിമുഖത്തിലാണ് ബെന്നി പി നായരമ്പലം ഇക്കാര്യം പറയുന്നത്. പോത്തന്‍ വാവയിലെ ശക്തമായ സ്ത്രീ കഥാപാത്രമാണ് വക്കീലമ്മ, മമ്മൂട്ടിയുടെ അമ്മ. ക്രിസ്ത്യാനി ആയിട്ടുള്ള തന്റേടിയായിട്ടുള്ള ഒരു കഥാപാത്രം. ആ കഥാപാത്രമാകാന്‍ ഏത് നടിയെയാണ് സമീപിക്കേണ്ടത് എന്നതിനെ കുറിച്ച് ഒരുപാട് ആലോചനകള്‍ നടന്നിരുന്നു. (Image Credits: Social Media)

4 / 5

ഗോഡ്ഫാദറിലെ എന്‍ എം പിള്ളയെ പോലെ ഫ്രഷായിട്ടുള്ള ആരെങ്കിലും ആണെങ്കില്‍ നന്നായിരിക്കുമെന്ന് ലാലേട്ടന്‍ പറഞ്ഞു. അങ്ങനെ പല പേരുകള്‍ ആലോചിക്കുന്നതിന് ഇടയ്ക്കാണ് ഗായിക ഉഷ ഉതുപ്പ് ആണെങ്കില്‍ എങ്ങനെയുണ്ടാകും എന്ന ആശയം ഉദിക്കുന്നത്. (Image Credits: Social Media)

5 / 5

അങ്ങനെ താനും ലാലേട്ടനും കൂടി ഉഷ ചേച്ചിയുടെ അടുത്ത് പോയി കഥയും കഥാപാത്രത്തെയും കുറിച്ച് പറഞ്ഞു. കഥ കേട്ട് കഴിഞ്ഞതും ചേച്ചിയുടെ കണ്ണെല്ലാം നിറഞ്ഞു. എന്തുപറ്റി അത്രയ്ക്ക് ഫീലായോ എന്ന് ചോദിച്ചപ്പോള്‍, തന്റെ ജീവിതവുമായി വളരെ അടുത്ത ബന്ധമുണ്ട്, താനും ഇന്റര്‍ കാസ്റ്റ് മാരേജ് ആണെന്നാണ് ഉഷ ചേച്ചി പറഞ്ഞതെന്നും ബെന്നി പറഞ്ഞു. (Image Credits: Social Media)

Related Stories
Soubin Shahir: ‘ആ പടത്തിന്റെ ഷൂട്ടിങ്ങ് കഴിഞ്ഞിട്ട് വേണം ദുൽഖറിനൊപ്പമുള്ള സിനിമ ചെയ്യാൻ; ഈ വർഷം തന്നെയുണ്ടാകും’; സൗബിൻ ഷാഹിർ
Coldplay Concert: ‘ഷോ വേഗം പൂർത്തിയാക്കണം, ബുംറ ബാക് സ്റ്റേജിൽ വന്ന് നിൽപ്പുണ്ട്’; കോൾഡ് പ്ലേ വേദിയിൽ ‘ബുംറ’ തരംഗം
Chinese Garlic : ചൈനീസ് വെളുത്തുള്ളിയെന്ന അപകടകാരി, എങ്ങനെ തിരിച്ചറിയാം?
Saif Ali Khan Attack: ‘ആരാണെന്നു മനസിലായില്ല; കഴുത്തിൽ നിന്നും നടുവിൽനിന്നും ചോര ഒലിക്കുന്നുണ്ടായിരുന്നു’; സെയ്ഫിനെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവർ
Malayali Nannies : ബോളിവുഡ് താരകുടുംബങ്ങളിലുണ്ട് മലയാളി ‘നാനി’മാര്‍; താരപുത്രരുടെ വളര്‍ത്തമ്മമാര്‍
Abhishek Bachchan: ’25 വർഷത്തോളമായി ഞാൻ ഒരേ ചോദ്യം കേൾക്കുന്നു, ഭാര്യയുടെ നേട്ടത്തിൽ അഭിമാനമുണ്ട്’; അഭിഷേക് ബച്ചൻ
തണുപ്പു കാലത്ത് പാൽ വെറുതേ കുടിക്കല്ലേ
ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാര്‍
മുന്തിരി കഴിച്ചോളൂ; പലതുണ്ട് ഗുണങ്ങൾ
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു